#arrest | സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ ഏറ്റുമുട്ടൽ; ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴി‌യുന്നതിനിടെ ഒരു പ്രതികൂടി പിടിയിൽ

#arrest | സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുടെ ഏറ്റുമുട്ടൽ; ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴി‌യുന്നതിനിടെ ഒരു പ്രതികൂടി പിടിയിൽ
Jul 10, 2024 08:11 AM | By Athira V

കല്‍പ്പറ്റ: ( www.truevisionnews.com  ) സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ആയുധങ്ങളുമായി ഗുണ്ടാ സംഘങ്ങള്‍ നടുറോഡില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒരാളെക്കൂടി വൈത്തിരി പോലീസ് പിടികൂടി.

മലപ്പുറം മുന്നിയൂര്‍ എ.സി ബസാര്‍ എരഞ്ഞിക്കല്‍ വീട്ടില്‍ ഫൈസലിനെയാണ് (43) വൈത്തിരി പോലീസ് മലപ്പുറത്തെത്തി പിടികൂടിയത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം പന്ത്രണ്ടായി.

ഏറ്റുമുട്ടലില്‍ പ്രതിയായതോടെ ഫൈസല്‍ ഫോണ്‍ ഉപയോഗിക്കാതെ ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍മാരായ സി. രാംകുമാര്‍, എച്ച്. അഷ്റഫ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷാലു ഫ്രാന്‍സിസ്, ടി. എച്ച് ഉനൈസ്, സിവില്‍ പോലീസ് ഓഫീസര്‍ എഫ്. പ്രമോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ജൂണ്‍ ഏഴിന് രാവിലെ പൊഴുതന പെരുംങ്കോടയില്‍ വെച്ചാണ് ഏറ്റുമുട്ടല്‍ നടന്നത്. മലപ്പുറം സ്വദേശിയായ ശിഹാബില്‍ നിന്ന് പൊഴുതന സ്വദേശി റാഷിദ് മുംബൈയില്‍ വെച്ച് സ്വര്‍ണം തട്ടിയെടുത്തതിലുള്ള വിരോധമാണ് സംഘര്‍ഷത്തിന് കാരണം.

ഇത് ചോദിക്കാന്‍ മലപ്പുറത്ത് നിന്നെത്തിയ ശിഹാബും സംഘവുമായാണ് റാഷിദും കൂട്ടാളികളും ഏറ്റുമുട്ടിയത്. റാഷിദ് സഞ്ചരിച്ച കാറിനെ ഏട്ടംഗ സംഘം ഇന്നോവ, സ്വിഫ്റ്റ് കാറുകളിലായി പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.

അതേ സമയം, റാഷിദിന്റെ കൂട്ടാളികളും മാരകായുധങ്ങളുമായി സ്ഥലത്തെത്തുകയും ഇരു കൂട്ടരും തമ്മില്‍ പരസ്പരം ഏറ്റുമുട്ടുകയുമായിരുന്നു. ഒടുവില്‍, ഇന്നോവ സ്വിഫ്റ്റ് കാറുകളിലെത്തിയ സംഘം പിന്‍വലിഞ്ഞു രക്ഷപ്പെട്ടു.

സ്വിഫ്റ്റ് കാര്‍ ഓടിച്ചിരുന്ന എന്‍.ടി ഹാരിസിനെ റാഷിദും സംഘവും ഡ്രൈവര്‍ സീറ്റില്‍ നിന്നും വലിച്ചിറക്കി കാര്‍ തകര്‍ത്തു. തുടര്‍ന്ന്, ഹാരിസിനെ കാറില്‍ കയറ്റിക്കൊണ്ട് പോയി ആളൊഴിഞ്ഞ തേയിലത്തോട്ടത്തിലെത്തിച്ച് ഇരുമ്പ് വടിയടക്കമുള്ള ആയുധങ്ങളുപയോഗിച്ച് അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു.

സംഭവം വിശദമായി അന്വേഷിക്കുകയാണ് വൈത്തിരി പോലീസ്. ഇതിനിടെയാണ് 12 പ്രതികള്‍ അറസ്റ്റിലായിട്ടുള്ളത്.

