#accident | സ്കൂട്ടറിൽ കാറിടിച്ചു ദമ്പതികൾ തെറിച്ചു വീണു; കാർ നിർത്തിയില്ല, നാല് കിലോമീറ്ററിനപ്പുറത്ത് ഉപേക്ഷിച്ച നിലയിൽ

#accident |  സ്കൂട്ടറിൽ കാറിടിച്ചു ദമ്പതികൾ തെറിച്ചു വീണു; കാർ നിർത്തിയില്ല, നാല് കിലോമീറ്ററിനപ്പുറത്ത് ഉപേക്ഷിച്ച നിലയിൽ
Jul 5, 2024 10:51 AM | By Athira V

പാലക്കാട്: ( www.truevisionnews.com  )ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച ശേഷം കാർ നിർത്താതെ പോയി. പട്ടാമ്പി സ്വദേശിയുടെ കാർ പിന്നീട് ഞാങ്ങാട്ടിരിയിൽ നിന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെ ആറങ്ങോട്ടുകര കൂട്ടുപാത റോഡിലാണ് സംഭവം.

തിരുമറ്റക്കോട് ദുബായ് റോഡിന് സമീപമുണ്ടായ വാഹനാപകടത്തിൽ ദമ്പതികളായ ഇരിങ്കുറ്റൂർ സ്വദേശികളായ ചന്ദ്രനും, ഭാര്യ സുനിതക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

കൂറ്റനാട് നിന്ന് ഇരിങ്കൂറ്റൂരിലുള്ള ഭാര്യ വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ചന്ദ്രനേയും സുനിതയേയും എതിർ ദിശയിൽ നിന്ന് അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

എന്നാൽ അപകടത്തിന് ശേഷം കാർ നിർത്തിയിരുന്നില്ല. പിന്നീട് രാത്രി 9 മണിയോടെ 4 കിലോമീറ്റർ അപ്പുറത്ത് ഞാങ്ങാട്ടിരിയിൽ നിർത്തിയിട്ടതായി പൊലീസ് കണ്ടെത്തുകയായിരുന്നു. കാറിന്റെ നമ്പർ പരിശോധിച്ചതിലൂടെ പട്ടാമ്പി സ്വദേശിയുടേതാണ് വാഹനമെന്ന് തിരിച്ചറിഞ്ഞതായി ചാലിശ്ശേരി പൊലീസ് അറിയിച്ചു.

#after #car #hit #couple #scooter #car #did #not #stop #pattambi #palakkad

Next TV

Related Stories
#KalaMurder | മാന്നാർ കൊലപാതകത്തിൽ കൂടുതൽ സാക്ഷികൾ രംഗത്ത്; കലയുടെ മൃതദേഹവുമായി മൂന്ന് പേർ തന്നെ സമീപിച്ചെന്ന് വെളിപ്പെടുത്തല്‍

Jul 7, 2024 11:35 PM

#KalaMurder | മാന്നാർ കൊലപാതകത്തിൽ കൂടുതൽ സാക്ഷികൾ രംഗത്ത്; കലയുടെ മൃതദേഹവുമായി മൂന്ന് പേർ തന്നെ സമീപിച്ചെന്ന് വെളിപ്പെടുത്തല്‍

ഇതിനിടെ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം എന്നാവശ്യപെട്ട് പട്ടികജാതി പട്ടിക വർഗ സംയുക്ത സമിതി പ്രതിഷേധ റാലിയും യോഗവും...

Read More >>
#Shockdeath | ഗുഡ്‌സ് ട്രെയിനിന്‍റെ മുകളില്‍ കയറി ഗുരുതരമായി പൊള്ളലേറ്റ 17-കാരൻ മരിച്ചു

Jul 7, 2024 11:20 PM

#Shockdeath | ഗുഡ്‌സ് ട്രെയിനിന്‍റെ മുകളില്‍ കയറി ഗുരുതരമായി പൊള്ളലേറ്റ 17-കാരൻ മരിച്ചു

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും 90 ശതമാനത്തോളം പൊള്ളലേറ്റ ആന്റണിയെ...

Read More >>
#buildingfall | കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഭാഗം ഇളകിവീണ് ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്

Jul 7, 2024 10:42 PM

#buildingfall | കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഭാഗം ഇളകിവീണ് ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്

ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ ആദ്യം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തോളെല്ലിന് ഗുരുതരപരിക്കുള്ളതിനാല്‍ വിദഗ്ധ...

Read More >>
#MVGovindan |'സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നു; പലരും പാർട്ടിയിലെത്തുന്നത് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട്' - എം വി ഗോവിന്ദൻ

Jul 7, 2024 10:13 PM

#MVGovindan |'സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നു; പലരും പാർട്ടിയിലെത്തുന്നത് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട്' - എം വി ഗോവിന്ദൻ

താഴെത്തട്ടിലുള്ള യാഥാർത്ഥ്യം മനസ്സിലാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം...

Read More >>
#goondaattack | നെയ്യാറ്റിൻകരയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം; അ‍ഞ്ച് പേർക്ക് പരിക്ക്

Jul 7, 2024 10:07 PM

#goondaattack | നെയ്യാറ്റിൻകരയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം; അ‍ഞ്ച് പേർക്ക് പരിക്ക്

വയോധികനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് അക്രമം എന്നാണ്...

Read More >>
Top Stories