#KKRama | ടി.പി കേസ് പ്രതികൾക്ക് ഇളവ് നൽകാനുള്ള തീരുമാനം സർക്കാർ അജണ്ട: വിമർശനവുമായി കെ.കെ രമ

#KKRama | ടി.പി കേസ് പ്രതികൾക്ക് ഇളവ് നൽകാനുള്ള തീരുമാനം സർക്കാർ അജണ്ട: വിമർശനവുമായി കെ.കെ രമ
Jul 9, 2024 04:28 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) ടി.പി വധക്കേസ് പ്രതികൾക്ക് ജാമ്യത്തിൽ ഇളവ് നൽകാനുള്ള തീരുമാനം സർക്കാർ അജണ്ടയെന്ന രൂക്ഷവിമർനവുമായി കെ.കെ രമ എം.എൽ.എ.

സർക്കാറിന്റെ അറിവോടെയല്ലാതെ എങ്ങനെയാണ് ഉദ്യോഗസ്ഥർ ജാമ്യത്തിൽ ഇളവ് നൽകുകയെന്ന് ചോദിച്ച രമ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് പ്രതികാര നടപടിയാണെന്നും ആരോപിച്ചു.

'കേരളം കണ്ട ഏറ്റവും ക്രൂരമായ കൊലപാതകമാണ് ടി.പിയുടേത്, കേസിൽ സർക്കാർ അപ്പീൽ പോകാത്തത് എന്തുകൊണ്ടാണ്?, പ്രതികളെ പുറത്തിറക്കണം എന്നുള്ളതാണ് സർക്കാർ അജണ്ട', രമ പറഞ്ഞു.

അതിനിടെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഈ വർഷവും കേരളീയം സംഘടിപ്പിക്കാനൊരുങ്ങുന്ന സർക്കാറിനെതിരെയും കെ.കെ രമ രൂക്ഷമായി വിമർശിച്ചു.

കഴിഞ്ഞ കേരളീയത്തിൽ പരിപാടി അവതരിപ്പിച്ച കലാകാരന്മാർക്ക് പണം കൊടുത്തിട്ടില്ല.

കഴിഞ്ഞ കേരളീയവുമായി ബന്ധപ്പെട്ട് കണക്കിതുവരെ പറഞ്ഞിട്ടില്ലെന്നും അത് പറയാതെയാണ് വീണ്ടും കേരളീയം സംഘടിപ്പിക്കുന്നതെന്നും അത് ശരിയായ നടപടിയല്ലെന്നും കെ.കെ രമ പറഞ്ഞു.

#Decision #relief #TPcase #accused #government #agenda #KKRama #criticism

Next TV

Related Stories
സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

May 5, 2025 07:25 PM

സ്വന്തം അച്ഛനെ ആക്ഷേപിച്ച മുരളീധരന്റെ വാക്കുകളിൽ അത്ഭുതമില്ല - മന്ത്രി വി ശിവൻകുട്ടി

മുരളീധരൻ മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നതിൽ അത്ഭുതമില്ലെന്ന് മന്ത്രി വി...

Read More >>
'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

May 5, 2025 02:41 PM

'നേതാക്കൾക്ക് പക്വത വേണം'; കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത് കോൺഗ്രസ്

കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി യൂത്ത്...

Read More >>
Top Stories