#KSudhakaran | കേരള കോൺഗ്രസിനോട് സിപിഎമ്മിന് ചിറ്റമ്മ നയം; കാരുണ്യ പദ്ധതിയെ സർക്കാർ കൊല്ലാക്കൊല ചെയ്യുന്നു - കെ.സുധാകരൻ

#KSudhakaran | കേരള കോൺഗ്രസിനോട് സിപിഎമ്മിന് ചിറ്റമ്മ നയം; കാരുണ്യ പദ്ധതിയെ സർക്കാർ കൊല്ലാക്കൊല ചെയ്യുന്നു - കെ.സുധാകരൻ
Jul 8, 2024 05:04 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) അന്തരിച്ച കോരള കോൺഗ്രസ് എം നേതാവും മുൻ ധനമന്ത്രിയുമായിരുന്ന കെ.എം മാണിയോള്ള വിരോധമാണ് ജനപ്രിയ പദ്ധതിയായ കാരുണ്യ പദ്ധതിയെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊല്ലാക്കൊല ചെയ്തെന്നും ഇത് കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

ഉമ്മന്‍ചാണ്ടിയുടേയും കെ.എംമാണിയുടേയും ആത്മാവിനെ കുത്തിനോവിക്കുന്ന സമീപനമാണ് കാരുണ്യ പദ്ധതിയോട് സര്‍ക്കാര്‍ തുടര്‍ച്ചയായി കാട്ടുന്ന അവഗണന. ആരോഗ്യ സുരക്ഷാ പദ്ധതിയായ കാരുണ്യയ്ക്ക് സര്‍ക്കാര്‍ വരുത്തിയ കുടിശ്ശിക 1,255 കോടിയിലധികമായി.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ചതും കെ.എം.മാണി ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചിരുന്നതുമായ കാരുണ്യ പദ്ധതിക്ക് കുറച്ചുനാളുകളായി കുടിശ്ശിക പെരുകുന്നതിനാല്‍ പല ആശുപത്രികളിലും സാധാരണക്കാര്‍ക്കുള്ള സൗജന്യ ചികിത്സയെന്നത് ബാലികേറാമലയായി.

ചികിത്സാ ചെലവിന്റെ 20 ശതമാനം കഴിച്ചുള്ള തുക രോഗിതന്നെ കണ്ടെത്തേണ്ട ഗതികേടാണ്. ദരിദ്രരായ 62000 കുടുംബങ്ങളാണ് ചികിത്സാ സൗജന്യമില്ലാതെ ദുരിതം പേറുന്നത്. കാരുണ്യ പദ്ധതിക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കിയിരുന്നത്.

കാരുണ്യ പദ്ധതിയുടെ ധനസമാഹരണത്തിന് കാരുണ്യ ലോട്ടറി തുടങ്ങുകയും അതില്‍ നിന്ന് കിട്ടുന്ന തുക പദ്ധതി നടത്തിപ്പിനായി നീക്കി വെയ്ക്കുകയും ചെയ്തു. എന്നാല്‍ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ മുന്‍വൈര്യാഗത്തോടെയാണ് ഈ പദ്ധതിയെ സമീപിച്ചത്.

മറ്റുചില പദ്ധതികളുമായി ഇതിനെ ബന്ധപ്പെടുത്തി മാണിസാറിന് ഉള്‍പ്പെടെ ഏറെ ജനപ്രീതി നേടിക്കൊടുത്ത ഈ പദ്ധതിയെ ഇല്ലായ്മ ചെയ്തിട്ടും കേരള കോണ്‍ഗ്രസ് (എം) നിശബ്ദതപാലിക്കുന്നത് ദുരൂഹമാണ്.

സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമായ ആരോഗ്യസുരക്ഷാ പദ്ധതിയായ കാരുണ്യയെ നശിപ്പിക്കുന്ന സര്‍ക്കാര്‍ നടപടി പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുധാകരന്‍ പറഞ്ഞു.

എല്‍ഡിഎഫില്‍ എത്തിയത് മുതല്‍ കേരള കോണ്‍ഗ്രസ് (എം) എന്ന പാര്‍ട്ടിയോട് സിപിഎമ്മിനും സിപി ഐയ്ക്കും ചിറ്റമ്മനയമാണുള്ളത്.

ചില നേതാക്കളുടെ ക്ഷണം സ്വീകരിച്ച് എല്‍ഡിഎഫിലെത്തിയ കേരള കോണ്‍ഗ്രസിനെ സിപിഎമ്മിന്റെയും സിപിഐയുടേയും പ്രവര്‍ത്തകര്‍ വേണ്ട രീതിയില്‍ സ്വീകരിച്ചിട്ടില്ലെന്ന് വേണം സമീപകാലത്തെ അവരുടെ തെരഞ്ഞെടുപ്പുകളിലെ തോല്‍വി വിലയിരുത്തുമ്പോള്‍ മനസിലാക്കാന്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസ്സില്‍ തോമസ് ചാഴികാടനെ പരസ്യമായി വിമര്‍ശിച്ചതും തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ പരാജയവും ഇപ്പോള്‍ കാരുണ്യ പദ്ധതിയോട് സര്‍ക്കാരും ധനവകുപ്പും കാട്ടുന്ന സമീപനവും കൂട്ടിവായിക്കുമ്പോള്‍ എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് എത്രത്തോളം ഒറ്റപ്പെട്ടെന്ന് വ്യക്തമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

