#conflict | ക്രൂരമർദ്ദന ദൃശ്യം; വിദ്യാർത്ഥി സംഘർഷം നാദാപുരം ഗവ. കോളേജ് അടച്ചു

#conflict | ക്രൂരമർദ്ദന ദൃശ്യം; വിദ്യാർത്ഥി സംഘർഷം നാദാപുരം ഗവ. കോളേജ് അടച്ചു
Jul 2, 2024 05:06 PM | By VIPIN P V

നാദാപുരം: (truevisionnews.com) കോളേജ് ക്യാമ്പസ്സിൽ വെച്ച് എസ്എഫ്ഐ വിദ്യാർത്ഥികളെ എം എസ്എഫ് വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിക്കുന്നതിൻ്റെ വീഡിയോ ദൃശ്യം പുറത്തുവന്നു.

ഇതിനിടെ വിദ്യാർത്ഥി സംഘർഷം പതിയായതിനാൽ കോളേജ് നാല് ദിവസത്തേക്ക് അടച്ചിടാൻ തീരുമാനം. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന നാദാപുരം ഗവ കോളജിൽ എംഎസ്എഫ് പ്രവർത്തകർ ആസൂത്രിതമായിമായി എസ്എഫ്ഐ പ്രവർത്തകരെ അക്രമിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത് എന്നാണ് എസ്എഫ്ഐ വിശദീകരണം.

സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ നാദാപുരം ഗവ കോളജ് വെള്ളിയാഴ്ച്ച വരെ അടക്കാൻ തീരുമാനിച്ചു. സ്റ്റാഫ് കൗൺസിൽ യോഗം ചേന്നാണ് തീരുമാനമെടുത്തത്. വിദ്യാർത്ഥികൾ ഓൺലൈനായി ക്ലാസുകൾ നല്കുമെന്ന് പ്രിൻസിപ്പൾ ജേക്കബ് വർഗ്ഗീസ് പറഞ്ഞു.

കഴിഞ്ഞ ശനി നാദാപുരം ഗവ. കോളജിൽ ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ച എസ്എഫ്ഐ പ്രവർത്തകരെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും മുന്നിലിട്ട് എംഎസ്എഫ് പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചിരുന്നു.

ഇതിൻ്റെ തുടർച്ചയായി തിങ്കളാഴ്ച വീണ്ടും സംഘർഷമുണ്ടായി. നാദാപുരം പോലീസ് സ്ഥലത്തെത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. സർവ്വകക്ഷി രാഷട്രീയ നേതൃത്വവും പൊലീസും നാട്ടുകാരും ചേർന്നുണ്ടാക്കിയ സമാധാന അന്തരീക്ഷം തകർക്കാനാണ് എംഎസ്എഫ് പ്രവർത്തകരുടെ നീക്കമെന്നും കോളജിൽ അക്രമം നടത്തുന്നവർക്ക് വൈസ് പ്രിൻൻസിപ്പൾ ഇൻ ചാർജ് വഹിക്കുന്ന നരിക്കൂട്ടുംചാൽ സ്വദേശിയായ യുവ അധ്യാപകൻ പിന്തുണ നല്കുന്നതായും ആരോപണം ഉയർന്നിട്ടുണ്ട്.

സമാധാന അന്തരീക്ഷം നിലനിൽക്കുന്ന നാദാപുരം മേഖലയിലെ കോളജ് ക്യാമ്പസ് പരിസരം കലാപകേന്ദ്രമാക്കാൻ എംഎസ്എഫ് പ്രവർത്തകർ ആസൂത്രിത നീക്കം നടത്തുന്നതായി എസ് എഫ് ഐ ആരോപിച്ചു. സർവ്വകക്ഷി രാഷട്രീയ നേതൃത്വവും പൊലീസും നാട്ടുകാരും ചേർന്നുണ്ടാക്കിയ സമാധാന അന്തരീക്ഷം തകർക്കാനാണ് ക്രിമിനൽ സംഘത്തിൻ്റെ നീക്കമെന്നും എസ് എഫ് ഐ എസ് എഫ് ഐ ആരോപിച്ചു.

