#MURDER | മദ്യപിച്ചെത്തിയതിനാൽ കോളജിൽ കയറ്റിയില്ല; സെക്യൂരിറ്റി ജീവനക്കാരനെ വിദ്യാർത്ഥി കുത്തിക്കൊന്നു

#MURDER | മദ്യപിച്ചെത്തിയതിനാൽ കോളജിൽ കയറ്റിയില്ല; സെക്യൂരിറ്റി ജീവനക്കാരനെ വിദ്യാർത്ഥി കുത്തിക്കൊന്നു
Jul 4, 2024 11:32 AM | By VIPIN P V

ബെംഗളുരു: (truevisionnews.com) ബെംഗളുരുവിലെ കോളേജിൽ പട്ടാപ്പകൽ വിദ്യാർത്ഥി സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു.

പശ്ചിമബംഗാൾ സ്വദേശി ജയ് കിഷൻ റോയ് എന്ന സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ചത്. അസം സ്വദേശി ഭാർഗവ് ജ്യോതി ബർമൻ എന്ന വിദ്യാർത്ഥിയെ പൊലീസ് സംഘം അറസ്റ്റ് ചെയ്തു.

മദ്യപിച്ചെത്തിയ വിദ്യാർത്ഥിയെ ക്യാമ്പസിനകത്ത് കയറ്റാത്തതിനാണ് അരുംകൊല നടത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് ബെംഗളുരു കെംപെപുരയിലെ സിന്ധി കോളേജിലാണ് സംഭവമുണ്ടായത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്ത് വന്നു.

ഇന്നലെ കോളേജിൽ ക്യാമ്പസ് ഫെസ്റ്റ് നടക്കുകയായിരുന്നു. പുറത്ത് പോകാൻ ഇറങ്ങിയ ഭാർഗവിനെ സെക്യൂരിറ്റി തടഞ്ഞു. പുറത്ത് പോയാൽ തിരിച്ച് കയറാൻ പറ്റില്ലെന്നും പറഞ്ഞു.

ഇത് കേൾക്കാൻ തയ്യാറാകാതെ ഭാർഗവ് പുറത്തേക്ക് പോയി. അൽപ്പ സമയത്തിന് ശേഷം മദ്യപിച്ച നിലയിലാണ് ഭാർഗവ് തിരിച്ചെത്തിയത്.

ഈ നിലയിൽ അകത്ത് കയറ്റാൻ കഴിയില്ലെന്ന് സെക്യൂരിറ്റി ജയ് കിഷൻ റോയ് പറഞ്ഞു.

പിന്നാലെ വീണ്ടും പുറത്ത് പോയ ഭാർഗവ്, കത്തി വാങ്ങി തിരിച്ച് വന്ന് ജയ് കിഷൻ റോയിയെ കുത്തുകയായിരുന്നു. നെഞ്ചിന് കുത്തേറ്റ ജയ് കിഷൻ റോയ് രക്തം വാർന്ന് തൽക്ഷണം മരിച്ചു.

#Not #admitted #college #drunk #Securityguard #stabbed #death #student

Next TV

Related Stories
#MURDER | പ്ലസ് വൺ വിദ്യാർത്ഥി അധ്യാപകനെ കുത്തിക്കൊന്നു

Jul 6, 2024 11:38 PM

#MURDER | പ്ലസ് വൺ വിദ്യാർത്ഥി അധ്യാപകനെ കുത്തിക്കൊന്നു

മറ്റ് അധ്യാപകർ പോയിക്കഴിഞ്ഞ ശേഷം, അവസാന പിരീഡിലാണ് സംഭവം നടന്നതെന്നാണ് പൊലീസ്...

Read More >>
#murder | മറ്റൊരാളുമായി ഫോണിൽ സംസാരിച്ചു; പ്രായപൂർത്തിയാവാത്ത സഹോദരിയെ കൊന്ന് കുഴിച്ചുമൂടി യുവാക്കൾ

Jul 6, 2024 09:55 PM

#murder | മറ്റൊരാളുമായി ഫോണിൽ സംസാരിച്ചു; പ്രായപൂർത്തിയാവാത്ത സഹോദരിയെ കൊന്ന് കുഴിച്ചുമൂടി യുവാക്കൾ

കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു....

Read More >>
#Murder | ബിഎസ്പി സംസ്ഥാന പ്രസിഡന്റിനെ വെട്ടിക്കൊന്നു; പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്

Jul 5, 2024 10:56 PM

#Murder | ബിഎസ്പി സംസ്ഥാന പ്രസിഡന്റിനെ വെട്ടിക്കൊന്നു; പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്

ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു. പ്രതികൾക്കായി കൊളത്തൂർ പൊലീസ് അന്വേഷണം...

Read More >>
#murder| പ്രണയവിവാഹം ചെയ്തതിലുള്ള അമർഷം; മകളെ കൊന്ന് കത്തിച്ച് മാതാപിതാക്കൾ

Jul 5, 2024 01:07 PM

#murder| പ്രണയവിവാഹം ചെയ്തതിലുള്ള അമർഷം; മകളെ കൊന്ന് കത്തിച്ച് മാതാപിതാക്കൾ

കുടുംബത്തിന്‍റെ താത്പര്യങ്ങൾക്ക് വിരുദ്ധമായി യുവതി രവി ഭീൽ എന്ന യുവാവിനെ വിവാഹം ചെയ്തിരുന്നു....

Read More >>
#murder |  ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ തർക്കം; വയോധികനെ കത്രികയ്ക്ക് കുത്തിക്കൊന്നു

Jul 3, 2024 08:14 AM

#murder | ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ തർക്കം; വയോധികനെ കത്രികയ്ക്ക് കുത്തിക്കൊന്നു

70 വയസ്സ് തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ...

Read More >>
Top Stories