#internationalairport | തിരുവനന്തപുരം വിമാനത്താവളത്തിൽ സേവന നിരക്ക് വർധന പ്രാബല്യത്തിൽ; വന്നിറങ്ങാനും പോകാനും ഇരട്ടി ചാർജ്

#internationalairport  | തിരുവനന്തപുരം വിമാനത്താവളത്തിൽ സേവന നിരക്ക് വർധന പ്രാബല്യത്തിൽ; വന്നിറങ്ങാനും പോകാനും ഇരട്ടി ചാർജ്
Jul 1, 2024 07:25 AM | By ADITHYA. NP

തിരുവനന്തപുരം:(www.truevisionnews.com) രാജ്യാന്തര വിമാനത്താവളത്തിലെ സേവന നിരക്ക് വർധന പ്രാബല്യത്തിൽ. രാജ്യാന്തര യാത്രക്കാർ തിരുവനന്തപുരത്തു നിന്നും യാത്ര പുറപ്പെടണമെങ്കിൽ ഇനി മുതൽ 1540 രൂപയും വന്നിറണമെങ്കിൽ 660 രൂപയും നൽകേണ്ടി വരും.

വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന കമ്പനികൾക്കുള്ള ലാൻഡിങ് ചാർജും വർദ്ധിച്ചിട്ടുണ്ട്.തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്തതിനു പിന്നാലെ അദാനി ഗ്രൂപ്പ് ഏർപ്പെടുത്തിയ യൂസർ ഡെവലപ്മെൻറ് ഫീയാണ് കുത്തനെ ഉയർത്തിയിട്ടുള്ളത്.

ഇതോടെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നവരും വന്നിറങ്ങുന്നവരും 2000 രൂപയോളമാണ് അധികമായി നൽകേണ്ടി വരിക. മാത്രമല്ല, വർഷാവർഷം യൂസർ ഫീ വർധിച്ചുകൊണ്ടിരിക്കും.

2025-26 വരെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നവർ 1680 രൂപയും വരുന്നവർ 720 ആണ് നൽകേണ്ടത്. 2026 - 27 എത്തുമ്പോൾ ഇത് യഥാക്രമം 1820 രൂപയും 780 രൂപയുമാകും.

ആഭ്യന്തര യാത്രക്കാർക്ക് 770 രൂപയും തുടർന്നുള്ള വർഷങ്ങളിൽ യഥാക്രം 840, 910 രൂപ എന്ന കണക്കിലും നൽകേണ്ടിവരും. ഇവിടേക്ക് വന്നിറങ്ങുന്നവർക്ക് 330 രൂപയും പിന്നീടങ്ങോട്ട് 360, 390 എന്നിങ്ങനെയുമാണ് നിരക്കുകൾ.

വിമാനങ്ങളുടെ ലാൻഡിംഗ് ചാർജും വർദ്ധിപ്പിച്ചിട്ടുണ്ട്. ഒരു ടൺ വിമാനഭാരത്തിന് 309 രൂപ ആയിരുന്നത് മൂന്നിരട്ടിയോളമായി 890 രൂപയിൽ എത്തി. പാർക്കിംഗ് ചാർജും സമാനമായി വർദ്ധിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാന സൗകര്യമില്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന പ്രവാസികൾ നേരിടുന്ന യാത്രാ ദുരിതത്തിന് പുറമെയാണ് തിരുവനന്തപുരം വിമാനത്താവളം ഈടാക്കുന്ന യൂസർ ഫീ എന്ന അമിതഭാരം.

പ്രവാസി സംഘടനകൾ അടക്കം ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

#thiruvanathapuram #international #airport #double #charge #landing #departure

Next TV

Related Stories
#BodyFound | കൊയിലാണ്ടി പുഴയിൽ ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് പന്തലായനി സ്വദേശി

Jul 2, 2024 11:10 PM

#BodyFound | കൊയിലാണ്ടി പുഴയിൽ ചാടി മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് പന്തലായനി സ്വദേശി

തുടർന്ന് സമീപത്ത് മീൻപിടിക്കുകയായിരുന്ന പ്രദേശവാസികൾ പൊലീസിനെയും ഫയർഫോഴ്‌സിനെയും വിവരം...

Read More >>
#bodyfound | മകള്‍ ജീവനൊടുക്കിയതിന് പിന്നാലെ കാണാതായ പിതാവിന്‍റെ മൃതദേഹം കണ്ടെത്തി

Jul 2, 2024 11:02 PM

#bodyfound | മകള്‍ ജീവനൊടുക്കിയതിന് പിന്നാലെ കാണാതായ പിതാവിന്‍റെ മൃതദേഹം കണ്ടെത്തി

ആറാം ദിവസമാണ് മൃതദേഹം ലഭിച്ചത്. വീയപുരം പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു...

Read More >>
#akgcenterattack |  എകെജി സെന്റർ ആക്രമണക്കേസ്; മുഖ്യസൂത്രധാരൻ സുഹൈൽ ഷാജഹാൻ ആദ്യം രക്ഷപ്പെട്ടത് ദുബായിലേക്ക്

Jul 2, 2024 10:48 PM

#akgcenterattack | എകെജി സെന്റർ ആക്രമണക്കേസ്; മുഖ്യസൂത്രധാരൻ സുഹൈൽ ഷാജഹാൻ ആദ്യം രക്ഷപ്പെട്ടത് ദുബായിലേക്ക്

തിരിച്ച് കാണ്മണ്ഡുവിലിറങ്ങി റോഡ് മാർഗം ദില്ലിയിലെത്തി. കൊച്ചിയിലും കണ്ണൂരും കറങ്ങിയ ശേഷം വീണ്ടും...

Read More >>
#bodyfound | കൊയിലാണ്ടി മുത്താമ്പി പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Jul 2, 2024 10:27 PM

#bodyfound | കൊയിലാണ്ടി മുത്താമ്പി പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

സമീപത്ത് മീൻപിടിച്ചുകൊണ്ടിരിക്കുന്നവർ ഇത് കണ്ടതിനെ തുടർന്ന് പൊലീസിലും ഫയർഫോഴ്‌സിലും വിവരം...

Read More >>
#death | മീൻ പിടിക്കുന്നതിനിടയിൽ കടൽച്ചൊറി കണ്ണിൽ തെറിച്ചു; ചികിത്സയിലിരിക്കെ മത്സ്യത്തൊഴിലാളി മരിച്ചു

Jul 2, 2024 10:21 PM

#death | മീൻ പിടിക്കുന്നതിനിടയിൽ കടൽച്ചൊറി കണ്ണിൽ തെറിച്ചു; ചികിത്സയിലിരിക്കെ മത്സ്യത്തൊഴിലാളി മരിച്ചു

അലർജി ബാധിച്ച് കണ്ണിൽ നീര് വന്നതോടെ പുല്ലുവിള ആശുപത്രിയിൽ ചികിത്സ...

Read More >>
#raggingcase | റാഗ് ചെയ്ത കാര്യം പരാതിപ്പെട്ടതിന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂരമായ ആക്രമണം; കോമ്പസ് ഉപയോഗിച്ച് കുത്തി

Jul 2, 2024 10:01 PM

#raggingcase | റാഗ് ചെയ്ത കാര്യം പരാതിപ്പെട്ടതിന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂരമായ ആക്രമണം; കോമ്പസ് ഉപയോഗിച്ച് കുത്തി

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഇന്റര്‍വെല്‍ സമയത്ത് പുറത്തിറങ്ങരുതെന്ന് സീനിയര്‍...

Read More >>
Top Stories