#attackcase | നടുറോഡില്‍ ദലിത് പെൺകുട്ടിയെ മർദ്ദിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ

#attackcase | നടുറോഡില്‍ ദലിത് പെൺകുട്ടിയെ മർദ്ദിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ
Jul 10, 2024 01:13 PM | By VIPIN P V

ആലപ്പുഴ: (truevisionnews.com) പൂച്ചാക്കലിൽ നടുറോഡില്‍ ദലിത് പെൺകുട്ടിയെ മർദിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. ഒന്നാം പ്രതി ഷൈജു, സഹോദരൻ രണ്ടാം പ്രതി ശൈലേഷ് എന്നിവരാണ് ഇന്ന് രാവിലെ അറസ്റ്റിലായത്.

വിഷയം ഇന്ന് പ്രതിപക്ഷം സഭയിൽ ഉന്നയിച്ചിരുന്നു. രണ്ടുദിവസം മുന്‍പാണ് പെണ്‍കുട്ടിയെ പ്രതികള്‍ നടുറോഡിലിട്ട് മര്‍ദിച്ചത്. പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

സി.പി.എം അനുഭാവികളായ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നായിരുന്നു ആരോപണം. എന്നാല്‍ പെണ്‍കുട്ടി ആക്രമിച്ചെന്ന പ്രതികളുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമത്തെക്കുറിച്ച് ഇന്ന് പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് രാവിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ അരൂരിൽ പട്ടാപകൽ ദലിത് യുവതിയെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കാത്ത പോലീസ് സ്റ്റേഷൻ അടച്ചുപൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയിൽ ആവശ്യപ്പെട്ടു.

സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി വർധിച്ചുവരുന്ന അതിക്രമങ്ങളിൽ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ സിപിഎം പ്രവർത്തകർ പ്രതികൾ ആകുന്നുവെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടി കെ.കെ രമ എംഎൽഎ പറഞ്ഞു. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് മന്ത്രി വീണാ ജോർജ് മറുപടി നൽകി.

#Two #accused #arrested #case #assaulting #Dalitgirl #middle #road

Next TV

Related Stories
#Kapa | കണ്ണൂരിൽ ഇരുപതോളം കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

Jul 13, 2024 09:39 AM

#Kapa | കണ്ണൂരിൽ ഇരുപതോളം കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

ഇ​തേ​ത്തു​ട​ര്‍ന്ന് ജി​ല്ല ക​ല​ക്ട​റു​ടെ റി​പ്പോ​ര്‍ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​പ്പ ചു​മ​ത്തി അ​റ​സ്റ്റ്...

Read More >>
#DYFI | കഞ്ചാവ് കേസ് പ്രതിക്കായി നടത്താനിരുന്ന എക്സൈസ് ഓഫീസ് മാര്‍ച്ച് മാറ്റിവെച്ച് ഡിവൈഎഫ്ഐ

Jul 13, 2024 09:04 AM

#DYFI | കഞ്ചാവ് കേസ് പ്രതിക്കായി നടത്താനിരുന്ന എക്സൈസ് ഓഫീസ് മാര്‍ച്ച് മാറ്റിവെച്ച് ഡിവൈഎഫ്ഐ

സമരം മാറ്റിവെച്ചതില്‍ നേതൃത്വത്തിന്‍റെ ഇടപെടലുണ്ടായെന്നാണ് സൂചന.ഇന്ന് രാവിലെ 10 മണിക്കാണ് എക്സൈസ് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ...

Read More >>
#arrest | ഹാഷിഷ് ഓയിലുമായി പിടിയിലായ കേസില്‍ ഒളിവിൽ പോയ 34-കാരനെ പിടികൂടിയത് 3.5കിലോ കഞ്ചാവുമായി

Jul 13, 2024 08:58 AM

#arrest | ഹാഷിഷ് ഓയിലുമായി പിടിയിലായ കേസില്‍ ഒളിവിൽ പോയ 34-കാരനെ പിടികൂടിയത് 3.5കിലോ കഞ്ചാവുമായി

ആര്‍ക്കെല്ലാമാണ് ഇയാള്‍ കഞ്ചാവും എം.ഡി.എം.എയും വില്‍പ്പന നടത്തുന്നതെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ്...

Read More >>
#Trafficcontrol | അരൂർ -തുറവൂർ ദേശീയപാത: ​ഗതാ​ഗത നിയന്ത്രണം തുടരുന്നു; ഇന്നും നാളെയും റോഡ് അടച്ചിടും

Jul 13, 2024 08:37 AM

#Trafficcontrol | അരൂർ -തുറവൂർ ദേശീയപാത: ​ഗതാ​ഗത നിയന്ത്രണം തുടരുന്നു; ഇന്നും നാളെയും റോഡ് അടച്ചിടും

പ്രദേശത്തെ സ്കൂളുകളുടെ മുൻവശത്ത് നടപ്പാത തയ്യാറാക്കാനും കുട്ടികൾക്ക് സ്കൂളിന്‍റെ മുൻപിലുള്ള ദേശീയപാത മുറിച്ചു കടക്കുന്നതിന് സുഗമമായ സംവിധാനം...

Read More >>
#Sexualassault | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

Jul 13, 2024 08:28 AM

#Sexualassault | പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം: യുവാവ് പിടിയിൽ

ഇൻസ്പെക്ടർ വി.എസ്.അജീഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ...

Read More >>
#UDF | മുൻ തുറമുഖ മന്ത്രിക്ക് കേക്ക് നൽകി വി ഡി സതീശൻ, വിഴിഞ്ഞം തുറമുഖം ആഘോഷമാക്കി യുഡിഎഫ്

Jul 13, 2024 08:10 AM

#UDF | മുൻ തുറമുഖ മന്ത്രിക്ക് കേക്ക് നൽകി വി ഡി സതീശൻ, വിഴിഞ്ഞം തുറമുഖം ആഘോഷമാക്കി യുഡിഎഫ്

ജനങ്ങള്‍ക്ക് മാത്രമല്ല, സിപിഎമ്മുകാര്‍ക്ക് പോലും അറിയാം പദ്ധതി നടപ്പിലാക്കിയതില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക്. പിണറായി സര്‍ക്കാര്‍ ഉമ്മന്‍...

Read More >>
Top Stories