#Briberyallegation | പിഎസ്‍സി കോഴ ആരോപണം; പ്രാദേശിക നേതാവ് പ്രമോദ് കോട്ടുളിക്കെതിരെ ഉടൻ നടപടിയെടുക്കാൻ സിപിഎം

#Briberyallegation | പിഎസ്‍സി കോഴ ആരോപണം; പ്രാദേശിക നേതാവ് പ്രമോദ് കോട്ടുളിക്കെതിരെ ഉടൻ നടപടിയെടുക്കാൻ സിപിഎം
Jul 8, 2024 02:21 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) പിഎസ്‍സി അംഗത്വത്തിന് കോഴ വാങ്ങിയ സംഭവത്തിൽ കോഴിക്കോട്ടെ പ്രാദേശിക നേതാവ് പ്രമോദ് കോട്ടൂളിക്കെതിരെ ഉടൻ നടപടി ഉണ്ടാകും.

തെരഞ്ഞെടുപ്പിന് മുമ്പ് ജില്ലാ സെക്രട്ടറിയേറ്റ് നിയോഗിച്ച നാലംഗ കമ്മീഷൻ അന്വേഷണം പൂർത്തിയാക്കിയിരുന്നു. വിവാദത്തിൽ മന്ത്രി റിയാസിന്റെ പേര് ഉയർന്നുവന്നത് ജില്ലയിലെ പാർട്ടി ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നാണ് സൂചന.

അതേസമയം, പിഎസ്‍സി അംഗത്വത്തിന് ആരും തന്നെ സമീപിച്ചിട്ടില്ലെന്നും താൻ ആരോടും പണം വാങ്ങിയിട്ടില്ലെന്ന് പ്രമോദ് കോട്ടൂളി പറഞ്ഞു. സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമാണ് ആരോപണ വിധേയനായ പ്രമോദ് കൊട്ടൂളി.

എട്ട് മാസം മുമ്പ് ഉയർന്ന പരാതിയിൽ നടപടിക്കായി പാർട്ടി സിഐടിയു നേതാവടക്കമുള്ള നാലംഗ കമ്മീഷനെ നിയോഗിച്ചു. കമ്മീഷൻ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

പ്രമോദിനെ തിരഞ്ഞെടുത്ത സ്ഥാനങ്ങളിൽ നിന്ന് നീക്കും. ഈയാഴ്ച ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും നടപടി ചർച്ച ചെയ്യും. സിഐടിയു. സിപിഎം ഭാരവാഹിത്വങ്ങളിൽ നിന്നാണ് മാറ്റുക. പ്രമോദിന് പാർട്ടിയിലെ രണ്ട് പ്രമുഖ നേതാക്കളുമായി അടുത്ത ബന്ധമുണ്ട്.

എന്നാല്‍, റിയാസിന്റെ പേര് ഉന്നയിച്ചത് ജില്ലയിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നാണ് സൂചന. തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ ആരോപണ വിധേയനായ നേതാവിനെതിരെ വിമർശനം ഉയർന്നിരുന്നു.

ഗുലാൻ്റെ ആൾ എന്ന് പരിഹസിച്ചാണ് ഒരു ജില്ലാ കമ്മിറ്റി അംഗം വിമർശനം ഉയർത്തിയത്. പിഎസ്‍സി അംഗത്വം മറ്റൊരാൾക്ക് നൽകിയപ്പോൾ ആയുഷ് വകുപ്പിൽ ഉയർന്ന തസ്തിക നൽകാമെന്ന് വാഗ്ദാനം ചെയ്തതായും സൂചനയുണ്ട്.

പ്രമോദ് മാത്രമല്ല മറ്റ് ചില പാർട്ടി ബന്ധമുള്ള ആളുകൾ കൂടി ഉൾപ്പെട്ടതാണ് കോഴ വാങ്ങിയ സംഭവം എന്നാണ് അറിയുന്നത്. പിഎസ്‍സി കോഴ ആരോപണത്തിൽ പാർട്ടിയും സർക്കാരും വേണ്ട നടപടി എടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.

