#drowned | അവധി ആഘോഷിക്കാനെത്തിയതാണ്, പക്ഷേ കാത്തിരുന്നത് ദുരന്തം; പിഞ്ചുകുട്ടിയടക്കം 5 പേർ ഒലിച്ചുപോയത് മരണമുഖത്തേക്ക്

#drowned | അവധി ആഘോഷിക്കാനെത്തിയതാണ്, പക്ഷേ കാത്തിരുന്നത് ദുരന്തം; പിഞ്ചുകുട്ടിയടക്കം 5 പേർ ഒലിച്ചുപോയത് മരണമുഖത്തേക്ക്
Jul 1, 2024 08:44 AM | By Athira V

മുംബൈ: ( www.truevisionnews.com  ) ലോണാവാലയിൽ കനത്ത മഴയെ തുടർന്ന് വെള്ളച്ചാട്ടത്തിൽ കുടുംബം ഒലിച്ചുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഏഴം​ഗ കുടുംബമാണ് ഒലിച്ചുപോയത്. സംഭവത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്താനുണ്ട്.

പുനെ സ്വദേശികളായ ഷാഹിസ്ത അൻസാരി (36), അമീമ അൻസാരി (13), ഉമേര അൻസാരി (8) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അദ്‌നാൻ അൻസാരി (4), മരിയ സയ്യദ് (9) എന്നിവരെയാണ് കാണാതായത്. പൂനെ സിറ്റിയിലെ സയ്യദ് നഗർ പ്രദേശത്താണ് കുടുംബം താമസിക്കുന്നത്. ​ദാരുണമായിരുന്നു അപകടം.

80 കിലോമീറ്റർ അകലെയുള്ള ഹിൽ സ്റ്റേഷനിൽ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു ഇവർ. നിരവധി വിനോദസഞ്ചാരികൾ ഈ സമയം പ്രദേശത്തുണ്ടായിരുന്നു. ഇതിനിടെ ഇവർ എല്ലാവരും ബുഷി അണക്കെട്ടിന് സമീപത്തെ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങി.

എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ഡാമിൽ നീരൊഴുക്ക് വർധിച്ചതോടെ വെള്ളച്ചാട്ടത്തിന്റെ ശക്തി വർധിച്ചത് പെട്ടെന്നായിരുന്നു. ഇതോടെ ഇവർ കുടുങ്ങി.

രക്ഷപ്പെടാനായി വെള്ളച്ചാടത്തിന് നടുവിലെ പാറയിൽ എല്ലാവരും കയറി നിന്നെങ്കിലും ഒഴുക്ക് വർധിച്ചതോടെ പാറയും മുങ്ങി. അതോടെ എല്ലാവരും ഒഴുക്കിൽപ്പെടുകയായിരുന്നു.

യാതൊരു വിധത്തിലുള്ള സുരക്ഷ മാനദണ്ഡങ്ങളും ഇല്ലാതെയാണ് ഇവർ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയത്. ലോണാവാല പോലീസും എമർജൻസി സർവീസുകളും മുങ്ങൽ വിദഗ്ധരും രക്ഷാപ്രവർത്തകരും ഉൾപ്പെട്ട രക്ഷാപ്രവർത്തനം ആരംഭിച്ചു.

കാണാതായ കുട്ടികളെ കണ്ടെത്താൻ തിങ്കളാഴ്ചയും തിരച്ചിൽ തുടരുകയാണ്. കൂടുതൽ ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ പ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കുടുംബത്തിൻ്റെ അവസാന നിമിഷങ്ങളുടെ ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നു.