കഴിഞ്ഞ ദിവസം നാദാപുരം ഗവ കോളജിൽ ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ച എസ്എഫ്ഐ പ്രവർത്തികരെ അധ്യാപകരും വിദ്യാർത്ഥികളുടെ മുന്നിലിട്ട് ക്രൂരമായാണ് മർദ്ദിച്ചത്. ഒരാഴ്ച്ച മുൻപ് എംഇടി കോളജിലും എംഎസ്എഫ് അക്രമം നടത്തിയിരുന്നു.

നേരത്തെ കോളജ് പരിസരത്തെ സംഘർഷങ്ങൾ പുറത്തേക്ക് വ്യാപിപ്പിക്കുകയും കല്ലാച്ചി അടക്കമുള്ള ടൗണിൽ സംഘർഷത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. അടുത്ത കാലത്തായി നടക്കുന്ന സംഭവ വികാസങ്ങൾ കോളജ് പരിസരം വീണ്ടും സംഘർഷഭരിതമാക്കുകയാണ്.

ഏതാനും ചില എംഎസ്എഫ് ക്രിമിനൽ സംഘത്തെ ഉപയോഗിച്ചാണ് സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. പരിസരത്തെ വീടുകളിലടക്കം ഓടിക്കയറി വീട്ടിൽ സൂക്ഷിച്ച വസ്തുക്കൾ ഒക്കെ എടുത്തായിരുന്നു ഏറ്റുമുട്ടൽ. സമീപത്തെ പല വീടുകൾക്കും, ചില കച്ചവട സ്ഥാപനങ്ങൾക്കും ഏറെ നാശനഷ്ടം സംഭവിക്കുകയുണ്ടായി.

കടയിൽ ജോലി ചെയ്തിരുന്ന രണ്ടു പേർക്കും മർദ്ദനമേൽക്കുകയും ചെയ്തു. നാട്ടുകാർ ഇടപെട്ടതോടെ സ്വന്തം വാഹനങ്ങളും, വാഹനത്തിൽ സൂക്ഷിച്ച മൊബൈലുകളും ഉപേക്ഷിച്ചാണ് അക്രമത്തിൽ ഏർപ്പെട്ടവർ രക്ഷപ്പെട്ടത്. മൊബൈലും വാഹനങ്ങളും പിന്നീട് നാട്ടുകാർ പ്രിൻസിപ്പലിനെ ഏൽപിക്കുകയായിരുന്നു.

അക്രമത്തെ തുടർന്ന് പരിസരത്തെ നാട്ടുകാർ യോഗം ചേർന്ന് കോളജ് പ്രിൻസിപ്പലിനെ കാണുകയും നാട്ടുകാരുടെ ആവശ്യപ്രകാരം അക്രമണത്തിൽ ഏർപ്പെട്ട വിദ്യാർഥികളുടെ രക്ഷിതാക്കളുടെ യോഗം വിളിക്കുകയും ചെയ്തു.

വിദ്യാർഥികൾ അന്യായമായി രാത്രി എട്ടുമണി വരെയൊക്കെ കോളജ് ക്യാമ്പസിൽ തങ്ങുന്നതായി നാട്ടുകാർ യോഗത്തിൽ പരാതി ഉന്നയിച്ചു. ഇതേ തുടർന്ന് കോളജ് വിട്ടാൽ നാലു മണിയോടെ ഗേറ്റ് അടച്ചിടാനും, സെക്യൂരിറ്റിക്കാരെ ഉപയോഗിച്ച് പരിശോധന നടത്താനും തീരുമാനിച്ചു.

എന്നാൽ രണ്ടു ദിവസം കഴിഞ്ഞപ്പോൾ വിദ്യാർഥികൾ തന്നെ ധാരണ തെറ്റിക്കുകയും വൈകുന്നേരം വരെ കോളജിൽ തമ്പടിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. കോളജ് അധികൃതർ വിദ്യാർഥികളെ കൊമ്പൗണ്ടിനുള്ളിൽ പൂട്ടിയിട്ടതായി ആരോപിച്ച് എംഎസ്എഫ് കോളജിലേക്ക് മാർച്ച് നടത്തിയിരുന്നു.

