#AbdusSamadSamadani | ബഷീർ ജീവിതവും സാഹിത്യവും തമ്മിലുള്ള അകലം ഇല്ലാതാക്കിയ എഴുത്തുകാരനെന്ന് അബ്ദുസമദ് സമദാനി എംപി

#AbdusSamadSamadani | ബഷീർ ജീവിതവും സാഹിത്യവും തമ്മിലുള്ള അകലം ഇല്ലാതാക്കിയ എഴുത്തുകാരനെന്ന് അബ്ദുസമദ് സമദാനി എംപി
Jul 5, 2024 05:50 PM | By VIPIN P V

കോഴിക്കോട്: (truevisionnews.com) വൈക്കം മുഹമ്മദ് ബഷീർ ജീവിതവും സാഹിത്യവും തമ്മിലുള്ള അകലം ഇല്ലാതാക്കിയ എഴുത്തുകാരനെന്ന് എം പി അബ്ദുസമദ് സമദാനി എംപി.

ബഷീറിന്റെ മുപ്പതാം ചരമവാർഷിക ദിനത്തിൽ ബേപ്പൂരിലെ ബഷീറിന്റെ വസതിയായ വൈലാലിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ജീവിതത്തിന്റെ ആവിഷ്ക്കാരമാണ് സാഹിത്യമെങ്കിലും രണ്ടും തമ്മിൽ അകലമുണ്ട്. ബഷീർ ആ അകലം ഏറ്റവും കുറച്ചുകൊണ്ടുവന്നു, ജീവിതവും സാഹിത്യവും തമ്മിലുള്ള അകലം ഇല്ലാതാക്കി.

വാക്കുകൾക്ക് മൗനത്തിന്റെ ശക്തിയുണ്ടെന്നും മൗനത്തിന് വാക്കുകളുടെ ശക്തിയുണ്ടെന്നും അദ്ദേഹം പഠിപ്പിച്ചു. ബഷീർ ഗ്രന്ഥകർത്താവ് മാത്രമല്ല ഭാഷാ കർത്താവ് കൂടിയാണ്.

ബഷീർ സ്വന്തം ഭാഷ ഉണ്ടാക്കി; വ്യാകരണത്തിലും നിയമത്തിനും വഴങ്ങാത്ത ഭാഷ അദ്ദേഹം സൃഷ്ടിച്ചു. ഭാഷ മനുഷ്യന്റെതാണ് എന്നായിരുന്നു ബഷീറിന്റെ അഭിപ്രായം.

അക്ഷരാർത്ഥത്തിൽ വിശ്വസാഹിത്യകാരൻ എന്ന് വിളിക്കേണ്ട എഴുത്തുകാരനാണ് ബഷീറെന്ന് സമദാനി ചൂണ്ടിക്കാട്ടി. ബഷീർ എഴുതിയതൊക്കെ സാർവ്വലൗകിക വിഷയങ്ങളാണ്.

ഒരു കഥയെഴുത്തുകാരൻ മാത്രമായ എഴുത്തുകാരന് 'ഭൂമിയുടെ അവകാശികൾ' എഴുതാൻ സാധിക്കില്ല. കാലത്തോട് സംവദിക്കുന്ന കൃതിയാണത്.

'ഭൂമിയുടെ അവകാശികളി'ൽ രാഷ്ട്രീയമുണ്ട്, പരിസ്ഥിതിയുണ്ട്, പ്രപഞ്ചമുണ്ട്, ഭൂമിയുണ്ട്, മനുഷ്യരുണ്ട്. "ഞാൻ ഈ ഭൂഗോളത്തെ ആകെ സ്നേഹിക്കുന്നു" എന്ന ബഷീറിയൻ മുദ്രാവാക്യം വരും കാലത്തിന്റെ മുദ്രാവാക്യമാണെന്ന് എംപി അഭിപ്രായപ്പെട്ടു.

