#bomb | ബൈക്കിലെത്തിയ സംഘം വീടിനുനേരെ ബോംബെറിഞ്ഞു, രണ്ട് പേര്‍ക്ക് പരിക്ക്, ഗുണ്ടാകുടിപ്പകയെന്ന് സംശയം

#bomb | ബൈക്കിലെത്തിയ സംഘം വീടിനുനേരെ ബോംബെറിഞ്ഞു, രണ്ട്  പേര്‍ക്ക് പരിക്ക്, ഗുണ്ടാകുടിപ്പകയെന്ന് സംശയം
Jul 7, 2024 01:40 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  തിരുവനന്തപുരം തുമ്പയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം വീടിനുനേരെ നാടൻ ബോംബെറിഞ്ഞു.

ബോംബേറില്‍ വീടിന് മുന്നിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ് തുമ്പ നെഹ്റു ജംഗ്ഷന് സമീപമാണ് സംഭവം. സംഭവത്തിന് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഷമീര്‍ എന്നയാളുടെ വീട്ടിലേക്കാണ് ബോംബെറിഞ്ഞത്. ഷമീറിന്‍റെ സുഹൃത്തുക്കളായ അഖില്‍, വിവേക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഖിലിന്‍റെ കൈക്കാണ് ഗുരുതരമായി പരിക്കേറ്റത്.

വിവേക് പൊലീസിന്‍റെ ഗുണ്ടാ പട്ടികയിലുള്ളയാളാണ്. സംഭവം നടക്കുമ്പോള്‍ ഷമീര്‍ വീട്ടിനുള്ളിലായിരുന്നു. സുഹൃത്തുക്കളായ അഖിലും വിവേകും വീടിന് പുറത്ത് നില്‍ക്കുന്നതിനിടെയാണ് ഇവര്‍ക്ക് നേരെ ബോംബേറുണ്ടായത്.

കഴക്കൂട്ടം സ്വദേശി സുനിലാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു.

#two #member #group #bike #hurled #country #made #bombs #house.

Next TV

Related Stories
#founddead |   വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Oct 5, 2024 10:43 PM

#founddead | വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

നാലുദിവസത്തെ പഴക്കമുണ്ടെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകിട്ടാണ് സംഭവം...

Read More >>
#accident | ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെ അപകടം, യുവാവിന് ദാരുണാന്ത്യം

Oct 5, 2024 10:02 PM

#accident | ഭാര്യവീട്ടിലേക്ക് പോകുന്നതിനിടെ അപകടം, യുവാവിന് ദാരുണാന്ത്യം

ബസിന്റെ വലതുഭാഗത്ത് ഇടിച്ചുകയറിയ കാറിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു സരീഷ്. അരമണിക്കൂറോളം പണിപ്പെട്ടാണ് സരീഷിനെ തകര്‍ന്ന കാറില്‍ നിന്നും...

Read More >>
#manaf | തെറ്റിദ്ധാരണകൾ മാറി, അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു

Oct 5, 2024 09:32 PM

#manaf | തെറ്റിദ്ധാരണകൾ മാറി, അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു

ഇരു കുടുംബങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തി. തെറ്റിദ്ധാരണകൾ മാറിയെന്ന് മനാഫും ജിതിനും പറഞ്ഞു....

Read More >>
Top Stories










Entertainment News