#complaint | വിവാഹമോചന കേസുമായെത്തിയ യുവതിയ വിവാഹ വാഗ്ദാനം നൽകി അഭിഭാഷകൻ പീഡിപ്പിച്ചതായി പരാതി

#complaint | വിവാഹമോചന കേസുമായെത്തിയ യുവതിയ വിവാഹ വാഗ്ദാനം നൽകി അഭിഭാഷകൻ പീഡിപ്പിച്ചതായി പരാതി
Jul 4, 2024 09:07 AM | By VIPIN P V

കാസർഗോഡ്: (truevisionnews.com) വിവാഹ മോചനത്തിന് കേസ് കൊടുക്കാൻ സമീപിച്ച യുവതിയെ അഭിഭാഷകൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി.

കാസർഗോട്ടെ അഭിഭാഷകനായ നിഖിൽ നാരായണന് എതിരെ പൊലീസ് കേസെടുത്തു. കാസർഗോഡ് സ്വദേശിയായ 32 വയസുകാരിയാണ് പരാതിക്കാരി.

ഭർത്താവുമായുള്ള പ്രശ്നത്തെ തുടർന്ന് വിവാഹ മോചനത്തിന് കേസ് ഫയൽ ചെയ്യാനാണ് അഡ്വ. നിഖിൽ നാരായണനെ യുവതി സമീപിക്കുന്നത്. പിന്നീട് യുവതിയും അഭിഭാഷകനും തമ്മിൽ ഇഷ്ടത്തിലായി.

വിവാഹം കഴിക്കാമെന്ന് അഭിഭാഷകൻ വാഗ്ദാനവും നൽകി. പക്ഷേ പിന്നീട് പിന്മാറുകയായിരുന്നു.

2023 ജനുവരി മുതൽ 2024 ഏപ്രിൽ വരെ അഭിഭാഷകൻ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇരുവരും ഒരുമിച്ചായിരുന്നു താമസം.

ഇതിനിടയിൽ മർദിച്ചെന്നും 32 വയസുകാരി പരാതിയിൽ ആരോപിക്കുന്നു. നിഖിൽ ഏർപ്പെടുത്തിയ വീട്ടിലാണ് യുവതി ഇപ്പോൾ താമസിക്കുന്നത്.

ഇവിടെ നിന്ന് ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഒരു സംഘം ആക്രമണം നടത്തിയെന്നും യുവതി പരാതിപ്പെട്ടിട്ടുണ്ട്.

കാസർഗോഡ് വനിതാ പൊലീസ് അഡ്വ നിഖിൽ നാരായണനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാസർഗോഡ് ബാർ അസോസിയേഷനിലും യുവതി പരാതി നൽകിയിട്ടുണ്ട്.

#young #woman #who #divorcecase #complained #lawyer #tortured #promising #marriage

Next TV

Related Stories
കോഴിക്കോട് വടകര സ്വദേശിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു

Apr 23, 2025 11:35 AM

കോഴിക്കോട് വടകര സ്വദേശിനി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു

രക്ഷിതാക്കൾക്കൊപ്പം ന്യൂജഴ്സിയിലായിരുന്നു താമസം. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്....

Read More >>
കോഴിക്കോട് മൂടാടി പാലക്കുളത്ത് ലോറിയും കാറും കുട്ടിയിടിച്ച് അപകടം; കാർ യാത്രികർക്ക് പരിക്ക്

Apr 23, 2025 11:16 AM

കോഴിക്കോട് മൂടാടി പാലക്കുളത്ത് ലോറിയും കാറും കുട്ടിയിടിച്ച് അപകടം; കാർ യാത്രികർക്ക് പരിക്ക്

വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ഫോർച്യൂണർ കാർ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയിൽ...

Read More >>
കുറുവയലിന് ക്രൂരമർദ്ദനം; നാദാപുരം വളയത്ത്  പത്തു പേർക്കെതിരെ പൊലീസ് കേസെടുത്തു

Apr 23, 2025 11:07 AM

കുറുവയലിന് ക്രൂരമർദ്ദനം; നാദാപുരം വളയത്ത് പത്തു പേർക്കെതിരെ പൊലീസ് കേസെടുത്തു

ഞായറാഴ്ച വൈകീട്ട് കല്ലുമ്മലിൻ കഴിഞ്ഞദിവസം റോഡിലുണ്ടായ ഗതാഗത തടസ്സത്തെ ചൊല്ലി ഉണ്ടായ തർക്കം ഒത്തുതീർപ്പാക്കുന്നതിനിടെയായിരുന്നു...

Read More >>
ആശ്വാസം ....; 74000 ത്തിൽ നിന്ന്  സ്വർണ്ണവില താഴേക്ക് വീണു

Apr 23, 2025 11:04 AM

ആശ്വാസം ....; 74000 ത്തിൽ നിന്ന് സ്വർണ്ണവില താഴേക്ക് വീണു

ഇന്നലെ റെക്കോർഡ് വിലയിൽ എത്തിയപ്പോൾ, ഉയർന്ന വിലയിൽ ലാഭം എടുക്കൽ നടന്നതാണ് വില കുറയാൻ കാരണമായത്....

Read More >>
തിരുവാതുക്കൽ കൂട്ടക്കൊല; മൊബൈൽ മോഷണക്കേസിൽ അറസ്റ്റിലായത് ശത്രുതക്ക് കാരണമായതായി പ്രതിയുടെ മൊഴി

Apr 23, 2025 10:55 AM

തിരുവാതുക്കൽ കൂട്ടക്കൊല; മൊബൈൽ മോഷണക്കേസിൽ അറസ്റ്റിലായത് ശത്രുതക്ക് കാരണമായതായി പ്രതിയുടെ മൊഴി

സുഹൃത്തിനെ വിളിച്ചതും പ്രതിയെ പിടികൂടാൻ സഹായകരമായി. 11 ഫോണുകളാണ് പ്രതി...

Read More >>
കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം യുവാവിന് കുത്തേറ്റു, നി​ല ഗു​രു​ത​രം

Apr 23, 2025 10:31 AM

കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം യുവാവിന് കുത്തേറ്റു, നി​ല ഗു​രു​ത​രം

ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക്ക് ശേ​ഷം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ യു​വാ​വി​ന്റെ...

Read More >>
Top Stories