കൽപ്പറ്റ: (truevisionnews.com) വയനാട്ടിൽ മീൻ വിലകുറച്ച് വിറ്റതിന് മീൻ കച്ചവടക്കാരന് നേരെ ആൾക്കൂട്ട മർദ്ദനം.
വയനാട് മുട്ടിൽ ജംഗ്ഷനിലാണ് ഒരാളെ വളഞ്ഞിട്ട് മർദ്ദിച്ചത്. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവമുണ്ടായത്.
പെട്ടി ഓട്ടോറിക്ഷയിൽ മത്സ്യ വില്പന നടത്തിയിരുന്ന ആളെയാണ് ഒരു സംഘം മർദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുകയായിരുന്നു.
അതേസമയം, സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
#fishmonger #beatenup #mob #selling #fish #low #price #Wayanad.