#blackmagic | 'കൂടോത്രം' കിട്ടിയ ആദ്യ അധ്യക്ഷനല്ല, സുധീരന്റെ വീട്ടിൽ നിന്ന് കിട്ടിയത് 9 തവണ; 'മണ്‍കലം മുതല്‍ ബോണ്‍വിറ്റ വരെ'

#blackmagic | 'കൂടോത്രം' കിട്ടിയ ആദ്യ അധ്യക്ഷനല്ല, സുധീരന്റെ വീട്ടിൽ നിന്ന് കിട്ടിയത് 9 തവണ; 'മണ്‍കലം മുതല്‍ ബോണ്‍വിറ്റ വരെ'
Jul 5, 2024 09:30 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  ) ഒരു കെപിസിസി അധ്യക്ഷന്‍റെ വീട്ടില്‍നിന്ന് ഇതാദ്യമായല്ല കൂടോത്രപ്പണി കണ്ടെത്തുന്നത്. തുടര്‍ച്ചയായി ഒമ്പത് കൂടോത്രത്തെ അതിജീവിച്ചൊരു അധ്യക്ഷനും കോണ്‍ഗ്രസിലുണ്ട്. മണ്‍കലം മുതല്‍ ബോണ്‍വിറ്റ കുപ്പിയില്‍ വരെയാണ് ശത്രുക്കള്‍ മുൻ കെപിസിസി അധ്യക്ഷനായിരുന്ന സുധീരന്റെ വീട്ടിൽ കൂടോത്രം ഒളിപ്പിച്ചത്.

ചിലപ്പോള്‍ വാഴച്ചുവട്ടില്‍, ചിലപ്പോള്‍ നടുമുറ്റത്ത്, ഒരിക്കല്‍ പപ്പായ തണ്ടിനുള്ളില്‍- ഇങ്ങനെയൊക്കെയായിരുന്നു നിരവധി വസ്തുക്കൾ കിട്ടിയത്. എന്തൊക്കെ പരീക്ഷണങ്ങളെയാണ് വിശ്വാസികളുടെ ഭാഷയില്‍ പറഞ്ഞാല്‍ സുധീരനും കുടുംബവും തടികേടാകാതെ മറികടന്നത്.

ഒമ്പത് തവണയാണ് പലരൂപത്തില്‍ കൂടോത്രപ്പണി കണ്ടെത്തിയത്. ചെമ്പ് തകിടുകള്‍, ചെറുശൂലങ്ങള്‍, വെളളാരം കല്ലുകള്‍ എന്നിങ്ങനെ ദോഷപ്പണിക്കായി അടക്കം ചെയ്തത് ഒട്ടേറെ സാധനങ്ങള്‍. 2018 മെയ്മാസമാണ് ലിഖിതമുള്ള ചെമ്പ് തകിട് ഉള്‍പ്പടെ ഒഴിഞ്ഞ ബോണ്‍വിറ്റ കുപ്പിക്കുള്ളില്‍ അവസാനമായി കണ്ടത്.

സുധീരന് പിന്നാലെ സുധാകരന്‍റെ വീട്ടിലും കൂടോത്രം കണ്ടതോടെ കെപിസിസി കസേര കൊതിക്കുന്ന ആരെങ്കിലുമാണോ പിന്നിലെന്ന് പാര്‍ട്ടിയില്‍ ഒരു സംസാരമുണ്ട്. അപ്രതീക്ഷിതമായി സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട നേതാക്കളും കാത്തിരുന്നിട്ടും നല്ല പദവികള്‍ കിട്ടാത്ത നേതാക്കളും കോണ്‍ഗ്രസില്‍ അല്‍പം ആശങ്കയിലാണ്.

വീട്ടുവളപ്പിലെവിടെയെങ്കിലും കൂടോത്രം വച്ചിട്ടുണ്ടോ എന്ന് സംശയിക്കാവുന്ന അവസ്ഥ. അപ്പോഴും കൂടോത്ര വിശാസികള്‍ ഭീരുക്കളാണെന്ന് ഉറച്ച ശബ്ദത്തില്‍ പ്രതികരിക്കുന്ന ചെറിയാന്‍ ഫിലിപ്പുമാരും കോണ്‍ഗ്രസിലുണ്ട്.

#blackmagic #meterials #found #former #kpcc #presient #vmsudheeran #house

Next TV

Related Stories
#KalaMurder | മാന്നാർ കൊലപാതകത്തിൽ കൂടുതൽ സാക്ഷികൾ രംഗത്ത്; കലയുടെ മൃതദേഹവുമായി മൂന്ന് പേർ തന്നെ സമീപിച്ചെന്ന് വെളിപ്പെടുത്തല്‍

Jul 7, 2024 11:35 PM

#KalaMurder | മാന്നാർ കൊലപാതകത്തിൽ കൂടുതൽ സാക്ഷികൾ രംഗത്ത്; കലയുടെ മൃതദേഹവുമായി മൂന്ന് പേർ തന്നെ സമീപിച്ചെന്ന് വെളിപ്പെടുത്തല്‍

ഇതിനിടെ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണം എന്നാവശ്യപെട്ട് പട്ടികജാതി പട്ടിക വർഗ സംയുക്ത സമിതി പ്രതിഷേധ റാലിയും യോഗവും...

Read More >>
#Shockdeath | ഗുഡ്‌സ് ട്രെയിനിന്‍റെ മുകളില്‍ കയറി ഗുരുതരമായി പൊള്ളലേറ്റ 17-കാരൻ മരിച്ചു

Jul 7, 2024 11:20 PM

#Shockdeath | ഗുഡ്‌സ് ട്രെയിനിന്‍റെ മുകളില്‍ കയറി ഗുരുതരമായി പൊള്ളലേറ്റ 17-കാരൻ മരിച്ചു

സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും 90 ശതമാനത്തോളം പൊള്ളലേറ്റ ആന്റണിയെ...

Read More >>
#buildingfall | കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഭാഗം ഇളകിവീണ് ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്

Jul 7, 2024 10:42 PM

#buildingfall | കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഭാഗം ഇളകിവീണ് ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്

ഓടിയെത്തിയ നാട്ടുകാര്‍ കുട്ടിയെ ആദ്യം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. തോളെല്ലിന് ഗുരുതരപരിക്കുള്ളതിനാല്‍ വിദഗ്ധ...

Read More >>
#MVGovindan |'സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നു; പലരും പാർട്ടിയിലെത്തുന്നത് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട്' - എം വി ഗോവിന്ദൻ

Jul 7, 2024 10:13 PM

#MVGovindan |'സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നു; പലരും പാർട്ടിയിലെത്തുന്നത് സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട്' - എം വി ഗോവിന്ദൻ

താഴെത്തട്ടിലുള്ള യാഥാർത്ഥ്യം മനസ്സിലാക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം...

Read More >>
#goondaattack | നെയ്യാറ്റിൻകരയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം; അ‍ഞ്ച് പേർക്ക് പരിക്ക്

Jul 7, 2024 10:07 PM

#goondaattack | നെയ്യാറ്റിൻകരയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം; അ‍ഞ്ച് പേർക്ക് പരിക്ക്

വയോധികനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് അക്രമം എന്നാണ്...

Read More >>
Top Stories