#ARREST | രഹസ്യവിവരം ലഭിച്ചു; മൂന്നു കോടിയിലധികം വില വരുന്ന രാസലഹരിയുമായി കണ്ണൂർ സ്വദേശി പിടിയിൽ

#ARREST | രഹസ്യവിവരം ലഭിച്ചു; മൂന്നു കോടിയിലധികം വില വരുന്ന രാസലഹരിയുമായി കണ്ണൂർ സ്വദേശി പിടിയിൽ
Jul 3, 2024 02:07 PM | By VIPIN P V

തൃശ്ശൂർ: (truevisionnews.com) തൃശ്ശൂരിൽ ഒല്ലൂരിണ്ടായ വൻ ലഹരിമരുന്ന് വേട്ടയിൽ കണ്ണൂർ സ്വദേശി ഫാസിൽ പിടിയിൽ.

ഇന്നു പുലർച്ചെ തൃശ്ശൂർ ഡാൻസാഫും, ഒല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കാറിൽ മാരക രാസ ലഹരിയായ എംഡിഎംഎ വൻതോതിൽ കടത്തുന്നു എന്നായിരുന്നു വിവരം.

തുടർന്ന് ഒല്ലൂർ പൊലീസിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് ഫാസിൽ പിടിയിലാവുന്നത്. ഒല്ലൂരിൽ നിന്നും തലൂരിലേക്ക് പോകുന്നതിനെടെ പിആർ പടിയിൽ വച്ചാണ് പ്രതി പിടിയിലായത്.

തുടർന്ന് വാഹനം പരിശോധിച്ചതിൽ നിന്നും എംഡിഎംഎ കണ്ടെത്തി. തുടർന്ന് പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ആലുവയിലെ വീട്ടിൽ കൂടുതൽ എംഡിഎംഎ സൂക്ഷിച്ചിട്ടുള്ള വിവരം ലഭിച്ചു.

ആലുവയിലെ വീട്ടിൽ നിന്നും കാറിൽ നിന്നുമായി രണ്ടര കിലോ എംഡിഎംഎയാണ് കണ്ടെത്തിയത്.

കൊച്ചിയിൽ നിന്നും തൃശ്ശൂരിലെ വിവിധ പ്രദേശങ്ങളിൽ വിതരണം നടത്താനായി കൊണ്ടുവരുന്നതിനിടയാണ് ഫാസിൽ പിടിയിലായത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് പ്രതി എംഡിഎംഎ എത്തിക്കുന്നത്.

ലഹരി മരുന്നു കടത്താൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നിന്നും കണ്ടെത്തി ലഹരി വസ്തുവിന് മാർക്കറ്റിൽ മൂന്ന് കോടിയിലധികം വില വരും.

#received #confidential #information #native #Kannur #arrested #chemical #intoxicants #worth #crores

Next TV

Related Stories
#accident | ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ടിപ്പറിൽ കുരുങ്ങി അപകടം; വീട്ടമ്മക്ക് ദാരുണാന്ത്യം

Jul 8, 2024 09:40 PM

#accident | ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ടിപ്പറിൽ കുരുങ്ങി അപകടം; വീട്ടമ്മക്ക് ദാരുണാന്ത്യം

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന്...

Read More >>
#accident | ശക്തമായ മഴ, വൻ ശബ്ദത്തോടെ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

Jul 8, 2024 09:40 PM

#accident | ശക്തമായ മഴ, വൻ ശബ്ദത്തോടെ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

മണ്ണിടിയുന്ന വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടി മാറിയതിനാല്‍ വന്‍ അപകടം...

Read More >>
#accident | കോഴിക്കോടിലെ വാഹനാപകടം:  യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ദൃശ്യം പുറത്ത്

Jul 8, 2024 09:17 PM

#accident | കോഴിക്കോടിലെ വാഹനാപകടം: യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ദൃശ്യം പുറത്ത്

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് കണ്ടുനിന്നവരെ നടുക്കിയ അപകടം...

Read More >>
#ksudhakaran | കൂടോത്ര വിവാദം പൊലീസ് സ്റ്റേഷനില്‍; പരാതിയുമായി കേരള കോണ്‍ഗ്രസ് നേതാവ്

Jul 8, 2024 09:12 PM

#ksudhakaran | കൂടോത്ര വിവാദം പൊലീസ് സ്റ്റേഷനില്‍; പരാതിയുമായി കേരള കോണ്‍ഗ്രസ് നേതാവ്

മ്യൂസിയം പൊലീസായിരിക്കും കേസ് അന്വേഷിക്കുക. അന്വേഷണത്തിന് ശേഷമാകും പൊലീസ് കേസ് രജിസ്റ്റർ...

Read More >>
#madappalliaccident | മടപ്പള്ളിയിലെ വാഹനാപകടം; ബസ്  കസ്റ്റഡിയിൽ, ഓടി രക്ഷപ്പെട്ട ഡ്രൈവർക്കും കണ്ടക്ടർക്കുമായി തിരച്ചിൽ ഊർജിതം

Jul 8, 2024 09:10 PM

#madappalliaccident | മടപ്പള്ളിയിലെ വാഹനാപകടം; ബസ് കസ്റ്റഡിയിൽ, ഓടി രക്ഷപ്പെട്ട ഡ്രൈവർക്കും കണ്ടക്ടർക്കുമായി തിരച്ചിൽ ഊർജിതം

മടപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളായ മൂന്ന് പേർക്കാണ്...

Read More >>
Top Stories