#one #more #accused #arrested #connection #with #open #fight #gold #smuggling #gangs #public #street

Next TV

Related Stories
#accident | സ്കൂളിൽ നിന്ന് കുട്ടിയെ തിരികെ വിളിക്കാൻ പോകുംവഴി അപകടം; കൊടുങ്ങല്ലൂരിൽ  കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Nov 27, 2024 08:12 PM

#accident | സ്കൂളിൽ നിന്ന് കുട്ടിയെ തിരികെ വിളിക്കാൻ പോകുംവഴി അപകടം; കൊടുങ്ങല്ലൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

അപകടത്തിൽ ഗുരുതര പരിക്കേറ്റ ഷൈജയെ തൊട്ടടുത്തുള്ള ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കില്ലും ജീവൻ രക്ഷിക്കാൻ...

Read More >>
#Pension | സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെൻഷൻ പ്രായം 60 ആക്കില്ല, ശിപാർശ തള്ളി മന്ത്രിസഭായോഗം

Nov 27, 2024 08:01 PM

#Pension | സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെൻഷൻ പ്രായം 60 ആക്കില്ല, ശിപാർശ തള്ളി മന്ത്രിസഭായോഗം

വിരമിക്കുന്നതിന് ഒരു മാസം മുമ്പ് ജീവനക്കാരൻറെ പേരിലുള്ള അച്ചടക്ക നടപടികൾ പൂർത്തീകരിക്കാനും മന്ത്രിസഭാ യോഗത്തിൽ...

Read More >>
#Muthukuttyattack | വധശ്രമത്തിന് കേസെടുത്തു; മുതുകുറ്റി അക്രമം, മലപ്പുറം സ്വദേശി അറസ്റ്റിൽ

Nov 27, 2024 07:56 PM

#Muthukuttyattack | വധശ്രമത്തിന് കേസെടുത്തു; മുതുകുറ്റി അക്രമം, മലപ്പുറം സ്വദേശി അറസ്റ്റിൽ

പ്രതിയെ നാളെ രാവിലെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ...

Read More >>
#Adalat | 'കരുതലും കൈത്താങ്ങും'; കോഴിക്കോട് താലൂക്ക്തല അദാലത്തുകൾ നവംബർ 29 മുതൽ ഡിസംബർ അഞ്ച് വരെ

Nov 27, 2024 07:51 PM

#Adalat | 'കരുതലും കൈത്താങ്ങും'; കോഴിക്കോട് താലൂക്ക്തല അദാലത്തുകൾ നവംബർ 29 മുതൽ ഡിസംബർ അഞ്ച് വരെ

സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍ (ചികിത്സാ സഹായം ഉള്‍പ്പെടെയുളള), സർക്കാർ ജീവനക്കാര്യം, റവന്യു റിക്കവറി - വായ്പ തിരിച്ചടവിനുള്ള സാവകാശവും...

Read More >>
#KUWJ | 'ജനങ്ങളിലേക്കെത്തിക്കുക എന്നത് മാധ്യമ കടമ', 'സ്വന്തം നില മറന്നുള്ള അപക്വമായ സമീപനം'; സുരേന്ദ്രന്റെ ഭീഷണിയിൽ പ്രതിഷേധിച്ച് കെയുഡബ്ല്യുജെ

Nov 27, 2024 07:34 PM

#KUWJ | 'ജനങ്ങളിലേക്കെത്തിക്കുക എന്നത് മാധ്യമ കടമ', 'സ്വന്തം നില മറന്നുള്ള അപക്വമായ സമീപനം'; സുരേന്ദ്രന്റെ ഭീഷണിയിൽ പ്രതിഷേധിച്ച് കെയുഡബ്ല്യുജെ

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ബി.ജെ.പിയിലുണ്ടായ അസ്വാരസ്യങ്ങള്‍ നേതാക്കളുടെ പ്രതികരണങ്ങളിലൂടെ...

Read More >>
Top Stories