#PMArsho | ‘കേരളത്തിലെ ഒരു ക്യാമ്പസിലും ഇടിമുറികൾ ഇല്ല; പരിശോധിക്കാം, വിദ്യാർത്ഥികളോട് ചോദിക്കാം’ - പി.എം ആര്‍ഷോ

#PMArsho | ‘കേരളത്തിലെ ഒരു ക്യാമ്പസിലും ഇടിമുറികൾ ഇല്ല; പരിശോധിക്കാം, വിദ്യാർത്ഥികളോട് ചോദിക്കാം’ - പി.എം ആര്‍ഷോ
Jul 5, 2024 02:26 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) കേരളത്തിലെ ഒരു ക്യാമ്പസിലും ഇടിമുറിയില്ലെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പിഎം ആര്‍ഷോ.

ഞങ്ങൾ മാധ്യമങ്ങളെ ക്യാമ്പസുകളിലേക്ക് സ്വാഗതം ചെയ്യുന്നു. പരിശോധിക്കാം, വിദ്യാർത്ഥികളോട് ചോദിക്കാം.

മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പൊതുബോധത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ഉൾപ്പടെയുള്ള മുതർന്ന നേതാക്കൾ വിധേയപ്പെട്ട് പോകരുത്. വസ്തുത മനസ്സിലാക്കണം.

ചരിത്രം അറിയില്ല എന്നാണ് പലനേതാക്കളുടെയും വിമർശനം. ഞങ്ങൾ ചരിത്രം പഠിക്കുന്നുമുണ്ട്, പ്രവർത്തകർക്ക് പഠിപ്പിക്കുന്നുമുണ്ട്. വിമർശനങ്ങളെ പോസിറ്റീവ് ആയി കാണുന്നു.

എന്നാൽ വലതുപക്ഷത്തിന്റെ അജണ്ടയ്ക്ക് തല വച്ചു കൊടുക്കരുതെന്നും പിഎം ആര്‍ഷോ പ്രതികരിച്ചു.

കൊഴിലാണ്ടിയിലെ എസ്എഫ്ഐ ഏര്യാ സെക്രട്ടറിയുടെ പ്രസംഗത്തിലെ പ്രയോഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. അതിൽ തർക്കമില്ല. ഗൗരവമായി പരിശോധിക്കും ഏരിയ പ്രസിഡന്‍റിന്‍റെ ചെവി ഗുരുദേവ കൊജിലെ അധ്യാപകൻ അടിച്ചു പൊളിക്കുകയായിരുന്നു.

കേൾവി നഷ്ടമായി. അതിനെ കുറിച്ച് ആരും ചർച്ച ചെയ്യുന്നില്ല. പക്ഷെ പ്രസിഡന്‍റ് അധ്യാപകനോട് തട്ടി കയറുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

പ്രസിഡന്‍റിന്‍റെ നടപടി ന്യായീകരിക്കുന്നില്ല. ഇപ്പോൾ പുറത്ത് വന്ന ദൃശ്യങ്ങൾക്ക് മുമ്പേയുള്ള ദൃശ്യങ്ങൾ പുറത്തുവിടാൻ കോളജ് തയ്യാറാകണം.

എസ്എഫ്ഐ പ്രസിഡന്‍റിനെയാണ് ആദ്യം അധ്യാപകൻ ആക്രമിച്ചതെന്നും ആര്‍ഷോ ആരോപിച്ചു സിദ്ധാർത്ഥന്‍റെ ആത്മഹത്യുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് അനാവശ്യമായി എസ്എഫ്ഐയെ വലിച്ചിഴച്ചു.

മൂന്നു പ്രവർത്തകർ പ്രതിയായി. അവരെ പുറത്താക്കിയിരുന്നു.സിബിഐ റിപ്പോർട്ട് വന്നിരുന്നു.അതിലെ വിശദാംശങ്ങൾ എന്തുകൊണ്ടാണ് ചർച്ച ചെയ്യാത്തതെന്നും എസ്എഫ്ഐ പി എം അർഷോ ചോദിച്ചു.

