#GeneratorSmoke | 'ക്ലാസ് മുറികളിലേക്ക് പുകയെത്തി, കുട്ടികൾക്ക് ശ്വാസംമുട്ടലും ചുമയുമുണ്ടായി'; സംഭവത്തിൽ പ്രതികരണവുമായി സ്കൂൾ പ്രിൻസിപ്പൽ ‌

#GeneratorSmoke | 'ക്ലാസ് മുറികളിലേക്ക് പുകയെത്തി, കുട്ടികൾക്ക് ശ്വാസംമുട്ടലും ചുമയുമുണ്ടായി'; സംഭവത്തിൽ പ്രതികരണവുമായി സ്കൂൾ പ്രിൻസിപ്പൽ ‌
Jul 4, 2024 03:52 PM | By VIPIN P V

കാഞ്ഞങ്ങാട്: (truevisionnews.com) കാഞ്ഞങ്ങാട്ടെ അമ്മയുടേയും കുഞ്ഞുങ്ങളുടേയും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നുള്ള പുക ശ്വസിച്ച് വിദ്യാർത്ഥികൾ ആശുപത്രിയിലായ സംഭവത്തിൽ പ്രതികരണവുമായി ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ‌അനിത ജോസഫ്.

ക്ലാസ് മുറികളിലേക്ക് പുകയെത്തിയെന്നും പ്ലസ് വൺ, പ്ലസ് ടു, 5, 6, 7 ക്ലാസ് മുറികളിലാണ് പുകയെത്തിയതെന്നും പ്രിൻസിപ്പൽ പറഞ്ഞു.

തുടർന്ന് കുട്ടികൾക്ക് ശ്വാസംമുട്ടലും ചുമയും അനുഭവപ്പെട്ടു. നിലവിൽ 38 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.

കാഞ്ഞങ്ങാട്ടെ ആശുപത്രിക്ക് സമീപമുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർഥിനികൾക്കാണ് ശാരീരിക അസ്വസ്ഥതയും ശ്വാസതടസവും അനുഭവപ്പെട്ടത്.

കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

കുട്ടികൾ പറയുന്നത് അനുസരിച്ച് ആദ്യം പ്രദേശത്ത് ദുർഗന്ധം പടരുകയും അത് ശ്വസിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്നുമാണ്.

ചില കുട്ടികൾക്ക് തലകറക്കവും ചിലർക്ക് തലവേദനയും മറ്റ് ചിലർക്ക് നെഞ്ചെരിച്ചിലും അനുഭവപ്പെട്ടിട്ടുണ്ട്.

#Smokewafted #classrooms #causing #children #choke #cough #schoolprincipal #reacted #incident

Next TV

Related Stories
#arrest | പാൻമസാല വിൽപനക്കാരനെ ആക്രമിച്ച് പണം തട്ടിയ കേസിൽ പ്രതികൾ പിടിയിൽ

Oct 5, 2024 08:29 PM

#arrest | പാൻമസാല വിൽപനക്കാരനെ ആക്രമിച്ച് പണം തട്ടിയ കേസിൽ പ്രതികൾ പിടിയിൽ

കഴിഞ്ഞ രണ്ടിന് ഇരുമ്പനം ചിത്രപ്പുഴ റോഡിലെ ബിവറേജസ് ഷോപ്പിനടുത്തുള്ള പാൻമസാല കടയിൽ എത്തിയ പ്രതികൾ കട നടത്തുന്ന അസം സ്വദേശി ബൊർദാർ അലിയെ (25)...

Read More >>
#goldseized | നെടുമ്പാശേരി വിമാനത്താവളത്തിൽ 1075.37 ഗ്രാം തങ്കം പിടികൂടി

Oct 5, 2024 08:28 PM

#goldseized | നെടുമ്പാശേരി വിമാനത്താവളത്തിൽ 1075.37 ഗ്രാം തങ്കം പിടികൂടി

85 ലക്ഷം രൂപ വില വരുന്ന തങ്കമാണ് പിടികൂടിയത്....

Read More >>
#Beaten | റോഡ് ഉപയോഗത്തിൽ തര്‍ക്കം; കോഴിക്കോട് ക്വാറി ഉടമയും സംഘവും സ്ത്രീകളെയും കുട്ടികളെയും വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്ന് പരാതി

Oct 5, 2024 07:56 PM

#Beaten | റോഡ് ഉപയോഗത്തിൽ തര്‍ക്കം; കോഴിക്കോട് ക്വാറി ഉടമയും സംഘവും സ്ത്രീകളെയും കുട്ടികളെയും വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്ന് പരാതി

വീണ്ടും ക്വാറിയിലേക്ക് ലോഡ് എടുക്കാന്‍ ലോറി എത്തിയതോടെ നാട്ടുകാര്‍ തടയുകയും വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. ഈ സമയത്താണ് ക്വാറി ഉടമയും...

Read More >>
#arrest |  ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തി നഗ്നചിത്രങ്ങള്‍ അയച്ചു; കണ്ടക്ടർ അറസ്റ്റിൽ

Oct 5, 2024 07:17 PM

#arrest | ബസ്സില്‍ കയറുന്ന സ്ത്രീകളെ ഫെയ്സ്ബുക്കില്‍ തിരഞ്ഞ് കണ്ടെത്തി നഗ്നചിത്രങ്ങള്‍ അയച്ചു; കണ്ടക്ടർ അറസ്റ്റിൽ

സ്ത്രീകളുടെ ചിത്രങ്ങൾ പ്രൊഫൈൽ പിക്ചർ ആക്കിയാണ് വ്യാജ അക്കൗണ്ടുകൾ തുടങ്ങിയിരുന്നത്...

Read More >>
#shibinmurdercase | ഷിബിന്‍ കൊലക്കേസ്; പ്രതികളായ ഏഴ് ലീഗ് പ്രവര്‍ത്തകരെ നാട്ടിലെത്തിക്കാന്‍  ശ്രമം തുടങ്ങി

Oct 5, 2024 05:01 PM

#shibinmurdercase | ഷിബിന്‍ കൊലക്കേസ്; പ്രതികളായ ഏഴ് ലീഗ് പ്രവര്‍ത്തകരെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി

നിലവില്‍ ഏഴു പേരും ഗള്‍ഫ് രാജ്യങ്ങളിലാണ്. വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുസ്ലീം ലീഗ് അറിയിച്ചു....

Read More >>
Top Stories