ചെങ്ങന്നൂർ: (truevisionnews.com) ‘ആവേശം’ സിനിമയിലേതു പോലെ വാൾ ഉപയോഗിച്ച് കേക്കു മുറിച്ചു പിറന്നാൾ ആഘോഷം നടത്തിയ നാലംഗ സംഘത്തെ ചെങ്ങന്നൂർ പൊലീസ് തിരയുന്നു.
പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങൾ സംഘത്തിലൊരാൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
കഞ്ചാവ് കടത്ത്, തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ ചെങ്ങന്നൂർ സ്വദേശി ഉൾപ്പെടെയുള്ളവരാണ് സംഘത്തിലുള്ളതെന്നു പൊലീസ് പറഞ്ഞു.
ഇയാളെ മുൻപു കാപ്പ ചുമത്തി ജയിലിൽ അടച്ചിരുന്നു. കാറിനു മുകളിൽ കേക്ക് വച്ച് വാൾ ഉപയാഗിച്ചു മുറിച്ച് പങ്കിട്ടു കഴിക്കുന്നതാണ് ദൃശ്യത്തിലുള്ളത്.
#Avesham #model #birthdaycelebration #Chengannur #police #searched #group #cake #sword