#Missing | ഒരുമിച്ചു സ്കൂട്ടറിൽ പോകുമ്പോൾ ഓടയിൽ വീണു; മൂന്ന് ദിവസമായി മകനെ തിരഞ്ഞ് ഒരു പിതാവ്

#Missing | ഒരുമിച്ചു സ്കൂട്ടറിൽ പോകുമ്പോൾ ഓടയിൽ വീണു; മൂന്ന് ദിവസമായി മകനെ തിരഞ്ഞ് ഒരു പിതാവ്
Jul 7, 2024 10:49 AM | By VIPIN P V

ഗുവാഹത്തി: (truevisionnews.com) പ്രളയത്തിൽ മുങ്ങിയ അസമിലെ ഗുവാഹത്തിയിൽ ഓടയിൽ വീണു കാണാതായ എട്ടു വയസുകാരനായി മൂന്നു ദിവസമായി തിരഞ്ഞ് ഒരു പിതാവ്.

ഓടയിലെ മണ്ണും ചെളിയും അടിഞ്ഞ മാലിന്യങ്ങളും നീക്കി തന്റെ മകനെ തിരയാൻ ഹീരാലാലിന്റെ പക്കലുള്ളത് ഒരു ഇരുമ്പുദണ്ഡ് മാത്രം. പകൽ മുഴുവൻ തിരഞ്ഞ് രാത്രി കടവരാന്തയിലിരുന്ന് നേരം വെളുപ്പിക്കുകയാണ് അദ്ദേഹം.

ഹീരാലാലും മകൻ അഭിനാഷും വ്യാഴാഴ്ച വൈകിട്ട് വീട്ടിലേക്ക് സ്കൂട്ടറിൽ തിരിച്ചുപോകുമ്പോഴാണ് കനത്ത മഴയ്ക്കിടെ വെള്ളംനിറഞ്ഞു കവിഞ്ഞൊഴുകുന്ന ഓടയിലേക്ക് അഭിനാഷ് വീണത്.

മകന്റെ കൈ ഉയർന്നു നിൽക്കുന്നതു കണ്ട് ഹീരാലാൽ ഓടയിലേക്ക് എടുത്തുചാടിയെങ്കിലും എത്തിപ്പിടിക്കാനായില്ല. മൂന്നു ദിവസത്തെ തിരച്ചിലിനിടെ അഭിനാഷിന്റെ ഒരു ചെരിപ്പ് മാത്രമാണ് ഇതുവരെ കണ്ടെത്താനായത്.

ഇത് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. ‘‘ഈ ഇരുമ്പുദണ്ഡ് കൊണ്ട് ഞാനെന്റെ മകന്റെ ചെരിപ്പ് കണ്ടെത്തി. പക്ഷേ ഇതുകൊണ്ട് അവനെ കണ്ടെത്താനാവില്ല. സർക്കാരിന്റെ പക്കൽ അതിനുള്ള സംവിധാനങ്ങളുണ്ട്.

അവർ എന്റെ മകനെ കണ്ടെത്തി നൽകണം’ – ഹീരാലാൽ ആവശ്യപ്പെടുന്നു. ഇതിനിടെ അസം മുഖ്യമന്ത്രി ഹിമന്ത ശർമയെ ഹീരാലാലും ഭാര്യയും കണ്ടിരുന്നു. അഭിനാഷിനു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

പൊലീസ് നായ്ക്കളെയും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ച് തിരച്ചിൽ തുടരുകയാണ്.

മൂന്നു ദിവസത്തിനുശേഷവും മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഹീരാലാൽ. മഴക്കെടുതിയിൽ 58 പേരാണ് അസമിൽ ഈ വർഷം മരിച്ചത്.

#accident #riding #scooter #together #father #searching #son #three #days

Next TV

Related Stories
#arrest |  16 തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്നു; ബി.എസ്.പി നേതാവ് പിടിയിൽ

Oct 5, 2024 08:35 PM

#arrest | 16 തെരുവുനായ്ക്കളെ വിഷം കൊടുത്ത് കൊന്നു; ബി.എസ്.പി നേതാവ് പിടിയിൽ

ഓരോ ദിവസവും വിവിധയിടങ്ങളിൽ നായ്ക്കളെ ചത്തനിലയിൽ കാണപ്പെട്ട് തുടങ്ങിയതോടെയാണ് സംഭവം ഗൗരവമായത്....

Read More >>
#NarendraModi | 'കോൺഗ്രസ് യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുന്നു'; വിവാദ പരാമർശവുമായി മോദി

Oct 5, 2024 07:28 PM

#NarendraModi | 'കോൺഗ്രസ് യുവാക്കളെ മയക്കുമരുന്നിലേക്ക് തള്ളിവിടുന്നു'; വിവാദ പരാമർശവുമായി മോദി

ബ്രിട്ടീഷ് ഭരണത്തെ പോലെ ഈ കോൺഗ്രസ് കുടുംബവും ദലിതരെയും പിന്നാക്ക വിഭാഗത്തേയും ആദിവാസികളെയും തുല്യരായി...

Read More >>
#brutallybeaten |  നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത മുസ്‍ലിം യുവാവിന് ക്രൂരമർദ്ദനം

Oct 5, 2024 07:27 PM

#brutallybeaten | നവരാത്രി ആഘോഷത്തിൽ പങ്കെടുത്ത മുസ്‍ലിം യുവാവിന് ക്രൂരമർദ്ദനം

സ്വരൂപ് നഗറിലെ ലജ്പത് ഭവനിലാണ് നവരാത്രിയുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികൾ നടന്നത്....

Read More >>
#Snakebite | കാൽ വേദനിക്കുന്നതായി 11-കാരൻ; സ്കൂളിൽ നിന്ന് പാമ്പ് കടിയേറ്റത് ശ്രദ്ധിക്കാതെ അധ്യാപകർ, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Oct 5, 2024 05:35 PM

#Snakebite | കാൽ വേദനിക്കുന്നതായി 11-കാരൻ; സ്കൂളിൽ നിന്ന് പാമ്പ് കടിയേറ്റത് ശ്രദ്ധിക്കാതെ അധ്യാപകർ, വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഹെഡ്മാസ്റ്റർക്കും കുട്ടിയെ പരിശോധിച്ച അധ്യാപകർക്കെതിരെയും നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം...

Read More >>
#RahulGandhi | സവർക്കറെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ്; നേരിട്ട് ഹാജരാകണമെന്ന് കോടതി

Oct 5, 2024 04:57 PM

#RahulGandhi | സവർക്കറെ അപമാനിച്ചെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് സമൻസ്; നേരിട്ട് ഹാജരാകണമെന്ന് കോടതി

ഈ ആരോപണം അസത്യവും തെറ്റായതും വിദ്വേഷം പടര്‍ത്തുന്നതുമാണെന്നാണ് സത്യകി...

Read More >>
#bodyfound |  കാണാതായ എട്ട് വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

Oct 5, 2024 01:45 PM

#bodyfound | കാണാതായ എട്ട് വയസ്സുകാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

വീട്ടുകാരും ചില അയൽവാസികളും അടുത്തുള്ള പൊലീസ് ക്യാമ്പിൽ ചെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ...

Read More >>
Top Stories










Entertainment News