#snake | 'പേടിപ്പിച്ചങ്ങ് പോയി'; ആൽത്തറയിൽ കിടന്നുറങ്ങിയ വയോധികന്റെ ശരീരത്തിലൂടെ പാമ്പ് കയറി

#snake | 'പേടിപ്പിച്ചങ്ങ് പോയി'; ആൽത്തറയിൽ കിടന്നുറങ്ങിയ വയോധികന്റെ ശരീരത്തിലൂടെ പാമ്പ് കയറി
Jul 8, 2024 02:15 PM | By VIPIN P V

കൊടുങ്ങല്ലൂർ: (truevisionnews.com) ക്ഷേത്രപരിസരത്ത് ആൽത്തറയിൽ കിടന്നുറങ്ങിയിരുന്ന ആളുടെ ശരീരത്തിലൂടെ പാമ്പ് കയറി. ഇന്നലെയായിരുന്നു സംഭവം.

കൊടുങ്ങല്ലൂർ ക്ഷേത്ര പരിസരത്തെ ആൽത്തറയിൽ കിടന്നിരുന്ന ആളിന്റെ ശരീരത്തിലൂടെയാണ് പാമ്പ് കയറിയത്.

വയോധികൻ ഭയന്ന് എഴുന്നേറ്റപ്പോഴേയ്ക്കും പാമ്പ് സമീപത്തെ പുല്ലിലൂടെ ഇഴഞ്ഞ് നീങ്ങിയിരുന്നു. വിഷ പാമ്പ് അല്ലാത്തതിനാലാണ് വലിയ അപകടം ഒഴിവായത്.

നല്ല ഉറക്കത്തിനിടയിൽ പരിസരവാസിയായ വയോധികന്റെ തലയുടെ സമീപത്ത് കൂടിയാണ് പാമ്പ് പോയത്.

ആളുകൾ ഒച്ചയിട്ടതിന് പിന്നാലെ ഞെട്ടിയുണർന്ന വയോധികന് ആദ്യം സംഭവം മനസിലായില്ലെങ്കിലും പാമ്പാണ് സമീപത്ത് കൂടി പോയതെന്ന് മനസിലായതോടെ ഞെട്ടി മാറാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.

പാമ്പ് വരുന്നത് കണ്ട് ആൽത്തറയുടെ മറുവശത്തുള്ളവർ ഓടി മാറുന്നതും ദൃശ്യങ്ങളിലുണ്ട്. പശ്ചാത്തലത്തിൽ ചേരയാണ്, ചേര ഒന്നും ചെയ്യില്ലെന്ന് ആശ്വസിക്കുന്ന വയോധികനും ദൃശ്യങ്ങളിൽ വ്യക്തമാണ്.

#Scared #snake #crawled #body #old #man #who #sleeping #floor

Next TV

Related Stories
#ktjaleel | താൻ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞത് - കെടി ജലീൽ

Oct 6, 2024 01:44 PM

#ktjaleel | താൻ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞത് - കെടി ജലീൽ

താൻ മലപ്പുറം വിരുദ്ധത പറഞ്ഞു എന്ന നിലയിൽ വരുത്തി തീർത്തുവെന്നും ഇതിനെ ചൊല്ലി സൈബർ ഇടങ്ങളിൽ വലിയ വിമർശനങ്ങൾ ഉയരുന്നുവെന്നും കെടി ജലീൽ...

Read More >>
#Scooterfire | കോഴിക്കോട് ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്‌കൂട്ടർ കത്തി; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

Oct 6, 2024 01:43 PM

#Scooterfire | കോഴിക്കോട് ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്‌കൂട്ടർ കത്തി; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

പേരാമ്പ്രയിലാണ് സംഭവം ഉണ്ടായത്. മത്സ്യ മാർക്കറ്റിന് സമീപത്തെ ഗ്രൗണ്ടിലാണ് സംഭവം നടന്നത്. പരിശീലനം നടത്തിയിരുന്ന ആർക്കും...

Read More >>
#CliffHouse | 'ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവുള്ളത്'; അജിത് കുമാറിനെതിരായ നടപടിയില്‍ ചര്‍ച്ചയെന്ന വാര്‍ത്ത തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

Oct 6, 2024 01:36 PM

#CliffHouse | 'ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവുള്ളത്'; അജിത് കുമാറിനെതിരായ നടപടിയില്‍ ചര്‍ച്ചയെന്ന വാര്‍ത്ത തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഷേയ്ഖ് ദര്‍വേഷ് സാഹിബ് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം ചര്‍ച്ച...

Read More >>
#muhammedriyas |  ചെയർപേഴ്സൺ സീറ്റ് തിരിച്ചു പിടിച്ചു; മകളെ അഭിവാദ്യം ചെയ്ത് ഓട്ടോതൊഴിലാളിയായ വാപ്പ’; അഭിനമാനമെന്ന്  മുഹമ്മദ് റിയാസ്

Oct 6, 2024 01:19 PM

#muhammedriyas | ചെയർപേഴ്സൺ സീറ്റ് തിരിച്ചു പിടിച്ചു; മകളെ അഭിവാദ്യം ചെയ്ത് ഓട്ടോതൊഴിലാളിയായ വാപ്പ’; അഭിനമാനമെന്ന് മുഹമ്മദ് റിയാസ്

ഓട്ടോറിക്ഷ തൊഴിലാളിയായ ഹിഷിറയുടെ പിതാവ് ഹാരിസിന്റെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ...

Read More >>
#travelerfire | കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീപിടിച്ച സംഭവം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Oct 6, 2024 01:11 PM

#travelerfire | കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീപിടിച്ച സംഭവം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ചുരത്തിലെ നാലാം വളവിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. നാദാപുരം അഗ്നി രക്ഷാനിലയത്തിൽ നിന്ന് രണ്ട് യൂണിറ്റ് എത്തിയാണ് തീ...

Read More >>
Top Stories










Entertainment News