#Firing | മണിപ്പൂരിൽ പൊലീസ് ഔട്ട്‌പോസ്റ്റിന് നേരെ വെടിവെപ്പ്

#Firing | മണിപ്പൂരിൽ പൊലീസ് ഔട്ട്‌പോസ്റ്റിന് നേരെ വെടിവെപ്പ്
Jul 8, 2024 12:33 PM | By VIPIN P V

ഇംഫാൽ: (truevisionnews.com) മണിപ്പൂരിലെ ജിരിബാമിൽ പൊലീസ് ഔട്ട്‌പോസ്റ്റിനു നേരെ വെടിവെപ്പ്. പ്രതിപക്ഷനേതാവ് രാ​ഹുൽ ​ഗാന്ധി ഇന്ന് ജിരിബാം സന്ദർശിക്കാൻ ഇരിക്കെയാണ് വെടിവെപ്പുണ്ടായത്.

പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. മേഖലയിൽ കഴിഞ്ഞ ഒരു മാസമായി രൂക്ഷമായ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യമുണുള്ളത്.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് മണിപ്പൂരിലും അസമിലുമാണ് സന്ദർശനം നടത്തുന്നത്. പ്രളയത്തെ തുടർന്ന് അസമിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ രാഹുൽ സന്ദർശിക്കും.

തുടർന്ന് മണിപ്പൂരിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിലെത്തും. കഴിഞ്ഞ വർഷം മെയ് മാസത്തിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം വടക്കുകിഴക്കൻ സംസ്ഥാനത്തെ രാഹുലിന്‍റെ മൂന്നാമത്തെ സന്ദര്‍ശനമാണിത്.

ചുരാചന്ദ്പൂർ ജില്ലയിലെ‌ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുമായും അദ്ദേഹം ആശയവിനിമയം നടത്തും നേരത്തെ മണിപ്പൂരിൽ വൻ ആയുധ ശേഖരം പിടികൂടിയിരുന്നു. റോക്കറ്റ് ലോഞ്ചർ, തോക്കുകൾ, ഗ്രനേഡുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ എന്നിവയാണ് പിടിച്ചെടുത്തത്.

ഇംഫാൽ ഈസ്റ്റിൽ നിന്ന് കരസേനയും മണിപ്പൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ പിടിച്ചെടുത്തത്.

70 എം.എം ഹെവി കാലിബർ ലോഞ്ചർ, രണ്ട് ഒമ്പത് എം.എം പിസ്റ്റളുകൾ, 12 ഗേജ് സിംഗിൾ ബാരൽ ഗൺ, ഇംപ്രൊവൈസ്ഡ് ഗ്രനേഡ് ലോഞ്ചർ, ആറ് ഗ്രനേഡുകൾ, രണ്ട് ട്യൂബ് ലോഞ്ചറുകൾ, വിവിധ തരം വെടിമരുന്നുകള്‍, മറ്റ് സൈനിക ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന ആയുധശേഖരമാണ് പിടിച്ചെടുത്തതെന്ന് മണിപ്പൂര്‍ പൊലീസ് പറയുന്നു.

കണ്ടെടുത്ത ആയുധങ്ങള്‍ കൂടുതൽ അന്വേഷണത്തിനായി മണിപ്പൂർ പൊലീസിന് കൈമാറി.

#Firing #police #outpost #Manipur

Next TV

Related Stories
#shot|   വാക്കുതർക്കം, എ.എ.പി നേതാവിന് വെടിയേറ്റു

Oct 6, 2024 02:10 PM

#shot| വാക്കുതർക്കം, എ.എ.പി നേതാവിന് വെടിയേറ്റു

എം.പി സോറ സിങ് മാന്നിന്റെ മകന്‍ വര്‍ദേവ് സിങ് നോനിമാനിലെ ഒരു സ്‌കൂളുമായി ബന്ധപ്പെട്ട ഫയല്‍ ക്ലിയര്‍ ചെയ്യുന്നതിനായി പഞ്ചായത്ത് ഓഫീസില്‍...

Read More >>
#hairfound |  യുവതിയുടെ വയറ്റിൽ നിന്ന് രണ്ട് കിലോഗ്രാം മുടി കണ്ടെത്തി

Oct 6, 2024 12:30 PM

#hairfound | യുവതിയുടെ വയറ്റിൽ നിന്ന് രണ്ട് കിലോഗ്രാം മുടി കണ്ടെത്തി

മുടി കഴിക്കുന്ന സ്വഭാവമുള്ള ഒരു അപൂർവ അവസ്ഥയാണിത്. 25 വർഷത്തിനിടെ ബറേലിയിൽ ട്രൈക്കോളോടോമാനിയയുടെ പുറത്തുവന്ന ആദ്യ കേസാണിത്....

Read More >>
#suicide  |  ബൈക്കപകടത്തിൽ പരിക്കേറ്റ് യുവതി മരിച്ചു; ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് ബസിന് മുന്നിൽ ചാടി ജീവനൊടുക്കി

Oct 6, 2024 12:15 PM

#suicide | ബൈക്കപകടത്തിൽ പരിക്കേറ്റ് യുവതി മരിച്ചു; ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്ത് ബസിന് മുന്നിൽ ചാടി ജീവനൊടുക്കി

ഇരുവരും ചേർന്ന് യോഗേശ്വരന്‍റെ ബൈക്കിൽ മാമല്ലപുരത്തേക്ക് പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു....

Read More >>
#planetireexplode | 146 യാത്രക്കാരുമായെത്തിയ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു; യാത്രക്കാർ സുരക്ഷിതർ

Oct 6, 2024 11:05 AM

#planetireexplode | 146 യാത്രക്കാരുമായെത്തിയ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു; യാത്രക്കാർ സുരക്ഷിതർ

വിമാനം പാർക്ക് ചെയ്തതിന് ശേഷമുള്ള പരിശോധനയിലാണ് ടയറിലെ കേടുപാട്...

Read More >>
#brutallybeaten | പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; യുവാവിന് ക്രൂര മർദ്ദനം

Oct 6, 2024 10:40 AM

#brutallybeaten | പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; യുവാവിന് ക്രൂര മർദ്ദനം

തുടർന്ന് ഇരുവരും തമ്മിൽ തർക്കമുടലെടുത്തു. പിന്നീട് വെള്ളിയാഴ്ച സുഹൃത്തുക്കൾക്കൊപ്പം പ്രദേശത്തെത്തിയ ആര്യൻ വടിയുപയോ​ഗിച്ച് രാംഫാലിനെ ക്രൂരമായി...

Read More >>
#missing | കാര്‍ അപകടത്തില്‍പെട്ട നിലയില്‍, മുൻ എംഎൽഎയുടെ സഹോദരന് വേണ്ടി തെരച്ചിൽ

Oct 6, 2024 10:40 AM

#missing | കാര്‍ അപകടത്തില്‍പെട്ട നിലയില്‍, മുൻ എംഎൽഎയുടെ സഹോദരന് വേണ്ടി തെരച്ചിൽ

അപകടം പറ്റി കാറിന്റെ മുൻ വശത്ത് കേടുപാടുകൾ ഉണ്ടെങ്കിലും മുംതാസ് അലി കാറിൽ ഉണ്ടായിരുന്നില്ല....

Read More >>
Top Stories










Entertainment News