#arrest | മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ; 75 ഗുളികകൾ പിടിച്ചെടുത്തു

#arrest | മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ; 75 ഗുളികകൾ പിടിച്ചെടുത്തു
Jul 7, 2024 06:30 AM | By VIPIN P V

കൊച്ചി: (truevisionnews.com) സെഡേറ്റീവ്- ഹിപ്നോട്ടിക്സ് വിഭാഗത്തിൽപ്പെടുന്ന അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ.

കൊച്ചി മട്ടാഞ്ചേരി ആനവാതിൽ സ്വദേശി മുഹമ്മദ് അമാൻ (21) ആണ് സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, എറണാകുളം എക്സൈസ് ഇന്റലിജൻസ്, എറണാകുളം സ്പെഷ്യൽ സ്ക്വാഡ് എന്നിവർ നടത്തിയ സംയുക്ത പരിശോധനയിൽ പിടിയിലായത്.

ഇയാളുടെ പക്കൽനിന്ന് മാനസിക വെല്ലുവിളി നേരിടുന്നവരുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സെഡേറ്റീവ്- ഹിപ്നോട്ടിക്സ് വിഭാഗത്തിൽപ്പെടുന്ന മയക്കുമരുന്നിന്റെ 75 ഗുളികകൾ കണ്ടെടുത്തു.

ഇത്തരത്തിലുള്ള മയക്കുമരുന്ന് ഗുളികകൾ 10 ഗ്രാമിൽ കൂടുതൽ കൈവശം വയ്ക്കുന്നത് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ഗൗരവമേറിയ കുറ്റമാണ്.

15 ഗ്രാം വരുന്ന ഗുളികകളാണ് ഇയാളിൽനിന്ന് കണ്ടെത്തിയത്. നേരത്തെ പവർലിഫിറ്റിംഗ് മത്സരത്തിന് പങ്കെടുക്കുന്നതിന് വേണ്ടി എന്ന് പറഞ്ഞ് മുഹമ്മദ് അമാൻ വീട്ടുകാരിൽ നിന്ന് പണം വാങ്ങിയ ശേഷം ഈ പണം സുഹൃത്തുകളുമായി വഴിവിട്ട് ചെലവഴിച്ചിരുന്നു.

ഇത് മനസിലാക്കിയ വീട്ടുകാർ പിന്നീട് പണം നൽകുന്നത് അവസാനിപ്പിക്കുകയും ഇയാളുടെ ആവശ്യപ്രകാരം തന്നെ വീട്ടുകാരുടെ ഉടമസ്ഥതയിലുള്ള മെഡിക്കൽ ഷോപ്പിൽ ശമ്പളം നൽകി ജോലിക്ക് നിർത്തുകയും ചെയ്തിരുന്നു.

ശമ്പളം കിട്ടുന്ന തുക മതിയാകാതെ വന്നപ്പോൾ മെഡിക്കൽ ഷോപ്പിൽ സൂക്ഷിച്ചിരുന്ന മയക്കുഗുളികകൾ സുഹൃത്തുക്കൾ വഴി ആവശ്യക്കാരെ കണ്ടെത്തി ഇയാൾ മറിച്ചു വിറ്റു വരുകയായിരുന്നു.

വെറും ഒൻപത് രൂപ മാത്രം വിലയുള്ള ഒരു ‌ഗുളിക 100 രൂപയ്ക്കാണ് ഇയാൾ മറിച്ചുവിറ്റിരുന്നത്.

കലൂർ, പൊറ്റക്കുഴി, എളമക്കര ഭാഗങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ആളെക്കുറിച്ച് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ടീമിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിന്റെ മേൽ മേൽനോട്ടത്തിലുള്ള ടീമിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ.

മയക്കുമരുന്നുമായി കലൂർ പൊറ്റക്കുഴി ഭാഗത്ത് ഇടപാടുകാരെ കാത്ത് നിൽക്കവേയായാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്.

#Youtharrested #deadly #drugs #pills #seized

Next TV

Related Stories
#manaf | തെറ്റിദ്ധാരണകൾ മാറി, അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു

Oct 5, 2024 09:32 PM

#manaf | തെറ്റിദ്ധാരണകൾ മാറി, അർജുന്റെ കുടുംബവും മനാഫും തമ്മിലുള്ള തർക്കം ഒത്തുതീർന്നു

ഇരു കുടുംബങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തി. തെറ്റിദ്ധാരണകൾ മാറിയെന്ന് മനാഫും ജിതിനും പറഞ്ഞു....

Read More >>
#mdma | ബാവുപ്പറമ്പിൽ വെച്ച് എം ഡി എം എയുമായി യുവാവ് പിടിയിൽ

Oct 5, 2024 09:23 PM

#mdma | ബാവുപ്പറമ്പിൽ വെച്ച് എം ഡി എം എയുമായി യുവാവ് പിടിയിൽ

ഉത്തർപ്രദേശ് സിദ്ധാർഥ് നഗർ സ്വദേശി അബ്ദുറഹ്മാൻ അൻസാരിയാണ് അറസ്റ്റിലായത്...

Read More >>
#Accident | റോഡിലേക്ക് ഒടിഞ്ഞുവീണ മരത്തിൽ സ്‌കൂട്ടറിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Oct 5, 2024 09:16 PM

#Accident | റോഡിലേക്ക് ഒടിഞ്ഞുവീണ മരത്തിൽ സ്‌കൂട്ടറിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പരവൂർ-പാരിപ്പള്ളി റോഡിൽ അമ്മാരത്തുമുക്കിൽവെച്ച് റോഡിലേക്ക് വീണ മരത്തിൽ സ്കൂട്ടർ...

Read More >>
#ADGPAjithKumar | എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; അജിത് കുമാറിന് നിര്‍ണായകം

Oct 5, 2024 09:00 PM

#ADGPAjithKumar | എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; അജിത് കുമാറിന് നിര്‍ണായകം

മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നുള്ള നിർദേശപ്രകാരമാണ് അജിത്കുമാർ പങ്കെടുക്കാതിരുന്നത്....

Read More >>
#housecollapsed |  വീട് തകർന്നു; കോഴിക്കോട്  നാദാപുരത്ത് ആൾതാമസമില്ലാത്ത  വീട് തകർന്നു

Oct 5, 2024 08:50 PM

#housecollapsed | വീട് തകർന്നു; കോഴിക്കോട് നാദാപുരത്ത് ആൾതാമസമില്ലാത്ത വീട് തകർന്നു

മൺകട്ടയിൽ പണിത വീടിൻ്റെ ചുമരുകൾ മഴയിൽ അപകട ഭീഷണി ഉയർത്തുകയും...

Read More >>
Top Stories










Entertainment News