#thunder #rooms #campus #Kerala #check #students #PMArsho

Next TV

Related Stories
#AIYF | ബിനോയ്‌ വിശ്വത്തിന് എ എ റഹീമിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല - എഐവൈഎഫ്

Jul 7, 2024 09:11 PM

#AIYF | ബിനോയ്‌ വിശ്വത്തിന് എ എ റഹീമിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല - എഐവൈഎഫ്

വലിയ രീതിയിൽ ഇടതുപക്ഷത്തെ പ്രതിരോധത്തിലാക്കുന്നുണ്ടെന്നും ഇത് തിരുത്തുവാൻ എസ്എഫ്ഐ തയ്യാറാകണമെന്നാണ് ബിനോയ്‌ വിശ്വം ആവശ്യപ്പെട്ടതെന്നും...

Read More >>
#SajiCherian | വിവാദത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പിനെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ

Jul 6, 2024 07:57 PM

#SajiCherian | വിവാദത്തിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പിനെ പുകഴ്ത്തി മന്ത്രി സജി ചെറിയാൻ

50 ശതമാനം പേർ മാത്രം വിജയിച്ചാൽ പിറ്റേന്ന്​ സർക്കാർ ഓഫിസുകളിലേക്ക്​ രാഷ്ട്രീയ പാർട്ടികളുടെ​ പ്രതിഷേധമുയരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ,...

Read More >>
#SFI | കണ്ണൂർ സർവ്വകലാശാലയിൽ 25ാം തവണയും എസ്എഫ്ഐ; പ്രതിസന്ധി കാലത്തെ രാഷ്ട്രീയ മറുപടിയെന്ന് നേതാക്കൾ

Jul 6, 2024 07:36 PM

#SFI | കണ്ണൂർ സർവ്വകലാശാലയിൽ 25ാം തവണയും എസ്എഫ്ഐ; പ്രതിസന്ധി കാലത്തെ രാഷ്ട്രീയ മറുപടിയെന്ന് നേതാക്കൾ

എന്നാല്‍, കള്ളവോട്ടിനുള്ള ശ്രമം പ്രതിരോധിക്കുകയായിരുന്നുവെന്നാണ് എസ്എഫ്ഐ ഇതിനെ വിശദീകരിച്ചത്. സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി...

Read More >>
#KSudhakaran | സിഐടിയുവും എസ്.എഫ്.ഐയും സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുന്നു - കെ.സുധാകരന്‍ എംപി

Jul 6, 2024 04:05 PM

#KSudhakaran | സിഐടിയുവും എസ്.എഫ്.ഐയും സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടുന്നു - കെ.സുധാകരന്‍ എംപി

നോക്കുകൂലിക്കെതിരെ ഹൈക്കോടതി നിരന്തരമായി ഇടപെട്ടിട്ടും സ്വന്തം നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അലംഭാവം...

Read More >>
#KKShailaja | ‘കേരളീയ സമൂഹത്തിന്‍റെ അപചയത്തിൻറെ ദൃഷ്ടാന്തമാണ് കൂടോത്രത്തിൽ വിശ്വസിക്കുന്ന രണ്ട് കോൺഗ്രസ് നേതാക്കൾ’ - കെകെ ഷൈലജ

Jul 6, 2024 11:32 AM

#KKShailaja | ‘കേരളീയ സമൂഹത്തിന്‍റെ അപചയത്തിൻറെ ദൃഷ്ടാന്തമാണ് കൂടോത്രത്തിൽ വിശ്വസിക്കുന്ന രണ്ട് കോൺഗ്രസ് നേതാക്കൾ’ - കെകെ ഷൈലജ

സമൂഹത്തെ പിന്നോട്ടു നയിക്കാൻ കാരണമാകുന്ന ഇത്തരം പ്രവണതകൾക്കെതിരെ പ്രതികരിക്കാൻ കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങൾ...

Read More >>
#SureshGopi | പാലക്കാട് തന്നാൽ കേരളവും അങ്ങ് എടുക്കുമെന്ന് സുരേഷ് ഗോപി, ഉപ തെരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങി ബിജെപി

Jul 5, 2024 09:26 PM

#SureshGopi | പാലക്കാട് തന്നാൽ കേരളവും അങ്ങ് എടുക്കുമെന്ന് സുരേഷ് ഗോപി, ഉപ തെരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങി ബിജെപി

സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ എന്നിവരുടെ പേരുകളാ സജീവ...

Read More >>
Top Stories