#case | പൊള്ളലേറ്റ മൂന്ന് വയസുകാരന്‍ ശരിയായ ചികിത്സ ലഭിക്കാതെ മരിച്ചു; അച്ഛനും നാട്ടുവൈദ്യനുമെതിരെ കേസ്

#case | പൊള്ളലേറ്റ മൂന്ന് വയസുകാരന്‍ ശരിയായ ചികിത്സ ലഭിക്കാതെ മരിച്ചു; അച്ഛനും നാട്ടുവൈദ്യനുമെതിരെ കേസ്
Jul 6, 2024 07:15 PM | By Susmitha Surendran

പനമരം: (truevisionnews.com)  വയനാട്ടില്‍ മൂന്ന് വയസുകാരന്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ അച്ഛനും ചികിത്സിച്ച നാട്ടുവൈദ്യനുമെതിരെ കേസ്.

അഞ്ചുകുന്ന് വൈശമ്പത്ത് അല്‍ത്താഫിന്റെയും സഫീറയുടെയും മകന്‍ മുഹമ്മദ് അസാനായിരുന്നു മരിച്ചത്. അല്‍ത്താഫിനെതിരെയും വൈദ്യന്‍ കമ്മന ഐക്കരക്കുടി ജോര്‍ജിനെതിരെയുമാണ് കേസെടുത്തത്. ജൂണ്‍ 20നായിരുന്നു കുട്ടി മരിച്ചത്.

ജൂണ്‍ ഒമ്പതിനാണ് ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണ് കുട്ടിക്ക് പൊള്ളലേറ്റത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ ഗുരുതരമായി പൊള്ളലേറ്റിട്ടുള്ളതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. എന്നാല്‍ മാതാപിതാക്കള്‍ കുട്ടിയെ നാട്ടുവൈദ്യനടുത്തെത്തിച്ച് ചികിത്സ നല്‍കുകയായിരുന്നു.

ആരോഗ്യനില ഗുരുതരമായതോടെ കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിച്ചു.

എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചാണ് കുട്ടി മരിച്ചത്. മനപ്പൂര്‍വമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പൊലീസ് കുട്ടിയുടെ അച്ഛനും വൈദ്യനുമെതിരെ കേസെടുത്തിരിക്കുന്നത്.

#three #year #old #boy #died #burns #without #proper #treatment #Case #against #father #local #doctor

Next TV

Related Stories
#Fire | പൊലീസ് കസ്റ്റഡിയിലെടുത്തത് ഇഷ്ടപ്പെട്ടില്ല; സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Nov 27, 2024 10:02 PM

#Fire | പൊലീസ് കസ്റ്റഡിയിലെടുത്തത് ഇഷ്ടപ്പെട്ടില്ല; സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

വാഹനം കത്തിച്ചതായി സംശയക്കുന്ന ചുള്ളിമട സ്വദേശി പോളാണ് പിടിയിലായതെന്ന് പൊലീസ്...

Read More >>
#Arrest | നേരമിരുട്ടിയാൽ, ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പതുങ്ങിയിരുന്ന് സ്ത്രീകളെ കടന്നു പിടിക്കും, വിരുതനെ പിടികൂടി പൊലീസ്

Nov 27, 2024 09:41 PM

#Arrest | നേരമിരുട്ടിയാൽ, ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പതുങ്ങിയിരുന്ന് സ്ത്രീകളെ കടന്നു പിടിക്കും, വിരുതനെ പിടികൂടി പൊലീസ്

വൈകുന്നേര സമയങ്ങളിൽ മഫ്തിയിൽ പൊലീസും നാട്ടുകാരും പലയിടങ്ങളിലായി ഒളിഞ്ഞിരുന്നും മറ്റും നടത്തിയ നിരീക്ഷണത്തിനു ഒടുവിലാണ് പ്രതിയെ പിടികൂടാൻ...

Read More >>
#kannurrobbery | കണ്ണൂർ കവർച്ച; വജ്രാഭരണങ്ങളില്‍ പലതും ഒരിക്കല്‍ പോലും അണിഞ്ഞിട്ടില്ല, ഞെട്ടല്‍മാറാതെ കോറല്‍ വീട്

Nov 27, 2024 09:41 PM

#kannurrobbery | കണ്ണൂർ കവർച്ച; വജ്രാഭരണങ്ങളില്‍ പലതും ഒരിക്കല്‍ പോലും അണിഞ്ഞിട്ടില്ല, ഞെട്ടല്‍മാറാതെ കോറല്‍ വീട്

നാടിനെ നടുക്കിയ കവർച്ചക്കേസിൽ ഫോൺകോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം...

Read More >>
#vsivankutty | 'പണമില്ല എന്ന കാരണത്താൽ ഒരു കുട്ടിയെപ്പോലും പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത്' - വിദ്യാഭ്യാസമന്ത്രി

Nov 27, 2024 09:17 PM

#vsivankutty | 'പണമില്ല എന്ന കാരണത്താൽ ഒരു കുട്ടിയെപ്പോലും പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കരുത്' - വിദ്യാഭ്യാസമന്ത്രി

സ്കൂളുകളിലെ പഠനയാത്രയോടൊപ്പം അകമ്പടിയായി പോകുന്ന അധ്യാപകരുടെയും പി.ടി.എ. അംഗങ്ങളുടെയും യാത്രാചെലവ് ബന്ധപ്പെട്ട പി.ടി.എ. കമ്മിറ്റികളോ സ്റ്റാഫ്...

Read More >>
#death | ഗ്രീൻ റൂമിൽ കുട്ടികളെ ഒരുക്കുന്നതിനിടെ ശാരീരികാസ്വസ്ഥത; മലപ്പുറം ജില്ല സ്കൂൾ കലോത്സവത്തിനിടെ മേക്കപ്പ് ആർട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു

Nov 27, 2024 09:11 PM

#death | ഗ്രീൻ റൂമിൽ കുട്ടികളെ ഒരുക്കുന്നതിനിടെ ശാരീരികാസ്വസ്ഥത; മലപ്പുറം ജില്ല സ്കൂൾ കലോത്സവത്തിനിടെ മേക്കപ്പ് ആർട്ടിസ്റ്റ് കുഴഞ്ഞുവീണ് മരിച്ചു

ഒരു കുട്ടിയുടേത് പൂർത്തിയാക്കി രണ്ടാമത്തെ കുട്ടിക്ക് മേക്കപ്പ് ഇട്ടുകൊടുക്കുന്നതിനിടെ ശാരീരികാസ്വസ്ഥത...

Read More >>
#Internationalfilmfestival | രാജ്യാന്തര ചലച്ചിത്രമേള; വിളംബര ടൂറിംഗ് ടാക്കീസിന് കയ്യൂരിൽ തുടക്കമായി

Nov 27, 2024 09:08 PM

#Internationalfilmfestival | രാജ്യാന്തര ചലച്ചിത്രമേള; വിളംബര ടൂറിംഗ് ടാക്കീസിന് കയ്യൂരിൽ തുടക്കമായി

സിനിമാ പ്രവർത്തകരായ പി പി കുഞ്ഞികൃഷ്ണൻ, അഡ്വ സി ഷുക്കൂർ, രാജേഷ് അഴീക്കോടൻ, ചിത്ര നായർ, രജീഷ് പൊതാവൂർ, ഷിബി കെ തോമസ് എന്നിവരെ...

Read More >>
Top Stories