#akashThillankeri | ആകാശ് തില്ലങ്കേരി വയനാട്ടിൽ കറങ്ങിയ ജീപ്പ് 'സ്ഥിരം കേസ്'; വാഹനം മലപ്പുറം സ്വദേശിയുടേത്, പിഴയടച്ചത് പലതവണ

#akashThillankeri | ആകാശ് തില്ലങ്കേരി വയനാട്ടിൽ കറങ്ങിയ ജീപ്പ് 'സ്ഥിരം കേസ്'; വാഹനം മലപ്പുറം സ്വദേശിയുടേത്, പിഴയടച്ചത് പലതവണ
Jul 9, 2024 06:20 AM | By ADITHYA. NP

കൽപ്പറ്റ: (www.truevisionnews.com)നിയമം ലംഘിച്ച് വയനാട്ടിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി കറങ്ങിയ ജീപ്പ് എംവിഡി തിരിച്ചറിഞ്ഞു. പല തവണ നിയമലംഘനത്തിന് പിടികൂടിയ ജീപ്പ് മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്‍റേതാണെന്ന് എംവിഡി കണ്ടെത്തി.

കഴിഞ്ഞ ദിവസമാണ് ആകാശ് തില്ലങ്കേരിയുടേയും കൂട്ടുാരുടേയും നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.

ആകാശ് തില്ലങ്കേരി തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച ദൃശ്യങ്ങൾ വലിയ വിമർശനത്തിന് വഴി വെച്ചിരുന്നു. മാനന്തവാടി കൽപ്പറ്റ സംസ്ഥാന പാതയിലാണ് മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽപ്പറത്തിയുളള ഡ്രൈവിങ് വീഡിയോ ചിത്രീകരിച്ചത്.

ജീപ്പിന് നമ്പർ പ്ലേറ്റുണ്ടായിരുന്നില്ല. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ ജീപ്പിൽ ട്രാക്ടറിനേത് സമാനമായ ടയറാണ് വച്ചത്. വാഹനത്തിലുണ്ടായിരുന്നവർ സീറ്റ് ബെൽറ്റും ധരിച്ചിട്ടില്ല.

ഇതാണ് ചിത്രീകരിച്ച് റീലാക്കി പോസ്റ്റ് ചെയ്തത്. ആകാശിന്‍റെ കൂടെയുളള സുഹൃത്തുക്കളും ഇൻസ്റ്റഗ്രാമിലടക്കം വീഡിയോ പങ്കുവച്ചിരുന്നു. വീഡിയോ വൈറലായതോടെ നിയമലംഘനം ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി.

വാഹനത്തിന് നമ്പറില്ലാത്തതിനാൽ വണ്ടി കണ്ടെത്താൻ പാടുപെട്ട എംവിഡി ഒടുവിൽ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്‍റേതെന്ന് ജീപ്പെന്ന് തിരിച്ചറിഞ്ഞു.

കെഎൽ പത്ത് ബി 3724 രജിസ്ട്രേഷനുളള വണ്ടി മുമ്പ് രണ്ട് തവണ നിയമലംഘനത്തിന് പിടികൂടിയിട്ടുണ്ട്. 2021ലും 2023ലുമാണ് വിവിധ നിയമലംഘനത്തിന് എംവിഡി ജീപ്പ് പൊക്കിയത്.

25000 രൂപയാണ് ഒടുവിൽ പിടികൂടിയപ്പോൾ പിഴയിട്ടത്. സംഭവത്തിൽ നടപടിക്കൊരുങ്ങുകയാണ് മോട്ടോർ വാഹവകുപ്പ്. കേസ് മലപ്പുറം ആർടിഓയ്ക്ക കൈമാറുമെന്നും ആർസി സസ്പെന്‍റ് ചെയ്യുന്നത് ഉൾപ്പെടെ നടപടികൾ ശുപാർശ ചെയ്യുമെന്ന് വയനാട് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

ആാശിനെതിരെ നടപടിയാവശ്യപ്പെട്ട് കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദും ആർടിഓയ്ക്ക് പരാതി നൽകിയിരുന്നു.

#shuhaib #murder #case 3accused #akash #thillankeri #panamaram #jeep #ride #real #latest #update

Next TV

Related Stories
#Pension | സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെൻഷൻ പ്രായം 60 ആക്കില്ല, ശിപാർശ തള്ളി മന്ത്രിസഭായോഗം

Nov 27, 2024 08:01 PM

#Pension | സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെൻഷൻ പ്രായം 60 ആക്കില്ല, ശിപാർശ തള്ളി മന്ത്രിസഭായോഗം

വിരമിക്കുന്നതിന് ഒരു മാസം മുമ്പ് ജീവനക്കാരൻറെ പേരിലുള്ള അച്ചടക്ക നടപടികൾ പൂർത്തീകരിക്കാനും മന്ത്രിസഭാ യോഗത്തിൽ...

Read More >>
#Muthukuttyattack | വധശ്രമത്തിന് കേസെടുത്തു; മുതുകുറ്റി അക്രമം, മലപ്പുറം സ്വദേശി അറസ്റ്റിൽ

Nov 27, 2024 07:56 PM

#Muthukuttyattack | വധശ്രമത്തിന് കേസെടുത്തു; മുതുകുറ്റി അക്രമം, മലപ്പുറം സ്വദേശി അറസ്റ്റിൽ

പ്രതിയെ നാളെ രാവിലെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ...

Read More >>
#Adalat | 'കരുതലും കൈത്താങ്ങും'; കോഴിക്കോട് താലൂക്ക്തല അദാലത്തുകൾ നവംബർ 29 മുതൽ ഡിസംബർ അഞ്ച് വരെ

Nov 27, 2024 07:51 PM

#Adalat | 'കരുതലും കൈത്താങ്ങും'; കോഴിക്കോട് താലൂക്ക്തല അദാലത്തുകൾ നവംബർ 29 മുതൽ ഡിസംബർ അഞ്ച് വരെ

സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍ (ചികിത്സാ സഹായം ഉള്‍പ്പെടെയുളള), സർക്കാർ ജീവനക്കാര്യം, റവന്യു റിക്കവറി - വായ്പ തിരിച്ചടവിനുള്ള സാവകാശവും...

Read More >>
#KUWJ | 'ജനങ്ങളിലേക്കെത്തിക്കുക എന്നത് മാധ്യമ കടമ', 'സ്വന്തം നില മറന്നുള്ള അപക്വമായ സമീപനം'; സുരേന്ദ്രന്റെ ഭീഷണിയിൽ പ്രതിഷേധിച്ച് കെയുഡബ്ല്യുജെ

Nov 27, 2024 07:34 PM

#KUWJ | 'ജനങ്ങളിലേക്കെത്തിക്കുക എന്നത് മാധ്യമ കടമ', 'സ്വന്തം നില മറന്നുള്ള അപക്വമായ സമീപനം'; സുരേന്ദ്രന്റെ ഭീഷണിയിൽ പ്രതിഷേധിച്ച് കെയുഡബ്ല്യുജെ

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ബി.ജെ.പിയിലുണ്ടായ അസ്വാരസ്യങ്ങള്‍ നേതാക്കളുടെ പ്രതികരണങ്ങളിലൂടെ...

Read More >>
Top Stories