#skyway | ആകാശപാത വിഷയത്തിൽ രാഷ്ട്രീയപോര് കടുക്കുന്നു; സമരവുമായി തിരുവഞ്ചൂർ, സിപിഎമ്മിന്റെ പ്രതിഷേധം

#skyway  | ആകാശപാത വിഷയത്തിൽ രാഷ്ട്രീയപോര് കടുക്കുന്നു; സമരവുമായി തിരുവഞ്ചൂർ, സിപിഎമ്മിന്റെ പ്രതിഷേധം
Jul 7, 2024 06:58 AM | By VIPIN P V

കോട്ടയം: (truevisionnews.com) കോട്ടയത്തെ ആകാശപാത വിഷയത്തിൽ രാഷ്ട്രീയപോര് കടുക്കുന്നു. ആകാശപാതയുടെ പണി തുടരണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉപവാസ സമരം നടത്തി.

തലതിരിഞ്ഞ പദ്ധതി പൊളിച്ചു നീക്കണമെന്ന ആവശ്യവുമായി സിപിഎം പ്രതിഷേധ മാർച്ചും നടത്തി. ഒരിടവേളയ്ക്കുശേഷം വീണ്ടും കോട്ടയം പട്ടണത്തിലെ ആകാശപാത ചർച്ചയാവുകയാണ്.

ജൂൺ 26ന് നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ പാത പുതുക്കി പണിയണമെന്ന് ആവശ്യപ്പെടുകയും സംസ്ഥാന സർക്കാർ അതിനെ എതിർക്കുകയും ചെയ്തതോടെയാണ് പ്രത്യക്ഷ സമരങ്ങൾ തുടങ്ങിയത്.

ആകാശപാത പൊളിക്കണം എന്ന് സർക്കാർ നിലപാട് പ്രഖ്യാപിച്ചതോടെയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സമരം നടത്താൻ തീരുമാനിച്ചത്.

കോൺഗ്രസ് പ്രവർത്തകരും തിരുവഞ്ചൂർ രാധാകൃഷ്ണനൊപ്പം ഉപവാസ സമരത്തിന് ഇരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ ഉപവാസ സമരത്തിന് എത്തി.

ഉപവാസ സമരം തീരുന്നതിനു മുൻപേ ആകാശപാതയിലേക്ക് സിപിഎം ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. ഭൂമി ഏറ്റെടുക്കൽ പോലും പൂർത്തിയാക്കാതെയാണ് പാതയുടെ നിർമ്മാണം എന്ന് ആരോപിച്ചായിരുന്നു എൽഡിഎഫിന്റെ സമരം.

വിവാദങ്ങളും സമരങ്ങളും തുടരുമ്പോൾ ആകാശപാതയിൽ എന്ന് തീരുമാനം ഉണ്ടാകുമെന്ന് കാത്തിരിക്കുകയാണ് കോട്ടയത്തുകാർ.

#Political #battle #rages #skyway #issue #Travancore #strike #CPM #protest

Next TV

Related Stories
#manaf | തെറ്റിദ്ധാരണകൾ മാറി, അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു

Oct 5, 2024 09:32 PM

#manaf | തെറ്റിദ്ധാരണകൾ മാറി, അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു

ഇരു കുടുംബങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തി. തെറ്റിദ്ധാരണകൾ മാറിയെന്ന് മനാഫും ജിതിനും പറഞ്ഞു....

Read More >>
#mdma | ബാവുപ്പറമ്പിൽ വെച്ച് എം ഡി എം എയുമായി യുവാവ് പിടിയിൽ

Oct 5, 2024 09:23 PM

#mdma | ബാവുപ്പറമ്പിൽ വെച്ച് എം ഡി എം എയുമായി യുവാവ് പിടിയിൽ

ഉത്തർപ്രദേശ് സിദ്ധാർഥ് നഗർ സ്വദേശി അബ്ദുറഹ്മാൻ അൻസാരിയാണ് അറസ്റ്റിലായത്...

Read More >>
#Accident | റോഡിലേക്ക് ഒടിഞ്ഞുവീണ മരത്തിൽ സ്‌കൂട്ടറിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Oct 5, 2024 09:16 PM

#Accident | റോഡിലേക്ക് ഒടിഞ്ഞുവീണ മരത്തിൽ സ്‌കൂട്ടറിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പരവൂർ-പാരിപ്പള്ളി റോഡിൽ അമ്മാരത്തുമുക്കിൽവെച്ച് റോഡിലേക്ക് വീണ മരത്തിൽ സ്കൂട്ടർ...

Read More >>
#ADGPAjithKumar | എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; അജിത് കുമാറിന് നിര്‍ണായകം

Oct 5, 2024 09:00 PM

#ADGPAjithKumar | എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; അജിത് കുമാറിന് നിര്‍ണായകം

മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദേശപ്രകാരമാണ് അജിത്കുമാർ പങ്കെടുക്കാതിരുന്നത്....

Read More >>
#housecollapsed |  വീട് തകർന്നു; കോഴിക്കോട്  നാദാപുരത്ത് ആൾതാമസമില്ലാത്ത  വീട് തകർന്നു

Oct 5, 2024 08:50 PM

#housecollapsed | വീട് തകർന്നു; കോഴിക്കോട് നാദാപുരത്ത് ആൾതാമസമില്ലാത്ത വീട് തകർന്നു

മൺകട്ടയിൽ പണിത വീടിൻ്റെ ചുമരുകൾ മഴയിൽ അപകട ഭീഷണി ഉയർത്തുകയും...

Read More >>
Top Stories










Entertainment News