മലപ്പുറം: (truevisionnews.com) മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 88 വര്‍ഷം കഠിന തടവും എഴുപത്തയ്യായിരം രൂപ പിഴയും.
മഞ്ചേരി സ്വദേശിക്കാണ് കോടതി ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഏഴ് മാസം സാധാരണ തടവിനും കോടതി വിധിച്ചു.
13 കാരിയായ മകളെ രണ്ടു വർഷക്കാലം ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിയെയാണ് കോടതി ശിക്ഷിച്ചത്.
വിവിധ വകുപ്പുകൾ ചേർത്താണ് വിധി പ്രഖ്യാപിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി-2 ജഡ്ജി ശ്രീമതി എസ് രശ്മി ആണ് ശിക്ഷ വിധിച്ചത്.
പ്രതി പിഴ അടക്കുകയാണെങ്കില്‍ പിഴസംഖ്യ അതിജീവിതയ്ക്ക് നല്‍കുന്നതിനും ഉത്തരവായി.
#thirteen #year #old #daughter #molested #for #two #years #rigorous #imprisonment