#Boataccident | മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; നാല് പേർ അത്ഭുതമായി രക്ഷപ്പെട്ടു

#Boataccident |  മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; നാല് പേർ അത്ഭുതമായി രക്ഷപ്പെട്ടു
Jul 10, 2024 02:08 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ശക്തമായ തിരയിൽപെട്ട് വള്ളം മറിയുകയായിരുന്നു.

മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ മത്സ്യ തൊഴിലാളികളുടെ പ്രതിഷേധവും ശക്തമാവുകയാണ്. ഇന്ന് രാവിലെ 10:30 ഓടെയാണ് പൊഴി മുറിച്ച് കടക്കുന്നതിനിടെ പെരുമാതുറ സ്വദേശി സലീമിൻ്റെ ഫിർദൗസ് എന്ന വളളം മറിഞ്ഞത്.

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവരവെയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. വളളത്തിലുണ്ടായിരുന്ന നാല് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു.

നാട്ടുകാരും കോസ്റ്റൽ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തിരയിൽ പെട്ട് മറിഞ്ഞ വള്ളം പൂർണമായും തകർന്നു. കഴിഞ്ഞ ദിവസവും മുതലപ്പൊഴിയിൽ വള്ളം അപകടത്തിൽ പെട്ടിരുന്നു.

പതിനൊന്ന് മത്സ്യ തൊഴിലാളികളെയാണ് അന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. നിലവിൽ ഇവിടെ അപകടത്തിൽ പെട്ട് 80 ഓളം പേർ മരിച്ചുവെന്നാണ് അനൗദ്യോഗിക കണക്ക്.

മുതലപ്പൊഴിയുടെ വികസനത്തിനായി കേന്ദ്ര സഹായത്തോടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കോടികളുടെ പദ്ധതി ഇതുവരെയും എങ്ങുമത്തിയില്ല.

ഒരാഴ്ചമുമ്പേ കേന്ദ്ര ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ സ്ഥലം സന്ദർശിക്കുകയും മത്സ്യ തൊഴിലാളിക്കുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. വലിയ പ്രതിഷേധമാണ് മത്സ്യ തൊഴിലാളികളുടെ ഭാഗത്ത് നിന്നും അന്നുമുണ്ടായത്.

#Boat #overturned #accident #Four #people #miraculously #escaped

Next TV

Related Stories
#Trafficcontrol | അരൂർ -തുറവൂർ ദേശീയപാത: ​ഗതാ​ഗത നിയന്ത്രണം തുടരുന്നു; ഇന്നും നാളെയും റോഡ് അടച്ചിടും

Jul 13, 2024 08:37 AM

#Trafficcontrol | അരൂർ -തുറവൂർ ദേശീയപാത: ​ഗതാ​ഗത നിയന്ത്രണം തുടരുന്നു; ഇന്നും നാളെയും റോഡ് അടച്ചിടും

പ്രദേശത്തെ സ്കൂളുകളുടെ മുൻവശത്ത് നടപ്പാത തയ്യാറാക്കാനും കുട്ടികൾക്ക് സ്കൂളിന്‍റെ മുൻപിലുള്ള ദേശീയപാത മുറിച്ചു കടക്കുന്നതിന് സുഗമമായ സംവിധാനം...

Read More >>
#Sexualassault | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

Jul 13, 2024 08:28 AM

#Sexualassault | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

ഇൻസ്പെക്ടർ വി.എസ്.അജീഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ...

Read More >>
#UDF | മുൻ തുറമുഖ മന്ത്രിക്ക് കേക്ക് നൽകി വി ഡി സതീശൻ, വിഴിഞ്ഞം തുറമുഖം ആഘോഷമാക്കി യുഡിഎഫ്

Jul 13, 2024 08:10 AM

#UDF | മുൻ തുറമുഖ മന്ത്രിക്ക് കേക്ക് നൽകി വി ഡി സതീശൻ, വിഴിഞ്ഞം തുറമുഖം ആഘോഷമാക്കി യുഡിഎഫ്

ജനങ്ങള്‍ക്ക് മാത്രമല്ല, സിപിഎമ്മുകാര്‍ക്ക് പോലും അറിയാം പദ്ധതി നടപ്പിലാക്കിയതില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക്. പിണറായി സര്‍ക്കാര്‍ ഉമ്മന്‍...

Read More >>
#cpim | പിഎസ്‌സി കോഴ വിവാദം; പ്രമോദിനെതിരെ നടപടി? സിപിഐഎം ജില്ലാകമ്മിറ്റി ഇന്ന് ചേരും

Jul 13, 2024 07:22 AM

#cpim | പിഎസ്‌സി കോഴ വിവാദം; പ്രമോദിനെതിരെ നടപടി? സിപിഐഎം ജില്ലാകമ്മിറ്റി ഇന്ന് ചേരും

പി എസ് സി കോഴ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രമോദ് കോട്ടൂളി ജില്ലാ കമ്മറ്റി ഓഫീസിലെത്തി വിശദീകരണം...

Read More >>
#kseb | വൈദ്യുതി ലൈൻ പൊട്ടിവീണു, കെഎസ്ഇബിയെ വിളിച്ചറിയിച്ചത് നാലാം ക്ലാസുകാരി; അഭിനന്ദന പ്രവാഹം

Jul 13, 2024 07:13 AM

#kseb | വൈദ്യുതി ലൈൻ പൊട്ടിവീണു, കെഎസ്ഇബിയെ വിളിച്ചറിയിച്ചത് നാലാം ക്ലാസുകാരി; അഭിനന്ദന പ്രവാഹം

കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വീട്ടിൽ എത്തിയപ്പോഴാണ് വഴിയിൽ വൈദ്യുതി ലൈൻ പൊട്ടിവീണത് ഇഷാമരിയയുടെ ശ്രദ്ധയിൽ...

Read More >>
#pot | കണ്ണൂരിൽ നിധി? ; മഴക്കുഴി എടുക്കവേ ഒരു കുടം, അകത്ത് സ്വർണവും വെള്ളിയും മുത്തും; പരിശോധിച്ച് പുരാവസ്തു വകുപ്പ്

Jul 13, 2024 07:02 AM

#pot | കണ്ണൂരിൽ നിധി? ; മഴക്കുഴി എടുക്കവേ ഒരു കുടം, അകത്ത് സ്വർണവും വെള്ളിയും മുത്തും; പരിശോധിച്ച് പുരാവസ്തു വകുപ്പ്

മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ആഭരണങ്ങളും നാണയങ്ങളും അടങ്ങുന്ന കുടം...

Read More >>
Top Stories