#policy #CPM #KeralaCongress #KarunyaYojana #killed #government #KSudhakaran

Next TV

Related Stories
#ksudhakaran | 'ഇതെല്ലാം വെറും പ്രഹസനം', ' മുഖ്യമന്ത്രി ഇപ്പോള്‍ വായ തുറക്കുന്നത് കള്ളം പറയാന്‍ മാത്രമാണ്'  -കെ സുധാകരൻ

Oct 4, 2024 06:48 AM

#ksudhakaran | 'ഇതെല്ലാം വെറും പ്രഹസനം', ' മുഖ്യമന്ത്രി ഇപ്പോള്‍ വായ തുറക്കുന്നത് കള്ളം പറയാന്‍ മാത്രമാണ്' -കെ സുധാകരൻ

വിവാദമായ പിആര്‍ ഏജന്‍സി, തൃശൂര്‍ പൂരം, എഡിജിപി തുടങ്ങിയ വിഷയങ്ങളിലെല്ലാം മുഖ്യമന്ത്രി പച്ചക്കള്ളങ്ങളാണ് പത്രസമ്മേളനത്തില്‍ തട്ടിവിട്ടതെന്നും...

Read More >>
#tpramakrishnan | പാര്‍ട്ടിക്ക് വേവലാതി ഇല്ല, സിപിഎമ്മിനെതിരെ പറയുന്നത് കേള്‍ക്കാൻ ആള് കൂടും'; അൻവറിന്‍റെ യോഗത്തിലെ ജനക്കൂട്ടത്തെ കുറിച്ച് ടി പി രാമകൃഷ്ണൻ

Sep 30, 2024 10:06 AM

#tpramakrishnan | പാര്‍ട്ടിക്ക് വേവലാതി ഇല്ല, സിപിഎമ്മിനെതിരെ പറയുന്നത് കേള്‍ക്കാൻ ആള് കൂടും'; അൻവറിന്‍റെ യോഗത്തിലെ ജനക്കൂട്ടത്തെ കുറിച്ച് ടി പി രാമകൃഷ്ണൻ

അന്‍വര്‍ സിപിഎമ്മിനെതിരെയാണ് സംസാരിച്ചത്. സിപിഎമ്മിനെതിരെ പറുന്നത് കേള്‍ക്കാന്‍ ആള് കൂടും. അത്...

Read More >>
#PrakashKarat | പ്രകാശ് കാരാട്ട് സി.പി.എം പി.ബിയുടേയും കേന്ദ്രകമ്മിറ്റിയുടേയും കോര്‍ഡിനേറ്റര്‍

Sep 29, 2024 02:34 PM

#PrakashKarat | പ്രകാശ് കാരാട്ട് സി.പി.എം പി.ബിയുടേയും കേന്ദ്രകമ്മിറ്റിയുടേയും കോര്‍ഡിനേറ്റര്‍

2008 ഏപ്രിൽ 3ന്‌ കോയമ്പത്തൂരിൽ വച്ച് നടന്ന പാർട്ടി കോൺഗ്രസിലും, 2012 ഏപ്രിൽ 9നു കോഴിക്കോട് വച്ച് നടന്ന പാർട്ടി കോൺഗ്രസിലും പ്രകാശ് കാരാട്ടിനെ വീണ്ടും...

Read More >>
#UdayanidhiStalin | ഉപമുഖ്യമന്ത്രിയാകാനുള്ള പക്വതയില്ല; ഉദയനിധി സ്റ്റാലിന്റെ സ്ഥാനാരോഹണത്തിനെതിരേ ബി.ജെ.പി

Sep 29, 2024 01:52 PM

#UdayanidhiStalin | ഉപമുഖ്യമന്ത്രിയാകാനുള്ള പക്വതയില്ല; ഉദയനിധി സ്റ്റാലിന്റെ സ്ഥാനാരോഹണത്തിനെതിരേ ബി.ജെ.പി

സനാതന ധര്‍മത്തെ ഇല്ലാതാക്കുമെന്ന് പറയുകയും അതിന് മാപ്പുപറയാതിരിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് എങ്ങനെ ഉപമുഖ്യമന്ത്രിയാകാന്‍ കഴിമെന്നും അദ്ദേഹം...

Read More >>
#KKShailaja | അൻവറിന്‍റെ കൈയ്യും കാലും വെട്ടുമെന്ന സഖാക്കളുടെ മുദ്രാവാക്യം കേട്ടില്ല - കെ.കെ ശൈലജ

Sep 28, 2024 08:07 PM

#KKShailaja | അൻവറിന്‍റെ കൈയ്യും കാലും വെട്ടുമെന്ന സഖാക്കളുടെ മുദ്രാവാക്യം കേട്ടില്ല - കെ.കെ ശൈലജ

സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി മോഹൻദാസ് വർഗീയവാദിയാണെന്ന് വരെ അൻവർ...

Read More >>
Top Stories