പരിപാടിയിൽ സഞ്ചാരസാഹിത്യകാരൻ സന്തോഷ് ജോർജ് കുളങ്ങര, വൈക്കം മുഹമ്മദ് ബഷീറിന്റെ മക്കളായ ഷാഹിന, അനീസ് ബഷീർ, പ്രസാധകൻ രവി ഡി സി, വസീം അഹമദ് ബഷീർ തുടങ്ങിയവർ പങ്കെടുത്തു.

നിരവധി സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ വൈലാലിൽ സന്ദർശകരായി എത്തിയിരുന്നു.

#AbdusSamadSamadaniMP #Bashir #writer #who #removed #distance #life#literature

Next TV

Related Stories
#kingcobra |  ജനവാസമേഖലയിൽ ഇറങ്ങിയ രാജവെമ്പാലയെ പിടികൂടി

Oct 6, 2024 02:53 PM

#kingcobra | ജനവാസമേഖലയിൽ ഇറങ്ങിയ രാജവെമ്പാലയെ പിടികൂടി

വനം വകുപ്പ് സംഘവും പാമ്പുപിടിക്കൽ വിദഗ്ധന്‍ റോയ് തോമസും എത്തി....

Read More >>
#ktjaleel | താൻ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞത് - കെടി ജലീൽ

Oct 6, 2024 01:44 PM

#ktjaleel | താൻ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞത് - കെടി ജലീൽ

താൻ മലപ്പുറം വിരുദ്ധത പറഞ്ഞു എന്ന നിലയിൽ വരുത്തി തീർത്തുവെന്നും ഇതിനെ ചൊല്ലി സൈബർ ഇടങ്ങളിൽ വലിയ വിമർശനങ്ങൾ ഉയരുന്നുവെന്നും കെടി ജലീൽ...

Read More >>
#Scooterfire | കോഴിക്കോട് ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്‌കൂട്ടർ കത്തി; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

Oct 6, 2024 01:43 PM

#Scooterfire | കോഴിക്കോട് ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്‌കൂട്ടർ കത്തി; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

പേരാമ്പ്രയിലാണ് സംഭവം ഉണ്ടായത്. മത്സ്യ മാർക്കറ്റിന് സമീപത്തെ ഗ്രൗണ്ടിലാണ് സംഭവം നടന്നത്. പരിശീലനം നടത്തിയിരുന്ന ആർക്കും...

Read More >>
#CliffHouse | 'ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവുള്ളത്'; അജിത് കുമാറിനെതിരായ നടപടിയില്‍ ചര്‍ച്ചയെന്ന വാര്‍ത്ത തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

Oct 6, 2024 01:36 PM

#CliffHouse | 'ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവുള്ളത്'; അജിത് കുമാറിനെതിരായ നടപടിയില്‍ ചര്‍ച്ചയെന്ന വാര്‍ത്ത തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഷേയ്ഖ് ദര്‍വേഷ് സാഹിബ് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം ചര്‍ച്ച...

Read More >>
#muhammedriyas |  ചെയർപേഴ്സൺ സീറ്റ് തിരിച്ചു പിടിച്ചു; മകളെ അഭിവാദ്യം ചെയ്ത് ഓട്ടോതൊഴിലാളിയായ വാപ്പ’; അഭിനമാനമെന്ന്  മുഹമ്മദ് റിയാസ്

Oct 6, 2024 01:19 PM

#muhammedriyas | ചെയർപേഴ്സൺ സീറ്റ് തിരിച്ചു പിടിച്ചു; മകളെ അഭിവാദ്യം ചെയ്ത് ഓട്ടോതൊഴിലാളിയായ വാപ്പ’; അഭിനമാനമെന്ന് മുഹമ്മദ് റിയാസ്

ഓട്ടോറിക്ഷ തൊഴിലാളിയായ ഹിഷിറയുടെ പിതാവ് ഹാരിസിന്റെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ...

Read More >>
Top Stories