#SayedFazalKoyammaThangal | സയ്യിദ് ഫസൽ കോയമ്മ തങ്ങള്‍ എട്ടിക്കുളം ഓര്‍മ്മയായി

#SayedFazalKoyammaThangal | സയ്യിദ് ഫസൽ കോയമ്മ തങ്ങള്‍ എട്ടിക്കുളം ഓര്‍മ്മയായി
Jul 8, 2024 12:59 PM | By VIPIN P V

എട്ടിക്കുളം: (truevisionnews.com) സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാൻ ബുഖാരി ഉള്ളാള്‍ -സയ്യിദത്ത് ഫാത്വിമ കുഞ്ഞിബീവി ദമ്പതികളുടെ മകനായ സയ്യിദ് ഫള്ല്‍ കോയമ്മ തങ്ങള്‍ (64) അന്തരിച്ചു.

ഇന്ന് രാത്രി 9 മണിക്ക് കര്‍ണ്ണാടകയിലെ മംഗലാപുരത്തിന് സമീപമുള്ള ഖുറായിലെ വെച്ച് ജനാസ സംസ്കരണ ചടങ്ങുകള്‍ നടക്കും.

1960 മെയ് ഒന്നിനായിരുന്നു ജനനം. പ്രാഥമിക പഠനത്തിനു ശേഷം ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജില്‍ ദര്‍സ് പഠനവും ഉപരിപഠനവും പൂര്‍ത്തിയാക്കി.

പിതാവിനു പുറമെ താഴേക്കോട് എന്‍ അബ്ദുല്ല മുസ്ലിയാര്‍, ഇമ്പിച്ചാലി മുസ്‌ലിയാര്‍, ഉള്ളാള്‍ ബാവ മുസ്ലിയാര്‍, വെളിമുക്ക് കുട്ടി മുഹമ്മദ് മുസ്ലിയാര്‍ എന്നിവരാണ് പ്രധാന ഗുരുനാഥന്മാര്‍.

കര്‍ണാടകയിലെ അറുപതോളം മഹല്ലുകളിലും കേരളത്തിലെ വിവിധ മഹല്ലുകളിലും ഖാളിയാണ്. ഖുറായിലെ സയ്യിദ് ഫള്ല്‍ ഇസ്ലാമിക് സെന്ററിലെ പ്രധാന ഉസ്താദാണ്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം,സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, ദക്ഷിണ കന്നട സംയുക്ത ജമാഅത്ത് ഖാളി, ജാമിഅ സഅദിയ്യ അറബിയ്യ ജനറൽ സെക്രട്ടറി, എട്ടിക്കുളം താജുല്‍ ഉലമ എജ്യുക്കേഷണല്‍ സെന്റര്‍ ജനറൽ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിക്കുന്നു.

അല്‍ ഖിദ്മതുസ്സുന്നിയ്യ അവാര്‍ഡ്, ജാമിഅ സഅദിയ്യ ബഹ്‌റൈന്‍ കമ്മിറ്റി അവാര്‍ഡ്, ശൈഖ് സയ്യിദ് ഇസ്മാഈല്‍ ബുഖാരി അവാര്‍ഡ്, മലേഷ്യ മലബാരി മുസ്‌ലിം ജമാഅത്ത് അവാര്‍ഡ് തുടങ്ങി വിവിധ അംഗീകാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.

#SayedFazalKoyammaThangal #Ettikulam # remembered

Next TV

Related Stories
സിപിഎമ്മിന്‍റെ സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ എകെജി സെന്‍ററിന്‍റെ ഉദ്ഘാടനം ഇന്ന്

Apr 23, 2025 07:51 AM

സിപിഎമ്മിന്‍റെ സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാനമായ എകെജി സെന്‍ററിന്‍റെ ഉദ്ഘാടനം ഇന്ന്

പുതിയ കെട്ടിടത്തിൽ നാട മുറിക്കലും ശിലാഫലകം അനാച്ഛാദനവും നടത്തുമെങ്കിലും ഉദ്ഘാടന സമ്മേളനം പഴയ എകെജി സെന്‍ററിലെ ഹാളിലാണ്....

Read More >>
സിബിഐയുടെ വ്യാജ ബോർഡ് വെച്ച വാഹനവും, വിസിറ്റിംഗ് കാർഡും; വ്യാജൻ വലയിലായി

Apr 23, 2025 06:52 AM

സിബിഐയുടെ വ്യാജ ബോർഡ് വെച്ച വാഹനവും, വിസിറ്റിംഗ് കാർഡും; വ്യാജൻ വലയിലായി

സിബിഐയുടെ ബോർഡ് വെച്ച വാഹനവും വ്യാജ വിസിറ്റിംഗ് കാർഡും പൊലീസ് കണ്ടെത്തിയിട്ടുണ്ട്....

Read More >>
പി വി അന്‍വറുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന നിര്‍ണായക ചര്‍ച്ച ഇന്ന്

Apr 23, 2025 06:26 AM

പി വി അന്‍വറുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തുന്ന നിര്‍ണായക ചര്‍ച്ച ഇന്ന്

തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോർഡിനേറ്റർ പദവി വഹിക്കുന്ന അന്‍വര്‍, പാര്‍ട്ടി വിട്ട് പുറത്തുവന്നാല്‍ മുന്നണിയുമായി സഹകരിപ്പിക്കാം എന്നാണ് കോൺഗ്രസ്...

Read More >>
ടൂറിസം കേന്ദ്രങ്ങള്‍ നൈറ്റ് ലൈഫിന് സുരക്ഷിതമായ ഇടങ്ങൾ; എണ്ണം വര്‍ധിപ്പിക്കണം എന്ന് മന്ത്രി മുഹമ്മദ് റിയാസ്

Apr 23, 2025 06:06 AM

ടൂറിസം കേന്ദ്രങ്ങള്‍ നൈറ്റ് ലൈഫിന് സുരക്ഷിതമായ ഇടങ്ങൾ; എണ്ണം വര്‍ധിപ്പിക്കണം എന്ന് മന്ത്രി മുഹമ്മദ് റിയാസ്

നഗരവത്കരണത്തിന്റെ ഭാഗമായും കോവിഡാനന്തരം മാറിയ ജീവിത സാഹചര്യവും കാരണം പൊതു ഇടങ്ങളുടെ ആവശ്യം...

Read More >>
പഹൽഗാം ഭീകരാക്രമണം; മലയാളികൾക്ക് സഹായവുമായി നോർക്ക റൂട്സ്, ഹെൽപ്പ് ഡെസ്ക്ക് തുറന്നു

Apr 22, 2025 10:51 PM

പഹൽഗാം ഭീകരാക്രമണം; മലയാളികൾക്ക് സഹായവുമായി നോർക്ക റൂട്സ്, ഹെൽപ്പ് ഡെസ്ക്ക് തുറന്നു

ഈ സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിൻ്റെ 18004253939 (ടോൾ ഫ്രീ നമ്പർ ), 00918802012345 (മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ...

Read More >>
Top Stories