#Brutal #scene #Student #conflict #Nadapuram #GovtCollege #closed

Next TV

Related Stories
#FOX | കോഴിക്കോട് രാത്രിയിൽ മരം വീണ് വൈദ്യുതി ലൈൻ പൊട്ടി; രാവിലെ ഷോക്കേറ്റ് ചത്ത നിലയിൽ കണ്ടത് എട്ട് കുറുക്കന്മാരെ

Jul 7, 2024 01:02 PM

#FOX | കോഴിക്കോട് രാത്രിയിൽ മരം വീണ് വൈദ്യുതി ലൈൻ പൊട്ടി; രാവിലെ ഷോക്കേറ്റ് ചത്ത നിലയിൽ കണ്ടത് എട്ട് കുറുക്കന്മാരെ

ഡോക്ടര്‍ എത്തിയശേഷം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഉണ്ടാകുമെന്ന് അധികൃതര്‍...

Read More >>
#SureshGopi | ടൂറിസം രാഷ്ട്രീയ ജാതി-മത ചിന്തകൾക്ക് അതീതമായി വിപുലീകരിക്കണം, വികസനത്തിൽ രാഷ്ട്രീയം കലർത്തരുത് - സുരേഷ് ഗോപി

Jul 7, 2024 12:51 PM

#SureshGopi | ടൂറിസം രാഷ്ട്രീയ ജാതി-മത ചിന്തകൾക്ക് അതീതമായി വിപുലീകരിക്കണം, വികസനത്തിൽ രാഷ്ട്രീയം കലർത്തരുത് - സുരേഷ് ഗോപി

കേരളത്തിന്റെ ടൂറിസം മേഖലയുടെ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനം കെ.ടി.ഡി.എ ഭാരവാഹികൾ കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ചു. ആവശ്യങ്ങൾ അനുഭാവപൂർവ്വം...

Read More >>
#missing  | പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ കാണാതായതായി പരാതി

Jul 7, 2024 12:35 PM

#missing | പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ കാണാതായതായി പരാതി

സംഭവത്തില്‍ എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
#drowned | യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

Jul 7, 2024 12:31 PM

#drowned | യുവാവ് ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

ഇദ്ദേഹത്തെ കാണാതായതിന് പിന്നാലെ നാട്ടുകാര്‍ തെരച്ചിൽ...

Read More >>
#kkrishnankutty | അപകടത്തിൽ നിന്ന് ഒരു നാടിനെ രക്ഷിച്ച രണ്ടാം ക്ലാസുകാരന്‍; ഋത്വിക്കിനെ കാണാൻ മന്ത്രി നേരിട്ടെത്തി

Jul 7, 2024 12:25 PM

#kkrishnankutty | അപകടത്തിൽ നിന്ന് ഒരു നാടിനെ രക്ഷിച്ച രണ്ടാം ക്ലാസുകാരന്‍; ഋത്വിക്കിനെ കാണാൻ മന്ത്രി നേരിട്ടെത്തി

വൈദ്യുതി സംരക്ഷണത്തിനെ കുറിച്ച് അസ്സിസ്റ്റന്റ് എഞ്ചിനീയർ പ്രേംകുമാർ നൽകിയ ക്ലാസാണ് ഋത്വിക്കിനെ പെട്ടെന്നു തന്നെ ഇടപെട്ടത് എന്നും ടീച്ചർ...

Read More >>
#attack | വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്കനെ വീട്ടിൽ കയറി ആക്രമിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മൂന്ന്  പേർ അറസ്റ്റിൽ

Jul 7, 2024 12:08 PM

#attack | വിവാഹം മുടക്കിയെന്നാരോപിച്ച് മധ്യവയസ്കനെ വീട്ടിൽ കയറി ആക്രമിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

കേസില്‍ മധ്യവയ്സകന്‍റെ അയല്‍ക്കാരായ പിതാവും മകനും ഇവരുടെ ബന്ധുവും അറസ്റ്റിൽ....

Read More >>
Top Stories