#brutallybeaten | പാനൂരിൽ നേപ്പാൾ സ്വദേശിയായ ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചു, ഹോട്ടലുടമയും സുഹൃത്തുക്കളും അറസ്റ്റിൽ

#brutallybeaten | പാനൂരിൽ നേപ്പാൾ സ്വദേശിയായ ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചു, ഹോട്ടലുടമയും സുഹൃത്തുക്കളും അറസ്റ്റിൽ
Jul 7, 2024 06:12 AM | By VIPIN P V

കണ്ണൂർ: (truevisionnews.com) പാനൂരിൽ നേപ്പാൾ സ്വദേശിയായ ഹോട്ടൽ തൊഴിലാളിക്ക് ക്രൂരമർദനം. നേപ്പാൾ ഘൂമി സ്വദേശി മോഹന് നേരെയാണ് ആക്രമണമുണ്ടായത്.

കേസിൽ ഹോട്ടലുടമ ചൈതന്യകുമാറടക്കം മൂന്നു പേർ അറസ്റ്റിലായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.

മാക്കൂൽപീടികയിലെ ഇക്കാസ് ഹോട്ടലുടമ ചൈതന്യകുമാർ, സുഹൃത്തുക്കളായ തിരുവനന്തപുരം സ്വദേശി ബുഹാരി, മൊകേരി സ്വദേശി അഭിനവ് എന്നിവർ മോഹനെ മുറിയിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി മർദിച്ചു.

ഒരാഴ്ച മുൻപ് വരെ ഇക്കാസ് ഹോട്ടലിലായിരുന്നു മോഹന് ജോലി. അടുത്തിടെ ഇയാൾ മറ്റൊരു ഹോട്ടലിൽ ജോലിക്കു കയറി. അതിനുശേഷം ഹോട്ടലിലെ മറ്റ് രണ്ട് തൊഴിലാളികളെ കൂടെ അങ്ങോട്ടേക്ക് കൊണ്ടുപോയി.

ഈ വൈരാഗ്യമാണ് മർദനത്തിന് കാരണം. വ്യാഴാഴ്ച അർദ്ധരാത്രി മുതൽ വെള്ളിയാഴ്ച പുലർച്ചെ വരെ മൂന്നംഗസംഘം മോഹനെ ക്രൂരമായി മർദിച്ചു.

അവശനായെന്ന് കണ്ടപ്പോൾ തലശേരി റെയിൽവേ സ്റ്റേഷനിലെത്തിച്ചു. അടുത്ത വണ്ടിക്ക് സ്ഥലം വിടണമെന്ന് ഭീഷണിപ്പെടുത്തി മൂവരും കടന്നുകളഞ്ഞു.

എഴുന്നേറ്റ് നിൽക്കാൻ പോലും ശേഷിയില്ലാതെ മോഹൻ കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചെത്തിയ പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

പ്രതികളായ മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പരിക്ക് ഗുരുതരമായതിനാൽ മോഹനെ തുടർചികിത്സയ്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

#Nepalese #employee #brutallybeaten #Panoor #hotel #owner #friends #arrested

Next TV

Related Stories
#housecollapsed |  വീട് തകർന്നു; കോഴിക്കോട്  നാദാപുരത്ത് ആൾതാമസമില്ലാത വീട് തകർന്നു

Oct 5, 2024 08:50 PM

#housecollapsed | വീട് തകർന്നു; കോഴിക്കോട് നാദാപുരത്ത് ആൾതാമസമില്ലാത വീട് തകർന്നു

മൺകട്ടയിൽ പണിത വീടിൻ്റെ ചുമരുകൾ മഴയിൽ അപകട ഭീഷണി ഉയർത്തുകയും...

Read More >>
#arrest | പാൻമസാല വിൽപനക്കാരനെ ആക്രമിച്ച് പണം തട്ടിയ കേസിൽ പ്രതികൾ പിടിയിൽ

Oct 5, 2024 08:29 PM

#arrest | പാൻമസാല വിൽപനക്കാരനെ ആക്രമിച്ച് പണം തട്ടിയ കേസിൽ പ്രതികൾ പിടിയിൽ

കഴിഞ്ഞ രണ്ടിന് ഇരുമ്പനം ചിത്രപ്പുഴ റോഡിലെ ബിവറേജസ് ഷോപ്പിനടുത്തുള്ള പാൻമസാല കടയിൽ എത്തിയ പ്രതികൾ കട നടത്തുന്ന അസം സ്വദേശി ബൊർദാർ അലിയെ (25)...

Read More >>
#goldseized | നെടുമ്പാശേരി വിമാനത്താവളത്തിൽ 1075.37 ഗ്രാം തങ്കം പിടികൂടി

Oct 5, 2024 08:28 PM

#goldseized | നെടുമ്പാശേരി വിമാനത്താവളത്തിൽ 1075.37 ഗ്രാം തങ്കം പിടികൂടി

85 ലക്ഷം രൂപ വില വരുന്ന തങ്കമാണ് പിടികൂടിയത്....

Read More >>
#Beaten | റോഡ് ഉപയോഗത്തിൽ തര്‍ക്കം; കോഴിക്കോട് ക്വാറി ഉടമയും സംഘവും സ്ത്രീകളെയും കുട്ടികളെയും വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്ന് പരാതി

Oct 5, 2024 07:56 PM

#Beaten | റോഡ് ഉപയോഗത്തിൽ തര്‍ക്കം; കോഴിക്കോട് ക്വാറി ഉടമയും സംഘവും സ്ത്രീകളെയും കുട്ടികളെയും വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്ന് പരാതി

വീണ്ടും ക്വാറിയിലേക്ക് ലോഡ് എടുക്കാന്‍ ലോറി എത്തിയതോടെ നാട്ടുകാര്‍ തടയുകയും വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഈ സമയത്താണ് ക്വാറി ഉടമയും...

Read More >>
#arrest |  ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തി നഗ്നചിത്രങ്ങള്‍ അയച്ചു; കണ്ടക്ടർ അറസ്റ്റിൽ

Oct 5, 2024 07:17 PM

#arrest | ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തി നഗ്നചിത്രങ്ങള്‍ അയച്ചു; കണ്ടക്ടർ അറസ്റ്റിൽ

സ്ത്രീകളുടെ ചിത്രങ്ങൾ പ്രൊഫൈൽ പിക്ചർ ആക്കിയാണ് വ്യാജ അക്കൗണ്ടുകൾ തുടങ്ങിയിരുന്നത്...

Read More >>
Top Stories