#BJP |'നടത്തുന്നത് സിക്ക് ട്രാജഡി ടൂറിസം'; രാഹുലിന്റെ മണിപ്പൂർ-അസം സന്ദർശനത്തെ വിമർശിച്ച് ബിജെപി

#BJP  |'നടത്തുന്നത് സിക്ക് ട്രാജഡി ടൂറിസം'; രാഹുലിന്റെ മണിപ്പൂർ-അസം സന്ദർശനത്തെ വിമർശിച്ച് ബിജെപി
Jul 8, 2024 12:40 PM | By Susmitha Surendran

ഇംഫാൽ: (truevisionnews.com)  രാഹുൽ ഗാന്ധിയുടെ മണിപ്പൂർ, അസം സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി.

കലാപബാധിത മണിപ്പൂരിലേക്കുള്ള യാത്രയ്ക്ക് മുമ്പ് അസമിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന പ്രളയ ബാധിതരെ കണ്ട രാഹുലിന്റെ ഇടപെടലിനെ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ 'സിക്ക് ട്രാജഡി ടൂറിസ'മെന്നാണ് വിശേഷിപ്പിച്ചത്.

സിൽച്ചാർ വിമാനത്താവളത്തിൽ നിന്നും റോഡ് മാർഗം ഫുലർട്ടലിലെത്തിയ രാഹുൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന പ്രളയബാധിതരുമായി സംവദിച്ചിരുന്നു. ശേഷം കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മണിപ്പൂരിലേക്ക് പുറപ്പെട്ടു.

എന്നാൽ മണിപ്പൂരിലെ അക്രമങ്ങൾ കോൺഗ്രസിൻ്റെ പാരമ്പര്യമാണെന്നാണ് ബിജെപി ആരോപിച്ചത്. 'മണിപ്പൂരിലെ വംശീയ സംഘർഷം കോൺഗ്രസ് പാർട്ടിയുടെ പൈതൃകമാണ്.

കോൺഗ്രസ് അധികാരത്തിലിരിക്കെ ദശാബ്ദങ്ങളായി നിരവധി സിവിലിയൻമാരും പൊലീസുകാരും സൈനികരും കൊലപ്പെട്ടു. നിരവധി തവണ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്ന സാഹചര്യമുണ്ടായി.

അന്നൊന്നും മണിപ്പൂരിന്റെ വേദന മനസ്സിലാക്കാത്ത കോൺഗ്രസ് രാഷ്ട്രീയ ലാഭത്തിന് വേണ്ടി മുതല കണ്ണീർ ഒഴുക്കുകയാണെന്നും എക്‌സിലൂടെയുള്ള പോസ്റ്റിൽ അമിത് മാളവ്യ പ്രതികരിച്ചു.

#BJP #strongly #criticized #RahulGandhi's #visit #Manipur #Assam.

Next TV

Related Stories
#suicide  |  ബൈക്കപകടത്തിൽ പരിക്കേറ്റ് യുവതി മരിച്ചു; ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് ബസിന് മുന്നിൽ ചാടി ജീവനൊടുക്കി

Oct 6, 2024 12:15 PM

#suicide | ബൈക്കപകടത്തിൽ പരിക്കേറ്റ് യുവതി മരിച്ചു; ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് ബസിന് മുന്നിൽ ചാടി ജീവനൊടുക്കി

ഇരുവരും ചേർന്ന് യോഗേശ്വരന്‍റെ ബൈക്കിൽ മാമല്ലപുരത്തേക്ക് പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു....

Read More >>
#planetireexplode | 146 യാത്രക്കാരുമായെത്തിയ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു; യാത്രക്കാർ സുരക്ഷിതർ

Oct 6, 2024 11:05 AM

#planetireexplode | 146 യാത്രക്കാരുമായെത്തിയ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു; യാത്രക്കാർ സുരക്ഷിതർ

വിമാനം പാർക്ക് ചെയ്തതിന് ശേഷമുള്ള പരിശോധനയിലാണ് ടയറിലെ കേടുപാട്...

Read More >>
#brutallybeaten | പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; യുവാവിന് ക്രൂര മർദ്ദനം

Oct 6, 2024 10:40 AM

#brutallybeaten | പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; യുവാവിന് ക്രൂര മർദ്ദനം

തുടർന്ന് ഇരുവരും തമ്മിൽ തർക്കമുടലെടുത്തു. പിന്നീട് വെള്ളിയാഴ്ച സുഹൃത്തുക്കൾക്കൊപ്പം പ്രദേശത്തെത്തിയ ആര്യൻ വടിയുപയോ​ഗിച്ച് രാംഫാലിനെ ക്രൂരമായി...

Read More >>
#missing | കാര്‍ അപകടത്തില്‍പെട്ട നിലയില്‍, മുൻ എംഎൽഎയുടെ സഹോദരന് വേണ്ടി തെരച്ചിൽ

Oct 6, 2024 10:40 AM

#missing | കാര്‍ അപകടത്തില്‍പെട്ട നിലയില്‍, മുൻ എംഎൽഎയുടെ സഹോദരന് വേണ്ടി തെരച്ചിൽ

അപകടം പറ്റി കാറിന്റെ മുൻ വശത്ത് കേടുപാടുകൾ ഉണ്ടെങ്കിലും മുംതാസ് അലി കാറിൽ ഉണ്ടായിരുന്നില്ല....

Read More >>
#crime | മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു, കേസെടുത്ത് പൊലീസ്

Oct 6, 2024 10:24 AM

#crime | മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു, കേസെടുത്ത് പൊലീസ്

വീട്ടുടമായ സോനു കുമാർ എന്നയാളാണ് സിദ്ധാർഥ് എന്ന യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചത്....

Read More >>
#fire | ഇരുനില കെട്ടിടത്തിൽ തീപിടുത്തം; രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം

Oct 6, 2024 10:05 AM

#fire | ഇരുനില കെട്ടിടത്തിൽ തീപിടുത്തം; രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഏഴ് പേർക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സിദ്ധാർത്ഥ് കോളനിയിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം...

Read More >>
Top Stories










Entertainment News