#internationalairport | തിരുവനന്തപുരം വിമാനത്താവളത്തിൽ സേവന നിരക്ക് വർധന പ്രാബല്യത്തിൽ; വന്നിറങ്ങാനും പോകാനും ഇരട്ടി ചാർജ്

#internationalairport  | തിരുവനന്തപുരം വിമാനത്താവളത്തിൽ സേവന നിരക്ക് വർധന പ്രാബല്യത്തിൽ; വന്നിറങ്ങാനും പോകാനും ഇരട്ടി ചാർജ്
Jul 1, 2024 07:25 AM | By ADITHYA. NP

തിരുവനന്തപുരം:(www.truevisionnews.com) രാജ്യാന്തര വിമാനത്താവളത്തിലെ സേവന നിരക്ക് വർധന പ്രാബല്യത്തിൽ. രാജ്യാന്തര യാത്രക്കാർ തിരുവനന്തപുരത്തു നിന്നും യാത്ര പുറപ്പെടണമെങ്കിൽ ഇനി മുതൽ 1540 രൂപയും വന്നിറണമെങ്കിൽ 660 രൂപയും നൽകേണ്ടി വരും.

വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന കമ്പനികൾക്കുള്ള ലാൻഡിങ് ചാർജും വർദ്ധിച്ചിട്ടുണ്ട്.തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്തതിനു പിന്നാലെ അദാനി ഗ്രൂപ്പ് ഏർപ്പെടുത്തിയ യൂസർ ഡെവലപ്മെൻറ് ഫീയാണ് കുത്തനെ ഉയർത്തിയിട്ടുള്ളത്.

ഇതോടെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നവരും വന്നിറങ്ങുന്നവരും 2000 രൂപയോളമാണ് അധികമായി നൽകേണ്ടി വരിക. മാത്രമല്ല, വർഷാവർഷം യൂസർ ഫീ വർധിച്ചുകൊണ്ടിരിക്കും.

2025-26 വരെ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നവർ 1680 രൂപയും വരുന്നവർ 720 ആണ് നൽകേണ്ടത്. 2026 - 27 എത്തുമ്പോൾ ഇത് യഥാക്രമം 1820 രൂപയും 780 രൂപയുമാകും.

ആഭ്യന്തര യാത്രക്കാർക്ക് 770 രൂപയും തുടർന്നുള്ള വർഷങ്ങളിൽ യഥാക്രം 840, 910 രൂപ എന്ന കണക്കിലും നൽകേണ്ടിവരും. ഇവിടേക്ക് വന്നിറങ്ങുന്നവർക്ക് 330 രൂപയും പിന്നീടങ്ങോട്ട് 360, 390 എന്നിങ്ങനെയുമാണ് നിരക്കുകൾ.

വിമാനങ്ങളുടെ ലാൻഡിംഗ് ചാർജും വർദ്ധിപ്പിച്ചിട്ടുണ്ട്. ഒരു ടൺ വിമാനഭാരത്തിന് 309 രൂപ ആയിരുന്നത് മൂന്നിരട്ടിയോളമായി 890 രൂപയിൽ എത്തി. പാർക്കിംഗ് ചാർജും സമാനമായി വർദ്ധിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാന സൗകര്യമില്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന പ്രവാസികൾ നേരിടുന്ന യാത്രാ ദുരിതത്തിന് പുറമെയാണ് തിരുവനന്തപുരം വിമാനത്താവളം ഈടാക്കുന്ന യൂസർ ഫീ എന്ന അമിതഭാരം.

പ്രവാസി സംഘടനകൾ അടക്കം ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

#thiruvanathapuram #international #airport #double #charge #landing #departure

Next TV

Related Stories
#cpim | 'സുധാകരനും മിത്രങ്ങളും പുറത്തെടുത്ത തകിടുകൾ, ആരുടെ തലയാ പൊട്ടിത്തെറിച്ചേ'; ട്രോളുമായി സിപിഎം നേതാക്കൾ

Jul 5, 2024 08:56 AM

#cpim | 'സുധാകരനും മിത്രങ്ങളും പുറത്തെടുത്ത തകിടുകൾ, ആരുടെ തലയാ പൊട്ടിത്തെറിച്ചേ'; ട്രോളുമായി സിപിഎം നേതാക്കൾ

സുധാകരനും മിത്രങ്ങളും ചേർന്ന് വീടിന്റെ നാല് ഭാഗവും കുഴിച്ച്, കൂടോത്രം ചെയ്ത് കുഴിച്ചിട്ട തകിടുകള്‍ പുറത്തെടുക്കുകയും ചെയ്തു. ഇനി കെപിസിസി...

Read More >>
#robbery |  കോഴിക്കോട്ട് വയോധികയുടെ മാല പൊട്ടിച്ച് ഓട്ടോ ഡ്രൈവർ, തള്ളിയിട്ടു; ആരും തിരിഞ്ഞു നോക്കിയില്ല

Jul 5, 2024 08:26 AM

#robbery | കോഴിക്കോട്ട് വയോധികയുടെ മാല പൊട്ടിച്ച് ഓട്ടോ ഡ്രൈവർ, തള്ളിയിട്ടു; ആരും തിരിഞ്ഞു നോക്കിയില്ല

വീഴ്ചയിൽ പരുക്കേറ്റ ജോസഫീന പുലർച്ചെ റോഡിൽ മഴ നനഞ്ഞു ഒരു മണിക്കൂറോളം കിടന്നു. വഴി യാത്രക്കാരെ‌‌രോടു സഹായം അഭ്യർഥിച്ചെങ്കിലും ആരും തിരിഞ്ഞു...

Read More >>
#gascylinderexplosion | കോഴിക്കോട്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഹോട്ടലിൽ തീ പടർന്നു

Jul 5, 2024 08:21 AM

#gascylinderexplosion | കോഴിക്കോട്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഹോട്ടലിൽ തീ പടർന്നു

ഹോട്ടലിൽ തീ പടർന്നു. അഗ്നിശമന യൂണിറ്റുകളും ആംബുലൻസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം...

Read More >>
#adventuredriving | പാനൂരിൽ കാറിൻ്റെ ഡിക്കിയിലിരുന്ന് യുവാക്കളുടെ സാഹസികയാത്ര; അന്വേഷണം ആരംഭിച്ച് പൊലീസ്

Jul 5, 2024 08:06 AM

#adventuredriving | പാനൂരിൽ കാറിൻ്റെ ഡിക്കിയിലിരുന്ന് യുവാക്കളുടെ സാഹസികയാത്ര; അന്വേഷണം ആരംഭിച്ച് പൊലീസ്

മനേക്കരയിലെ ഒരു സ്വകാര്യ വ്യക്തിയുടെ വീട്ടിലെ സി.സി ടിവി ക്യാമറയിലാണ് ദൃശ്യം...

Read More >>
#africanswinefever | തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി; കള്ളിങ് നടത്തും, മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവാണെന്ന് അധികൃതർ

Jul 5, 2024 07:52 AM

#africanswinefever | തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി; കള്ളിങ് നടത്തും, മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവാണെന്ന് അധികൃതർ

രാവിലെ 7 മുതൽ ഡോക്ടർമാർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ അടങ്ങുന്ന ആർആർടി സംഘം കള്ളിങ് പ്രക്രിയ നടപ്പാക്കും....

Read More >>
Top Stories