#accident | കെ.എസ്.ആർ.ടി.സി ബസിൻ്റെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച് വീണു; വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്

#accident | കെ.എസ്.ആർ.ടി.സി ബസിൻ്റെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച് വീണു; വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്
Jul 5, 2024 03:02 PM | By VIPIN P V

തിരുവനന്തപുരം : (truevisionnews.com) ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പ്ലസ് ടു വിദ്യാർത്ഥി പുറത്തേക്ക് തെറിച്ച് വീണു.

തിരുമല എഎംഎച്ച്എസിലെ പ്ലസ് ടു വിദ്യാർത്ഥി സന്ദീപിന് ഗുരുതര പരുക്കേറ്റു. സന്ദീപ് തെറിച്ച് വീണിട്ടും ബസ് നിർത്താതെ പോയെന്ന് പരാതി.

നാട്ടുകാരും മറ്റു വാഹന യാത്രക്കാരും ചേർന്ന് ബസ് സമീപത്ത് തടഞ്ഞിട്ടു. സന്ദീപിന്റെ പിതാവ് സതീഷ് കുമാർ മലയിൻകീഴ് പോലീസിൽ പരാതി നൽകി.

രാവിലെ എട്ടരയോടെയാണ് സംഭവം.കൊല്ലോട്, പൊട്ടൻകാവ് സ്വദേശിയായ സന്ദീപ് സ്കൂളിൽ പോകാനാണ് ബസ് കയറിയത്.

അന്തിയൂർക്കോണം പാലം കഴിയെവെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. ബസ് ഗട്ടറിൽ ചാടിയപ്പോഴാണ് ഡോർ തുറന്നു പോയത്.

വിദ്യാർത്ഥി പുറത്തേക്ക് തെറിച്ചു വീഴുന്നത് കണ്ട് യാത്രക്കാർ വിളിച്ചു പറഞ്ഞിട്ടും ബസ് നിർത്താതെ പോയെന്നാണ് പരാതി. പിന്നാലെ എത്തിയ മറ്റു വാഹന യാത്രക്കാരും നാട്ടുകാരും ചേർന്ന് RAC 387 എന്ന നമ്പരുള്ള ബസ് സമീപത്ത് തടഞ്ഞിടുകയായിരുന്നു.

സംഭവം അറിഞ്ഞെത്തിയ പിതാവും നാട്ടുകാരും ചേർന്നാണ് വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചത്. സന്ദീപിന്റെ ഇരു കൈകളിലും മുട്ടിലും പരുക്കുണ്ട്.

ഇടുപ്പിൽ മുറിവുണ്ടായതിനെ തുടർന്ന് മൂന്ന് തുന്നലുണ്ട്‌. നാട്ടുകാർ തടഞ്ഞിട്ട ബസ് മലയിൻകീഴ് പോലീസ് എത്തിയാണ് യാത്ര തുടരാൻ അനുവദിച്ചത്.

മഴക്കാലമായതോടെ പൊട്ടൻകാവ് ക്ഷേത്രം മുതൽ മലയിൻകീഴ് വരെ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ കുഴികളിൽ ചാടിയുള്ള അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

#KSRTC #opened #busdoor #fell #student #seriously #injured

Next TV

Related Stories
#kpraveenkumar | 'കോഴിക്കോട്ടെ സിപിഎമ്മിൽ മാഫിയകൾ തമ്മിലെ തർക്കം, പിഎസ്‌സി അംഗത്വം തൂക്കിവിൽക്കുന്നു' -  കെ പ്രവീണ്‍കുമാര്‍

Jul 8, 2024 12:47 PM

#kpraveenkumar | 'കോഴിക്കോട്ടെ സിപിഎമ്മിൽ മാഫിയകൾ തമ്മിലെ തർക്കം, പിഎസ്‌സി അംഗത്വം തൂക്കിവിൽക്കുന്നു' - കെ പ്രവീണ്‍കുമാര്‍

സിപിഎം നടത്തുന്ന അഴിമതി മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നതെന്നും പ്രവീണ്‍കുമാര്‍...

Read More >>
#trapped |രണ്ടുവയസ്സുകാരൻ താക്കോലുമായി കാറിനുള്ളിൽ കുടുങ്ങി; ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം, ഒടുവിൽ ആശ്വാസം

Jul 8, 2024 12:34 PM

#trapped |രണ്ടുവയസ്സുകാരൻ താക്കോലുമായി കാറിനുള്ളിൽ കുടുങ്ങി; ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം, ഒടുവിൽ ആശ്വാസം

ചാവടിനടയിൽ സ്വദേശി നന്ദുവിന്റെ മകൻ ആരവാണ് കാറിനുള്ളിൽ കുടുങ്ങിയത്....

Read More >>
#Complaint |വിദ്യാര്‍ത്ഥിനിക്ക് കണ്‍സെഷന്‍ നല്‍കിയില്ല, സുഹൃത്തുക്കളുമായെത്തി സ്വകാര്യബസ് കണ്ടക്ടറെ മർദ്ദിച്ചു; കേസ്

Jul 8, 2024 11:55 AM

#Complaint |വിദ്യാര്‍ത്ഥിനിക്ക് കണ്‍സെഷന്‍ നല്‍കിയില്ല, സുഹൃത്തുക്കളുമായെത്തി സ്വകാര്യബസ് കണ്ടക്ടറെ മർദ്ദിച്ചു; കേസ്

ബസില്‍ കയറി വിദ്യാര്‍ത്ഥിനിക്ക് എസ്‍ടി നല്‍കാത്തതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് മർദ്ദനമേറ്റതെന്നാണ്...

Read More >>
#Shockdeath | ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റെയിൽവേ

Jul 8, 2024 11:54 AM

#Shockdeath | ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റെയിൽവേ

85 ശതമാനത്തിന് മുകളിൽ പൊള്ളൽ ഏറ്റിരുന്നു. പിറന്നാൾ ആഘോഷത്തിനിടെ സുഹൃത്തുക്കളുമായി പന്തയം വച്ച് ആന്റണി ട്രെയിനിന് മുകളിൽ...

Read More >>
#goldrate | ഈ മാസത്തെ ആദ്യ ഇടിവിൽ സ്വർണവില; ആശ്വാസത്തിൽ ഉപഭോക്താക്കൾ

Jul 8, 2024 11:39 AM

#goldrate | ഈ മാസത്തെ ആദ്യ ഇടിവിൽ സ്വർണവില; ആശ്വാസത്തിൽ ഉപഭോക്താക്കൾ

ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,960...

Read More >>
#traindeath | റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ചു: യുവതിക്ക് ദാരുണാന്ത്യം

Jul 8, 2024 11:07 AM

#traindeath | റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ചു: യുവതിക്ക് ദാരുണാന്ത്യം

ജോലിക്കു പോകാനായി റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെയാണ്...

Read More >>
Top Stories