സഹായത്തിനായി നിലവിളിക്കുന്നുണ്ടെങ്കിലും കനത്ത മഴയും ഒഴുക്കും കാരണം ആർക്കും എത്തിപ്പെടാനാകുമായിരുന്നില്ല. ഇവർ വെള്ളച്ചാട്ടത്തിലേക്ക് വഴുതിവീണ് താഴെയുള്ള റിസർവോയറിൽ മുങ്ങിമരിക്കുകയായിരുന്നെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

#family #7 #swept #away #swollen #waterfall #near #mumbai #details

Next TV

Related Stories
#HeavyRain | ദുരിതപ്പെയ്ത്ത്; മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശം

Jul 2, 2024 10:09 PM

#HeavyRain | ദുരിതപ്പെയ്ത്ത്; മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശം

അപ്രതീക്ഷിതമായി പെയ്ത മഴയിൽ നാംസായി, ചാങ്ലാങ് ജില്ലകൾ വെള്ളത്തിലായി. ആസാം റൈഫിൾ ഇവിടെ രക്ഷാപ്രവർത്തനം നടത്തുകയും ആളുകളെ സുരക്ഷിതമായ...

Read More >>
#adityal1 |  ആ സന്തോഷ വാർത്ത പങ്കുവെച്ച് ഐഎസ്ആർഒ; അഭിമാന നിമിഷം, സൂര്യന് ചുറ്റും ആദ്യ റൗണ്ട് പൂർത്തിയാക്കി ആദിത്യ എൽ1

Jul 2, 2024 09:53 PM

#adityal1 | ആ സന്തോഷ വാർത്ത പങ്കുവെച്ച് ഐഎസ്ആർഒ; അഭിമാന നിമിഷം, സൂര്യന് ചുറ്റും ആദ്യ റൗണ്ട് പൂർത്തിയാക്കി ആദിത്യ എൽ1

2023 സെപ്തംബർ രണ്ടിനാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്. 2024 ജനുവരി 6-നാണ് പേടകം ഭ്രമണപഥത്തിൽ...

Read More >>
#hathrasstampede | ഹഥ്റാസ് ദുരന്തം; പരിപാടി നടത്തിയത് സ്വയം പ്രഖ്യാപിത ആൾദൈവം, മുൻ ഐബി ഉദ്യോഗസ്ഥനാണെന്നും അവകാശ വാദം

Jul 2, 2024 09:05 PM

#hathrasstampede | ഹഥ്റാസ് ദുരന്തം; പരിപാടി നടത്തിയത് സ്വയം പ്രഖ്യാപിത ആൾദൈവം, മുൻ ഐബി ഉദ്യോഗസ്ഥനാണെന്നും അവകാശ വാദം

26 വര്‍ഷം മുമ്പ് സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് താന്‍ മത പ്രഭാഷണത്തിലേക്ക് തിരിഞ്ഞുവെന്ന് ഭോലെ ബാബ അവകാശപ്പെടുന്നതായി ദേശീയ മാധ്യമങ്ങൾ...

Read More >>
#brutallybeaten | ബൈക്ക് മോഷ്ടിച്ചെന്നാരോപണം; യുവാവിന് തലകീഴായി കെട്ടിയിട്ട് മർദ്ദിച്ച് അഞ്ചംഗ സംഘം

Jul 2, 2024 08:21 PM

#brutallybeaten | ബൈക്ക് മോഷ്ടിച്ചെന്നാരോപണം; യുവാവിന് തലകീഴായി കെട്ടിയിട്ട് മർദ്ദിച്ച് അഞ്ചംഗ സംഘം

പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് നഗേന്ദ്ര പടേരിയ...

Read More >>
#hathrasstampede | ഹത്രസിൽ മതചടങ്ങിനിടെ അപകടം: തിക്കിലും തിരക്കിലും സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 27 പേർ മരിച്ചു

Jul 2, 2024 06:39 PM

#hathrasstampede | ഹത്രസിൽ മതചടങ്ങിനിടെ അപകടം: തിക്കിലും തിരക്കിലും സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 27 പേർ മരിച്ചു

പരിക്കേറ്റവരിൽ ചിലരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും ഇറ്റായിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഉമേഷ് കുമാർ...

Read More >>
Top Stories