പണം വാങ്ങി പിഎസ്‍സി മെംബർമാരെ നിയമിക്കുന്ന രീതി സിപിഎമ്മിനില്ല. പിഎസ്‍സി അംഗങ്ങളെ നിയമിക്കുന്നതിന് പാർട്ടിക്ക് പ്രത്യേക രീതിയുണ്ട്. യോഗ്യതയും മെറിറ്റുമാണ് മാനദണ്ഡം.

പൊലീസിൽ പരാതി ഉണ്ടെങ്കിൽ പൊലിസ് അന്വേഷിക്കട്ടെയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തെറ്റായ പ്രവണത പാർട്ടി വെച്ച് പൊറുപ്പിക്കില്ല. അന്വേഷിച്ച് വേണ്ട നടപടി എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

#PSC #Corruption #Allegation #CPM #immediate #action #local #leader #PramodKotuli

Next TV

Related Stories
#ktjaleel | താൻ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞത് - കെടി ജലീൽ

Oct 6, 2024 01:44 PM

#ktjaleel | താൻ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞത് - കെടി ജലീൽ

താൻ മലപ്പുറം വിരുദ്ധത പറഞ്ഞു എന്ന നിലയിൽ വരുത്തി തീർത്തുവെന്നും ഇതിനെ ചൊല്ലി സൈബർ ഇടങ്ങളിൽ വലിയ വിമർശനങ്ങൾ ഉയരുന്നുവെന്നും കെടി ജലീൽ...

Read More >>
#Scooterfire | കോഴിക്കോട് ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്‌കൂട്ടർ കത്തി; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

Oct 6, 2024 01:43 PM

#Scooterfire | കോഴിക്കോട് ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്‌കൂട്ടർ കത്തി; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

പേരാമ്പ്രയിലാണ് സംഭവം ഉണ്ടായത്. മത്സ്യ മാർക്കറ്റിന് സമീപത്തെ ഗ്രൗണ്ടിലാണ് സംഭവം നടന്നത്. പരിശീലനം നടത്തിയിരുന്ന ആർക്കും...

Read More >>
#CliffHouse | 'ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവുള്ളത്'; അജിത് കുമാറിനെതിരായ നടപടിയില്‍ ചര്‍ച്ചയെന്ന വാര്‍ത്ത തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

Oct 6, 2024 01:36 PM

#CliffHouse | 'ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവുള്ളത്'; അജിത് കുമാറിനെതിരായ നടപടിയില്‍ ചര്‍ച്ചയെന്ന വാര്‍ത്ത തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഷേയ്ഖ് ദര്‍വേഷ് സാഹിബ് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം ചര്‍ച്ച...

Read More >>
#muhammedriyas |  ചെയർപേഴ്സൺ സീറ്റ് തിരിച്ചു പിടിച്ചു; മകളെ അഭിവാദ്യം ചെയ്ത് ഓട്ടോതൊഴിലാളിയായ വാപ്പ’; അഭിനമാനമെന്ന്  മുഹമ്മദ് റിയാസ്

Oct 6, 2024 01:19 PM

#muhammedriyas | ചെയർപേഴ്സൺ സീറ്റ് തിരിച്ചു പിടിച്ചു; മകളെ അഭിവാദ്യം ചെയ്ത് ഓട്ടോതൊഴിലാളിയായ വാപ്പ’; അഭിനമാനമെന്ന് മുഹമ്മദ് റിയാസ്

ഓട്ടോറിക്ഷ തൊഴിലാളിയായ ഹിഷിറയുടെ പിതാവ് ഹാരിസിന്റെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ...

Read More >>
#travelerfire | കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീപിടിച്ച സംഭവം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Oct 6, 2024 01:11 PM

#travelerfire | കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീപിടിച്ച സംഭവം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ചുരത്തിലെ നാലാം വളവിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. നാദാപുരം അഗ്നി രക്ഷാനിലയത്തിൽ നിന്ന് രണ്ട് യൂണിറ്റ് എത്തിയാണ് തീ...

Read More >>
Top Stories

Entertainment News