#PinarayiVijayan | കോഴ വിവാദം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ആരോപണം അന്വേഷിക്കും, തള്ളാതെ മുഖ്യമന്ത്രി

#PinarayiVijayan | കോഴ വിവാദം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ആരോപണം അന്വേഷിക്കും, തള്ളാതെ മുഖ്യമന്ത്രി
Jul 8, 2024 10:49 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) കോഴിക്കോട് സിപിഐഎമ്മിലെ പി എസ് സി കോഴ ആരോപണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

നിയമസഭയിൽ വിഷയവുമായി ബന്ധപ്പെട്ട മുസ്‌ലിം ലീഗ് എംഎംഎൽഎ എൻ ഷംസുദ്ധീന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പിണറായി വിജയൻ.

മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്‌സി അംഗത്വം ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോഴിക്കോട് നഗരത്തിലെ യുവജന നേതാവും സിപിഐഎം ഏരിയാ സെന്റര്‍ അംഗവുമായ നേതാവ് ഒരു ഡോക്ടറുടെ പകലിൽ നിന്നും 60 ലക്ഷം വാങ്ങിയെന്ന ആരോപണം ചൂണ്ടി കാണിച്ചായിരുന്നു ചോദ്യം ഉന്നയിച്ചത്.

എന്നാൽ ഈ ആരോപണത്തെ പൂർണ്ണമായി തള്ളാതെയായിരുന്നു പിണറായിയുടെ മറുപടി.

സംസ്ഥാനത്ത് പി എസ് സി എന്നത് ഭരണഘടനാ തത്വങ്ങൾക്ക് അനുസരിച്ച് വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഏജൻസിയാണെന്നും അതിലെ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിലും പ്രവർത്തനങ്ങളിലും അഴിമതി നടന്നിട്ടില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ ഉയർന്നുവന്ന ആരോപണത്തിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്‌സി അംഗത്വം ശരിയാക്കാമെന്ന് സിപിഐഎം ഏരിയാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന യുവ നേതാവ് വാഗ്ദാനം നൽകിയെന്ന പരാതിയാണ് ഉയർന്നു വന്നിരിക്കുന്നത്.

60 ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടതെന്നും ആദ്യഘഡുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു. സിപിഐഎം പിഎസ്‌സി അംഗങ്ങളെ തീരുമാനിച്ചപ്പോള്‍ പണം നല്‍കിയ ആളുടെ പേര് ഉണ്ടായിരുന്നില്ല.

ഇതോടെ ആയുഷ് വകുപ്പില്‍ സ്ഥാനം വാഗ്ദാനം ചെയ്ത് ഇദ്ദേഹത്തെ അനുനയിപ്പിച്ച് നിര്‍ത്തി. എന്നാല്‍ ഇതും നടക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ ആള്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയത്.

സാമ്പത്തിക ഇടപാട് വ്യക്തമാക്കുന്ന ശബ്ദസന്ദേശങ്ങളും ഇയാള്‍ പാര്‍ട്ടിക്ക് കൈമാറിയതായാണ് സൂചന. പരാതിയില്‍ സിപിഐഎം സംസ്ഥാന നേതൃത്വം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് മന്ത്രി മുഹമ്മദ് റിയാസും ആവശ്യപ്പെട്ടിരുന്നു. പരാതിയില്‍ വിശദമായ അന്വേഷണം നടത്താനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.

#opposition #raised #briberycontroversy #House #chiefMinister #investigate #allegation

Next TV

Related Stories
#KTJaleel | സ്വര്‍ണക്കടത്തുകാര്‍ കൂടുതല്‍ മുസ്ലിംകള്‍, മതവിരുദ്ധമെന്ന് പറയാന്‍ ഖാളിമാര്‍ തയ്യാറാവണം - കെ.ടി ജലീല്‍

Oct 6, 2024 12:14 PM

#KTJaleel | സ്വര്‍ണക്കടത്തുകാര്‍ കൂടുതല്‍ മുസ്ലിംകള്‍, മതവിരുദ്ധമെന്ന് പറയാന്‍ ഖാളിമാര്‍ തയ്യാറാവണം - കെ.ടി ജലീല്‍

അന്ന് എവിടെയായിരുന്നു ഇവരുടെയൊക്കെ മലപ്പുറം പ്രണയം? ഏത് പളളിക്കാട്ടിലാണ് ഇവരുടെ സമുദായപ്രേമം കുഴിച്ചുമൂടിയിരുന്നത്'? സ്വർണ്ണക്കള്ളക്കടത്ത്...

Read More >>
#Masami |   മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 6, 2024 12:13 PM

#Masami | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#arrest |  ക്ഷേത്രത്തിൽ നിന്നും മാല മോഷ്ടിച്ചു, പൂജാരി അറസ്റ്റിൽ

Oct 6, 2024 12:09 PM

#arrest | ക്ഷേത്രത്തിൽ നിന്നും മാല മോഷ്ടിച്ചു, പൂജാരി അറസ്റ്റിൽ

ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന മാലയാണ്...

Read More >>
#imprisonment | വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേരെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം; പ്രതിക്ക്​ രണ്ടുവർഷം കഠിനതടവ്

Oct 6, 2024 12:04 PM

#imprisonment | വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേരെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം; പ്രതിക്ക്​ രണ്ടുവർഷം കഠിനതടവ്

അ​ന്ന​ത്തെ കാ​ഞ്ഞി​രം​കു​ളം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജി.​എ​സ്. ര​മേ​ഷാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം...

Read More >>
#FakeCurrency | പൂ​ക്ക​ടയിലും മെ​ഡി​ക്ക​ൽ സ്റ്റോറിലും കയറി ക​ള്ള​നോ​ട്ടു​ക​ൾ മാ​റാ​ൻ ശ്രമം; പിടിയിലാകുമെന്ന് കണ്ടപ്പോൾ സംഘം മുങ്ങി

Oct 6, 2024 11:58 AM

#FakeCurrency | പൂ​ക്ക​ടയിലും മെ​ഡി​ക്ക​ൽ സ്റ്റോറിലും കയറി ക​ള്ള​നോ​ട്ടു​ക​ൾ മാ​റാ​ൻ ശ്രമം; പിടിയിലാകുമെന്ന് കണ്ടപ്പോൾ സംഘം മുങ്ങി

തു​ട​ർ​ന്ന് പു​റ​ത്തി​റ​ങ്ങി​യ ക​ട​യു​ട​മ സ​മീ​പ​ത്തെ മ​റ്റ് വ്യാ​പാ​രി​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ്...

Read More >>
#TPRamakrishnan | 'എഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയാൽ മുൻവിധിയില്ലാതെ നടപടി ഉണ്ടാകും'

Oct 6, 2024 11:52 AM

#TPRamakrishnan | 'എഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയാൽ മുൻവിധിയില്ലാതെ നടപടി ഉണ്ടാകും'

അൻവറിൻ്റെ നിലപാട് ഇടതുമുന്നണിയെ ബാധിക്കില്ല, വർഗീയ നിലപാടുകൾക്കായി ലീഗ് ഇപ്പോൾ...

Read More >>
Top Stories

Entertainment News