#GautamGambhir | ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീര്‍; പ്രഖ്യാപിച്ച് ജയ് ഷാ

#GautamGambhir | ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീര്‍; പ്രഖ്യാപിച്ച് ജയ് ഷാ
Jul 9, 2024 08:56 PM | By VIPIN P V

ന്യൂഡല്‍ഹി: (truevisionnews.com) ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി ഗൗതം ഗംഭീറിനെ നിയമിച്ചു. സമൂഹമാധ്യമമായ എക്‌സിലൂടെ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ യാണ് പ്രഖ്യാപനം നടത്തിയത്.

ട്വന്റി-20 ലോകകപ്പിനുശേഷം രാഹുൽ ദ്രാവിഡ് ഒഴിയുന്ന സാഹചര്യത്തിലാണ് പുതിയ കോച്ചിനെ തിരഞ്ഞെടുത്തത്. നേരത്തേ ഗംഭീറുമായി ബി.സി.സി.ഐ.യുടെ ക്രിക്കറ്റ് ഉപദേശകസമിതി അംഗങ്ങൾ അഭിമുഖം നടത്തിയിരുന്നു.

മൂന്നരവർഷത്തേക്കാണ് പുതിയ കോച്ചിന്റെ നിയമനം. 2027-ൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പുവരെയാകും കാലാവധി. മൂന്നു ഫോർമാറ്റിലും ഒരു കോച്ചാകും.

58 ടെസ്റ്റിൽ 104 ഇന്നിങ്‌സിൽനിന്ന് 4154 റൺസും 147 ഏകദിനത്തിൽനിന്ന് 5238 റൺസും 37 ടി-20യിൽനിന്ന് 932 റൺസും ഗംഭീർ നേടിയിട്ടുണ്ട്.

പരിശീലകനെന്ന നിലയില്‍ പേരെടുത്ത താരമാണ്‌ ഗൗതം ഗംഭീര്‍. കൊല്‍ക്കത്തയെ ഐപിഎല്‍ ഈ സീസണിലെ ചാമ്പ്യന്മാരാക്കി. ഇതിനുമുന്‍പ് ലഖ്നൗ സൂപ്പര്‍ ജയന്റ്സിലായിരുന്നു ഗംഭീര്‍ പ്രവര്‍ത്തിച്ചത്.

അവിടെ കെ.എല്‍. രാഹുലിന്റെ നേതൃത്വത്തിലുള്ള ടീമിനെ രണ്ടുവര്‍ഷം തുടര്‍ച്ചയായി പ്ലേഓഫിലെത്തിച്ചു. ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലെത്തിച്ചാണ് ദ്രാവിഡ് പടിയിറങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് വരേയായിരുന്നു ദ്രാവിഡിന്റെ കാലാവധി. എന്നാല്‍ ബിസിസിഐയുടെ അഭ്യര്‍ഥന മാനിച്ച് ട്വന്റി-20 ലോകകപ്പ് വരെ ദ്രാവിഡ് തുടരുകയായിരുന്നു.

#GautamGambhir #new #coach #Indiancricketteam #JaiShah #announced

Next TV

Related Stories
ക്രിക്കറ്റ് ആരാധകർക്ക് തിരിച്ചടി; ഐ പി എൽ ലൈവായി കാണാൻ ചാർജ് പ്രഖ്യാപിച്ച് ജിയോഹോട്സ്റ്റാർ

Feb 14, 2025 04:25 PM

ക്രിക്കറ്റ് ആരാധകർക്ക് തിരിച്ചടി; ഐ പി എൽ ലൈവായി കാണാൻ ചാർജ് പ്രഖ്യാപിച്ച് ജിയോഹോട്സ്റ്റാർ

ജിയോ സിനിമയില്‍ സൗജന്യമായി കാണാമായിരുന്ന ഐപിഎല്‍ ജിയോ ഹോട്സ്റ്റാറില്‍ ഇനി...

Read More >>
 പെൺപട ഒരുങ്ങി; വനിതാ പ്രിമിയർ ലീഗ് ട്വന്റി20 മൂന്നാം സീസണ് ഇന്ന് തുടക്കം

Feb 14, 2025 04:08 PM

പെൺപട ഒരുങ്ങി; വനിതാ പ്രിമിയർ ലീഗ് ട്വന്റി20 മൂന്നാം സീസണ് ഇന്ന് തുടക്കം

5 ടീമുകൾ, 4 വേദികൾ, 22 മത്സരങ്ങൾ വനിതാ പ്രിമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ മൂന്നാം സീസണ് ഇന്ന് ഗുജറാത്തിലെ വഡോദരയിൽ...

Read More >>
നറുക്ക് വീണത് രജത് പാട്ടിദാറിന്; പുതിയ നായകനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ്‌ ബെംഗളൂരു

Feb 13, 2025 12:40 PM

നറുക്ക് വീണത് രജത് പാട്ടിദാറിന്; പുതിയ നായകനെ പ്രഖ്യാപിച്ച് റോയല്‍ ചലഞ്ചേഴ്‌സ്‌ ബെംഗളൂരു

2021 മുതല്‍ ആര്‍സിബിയുടെ ഭാഗമായ പാട്ടിദാര്‍ ഐപിഎല്‍ ചരിത്രത്തില്‍ ഫ്രാഞ്ചൈസിയുടെ എട്ടാമത്തെ...

Read More >>
ഇന്നറിയാം റോയല്‍ ക്യാപ്റ്റനെ; സാധ്യതാ പട്ടികയില്‍ കോഹ്‌ലിയും  രജത് പട്ടീദറും

Feb 13, 2025 10:23 AM

ഇന്നറിയാം റോയല്‍ ക്യാപ്റ്റനെ; സാധ്യതാ പട്ടികയില്‍ കോഹ്‌ലിയും രജത് പട്ടീദറും

വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാവിലെ 11.30ന് ആര്‍സിബി തങ്ങളുടെ തീരുമാനം അറിയിക്കുമെന്നാണ് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തിന് ശേഷം...

Read More >>
ഇംഗ്ലണ്ടിനെതിരെ 142 റൺസിന്‍റെ വമ്പൻ ജയം; പരമ്പര തൂത്തുവാരി ഇന്ത്യ

Feb 12, 2025 10:39 PM

ഇംഗ്ലണ്ടിനെതിരെ 142 റൺസിന്‍റെ വമ്പൻ ജയം; പരമ്പര തൂത്തുവാരി ഇന്ത്യ

357 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 214 റൺസിന് പുറത്തായി. 142 റൺസിനാണ് ഇന്ത്യയുടെ...

Read More >>
സഞ്ജു സാംസണ്‍ ശസ്ത്രക്രിയക്ക് വിധേയനായി;ഒരുമാസം വിശ്രമം, രഞ്ജി ട്രോഫി സെമിയിൽ കളിക്കാനാകില്ല

Feb 12, 2025 08:41 PM

സഞ്ജു സാംസണ്‍ ശസ്ത്രക്രിയക്ക് വിധേയനായി;ഒരുമാസം വിശ്രമം, രഞ്ജി ട്രോഫി സെമിയിൽ കളിക്കാനാകില്ല

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ കൈവിരലിന് പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണ്‍ ശസ്ത്രക്രിയക്ക്...

Read More >>
Top Stories