#ganja |കോഴിക്കോട്ടെ വാടക വീട്ടിൽ 2 അതിഥി തൊഴിലാളികൾ, നാട്ടുകാർക്ക് സംശയം; പൊലീസെത്തി, കിട്ടിയത് 3.5 കിലോ കഞ്ചാവ്

#ganja |കോഴിക്കോട്ടെ വാടക വീട്ടിൽ 2 അതിഥി തൊഴിലാളികൾ, നാട്ടുകാർക്ക് സംശയം; പൊലീസെത്തി, കിട്ടിയത് 3.5 കിലോ കഞ്ചാവ്
Jun 30, 2024 08:14 AM | By Susmitha Surendran

കോഴിക്കോട്:  (truevisionnews.com)  കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് കുറ്റിക്കാട്ടൂരിൽ വാടക വീട്ടില്‍ സൂക്ഷിച്ച മൂന്നര കിലോഗ്രാം കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍.

ഉത്തര്‍ പ്രദേശ് സ്വദേശിയായ മുഹമ്മദ് സലിം, പശ്ചിമ ബംഗാള്‍ സ്വദേശി ഹബീബുള്ള ഷേഖ് എന്നിവരെയാണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുറ്റിക്കാട്ടൂര്‍ എ.ഡബ്ല്യു.എച്ച് എഞ്ചിനീയറിംഗ് കോളേജിന് സമീപം കൊളക്കാടത്ത് കുറ്റിപ്പാടത്ത് ഇവര്‍ താമസിക്കുന്ന വാടകവീട്ടില്‍ നിന്നാണ് മെഡിക്കല്‍ കോളേജ് പോലീസും കോഴിക്കോട് സിറ്റി ഡാന്‍സാഫ് ടീമും കഞ്ചാവ് കണ്ടെടുത്തത്.

ബംഗാളില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് ജില്ലയില്‍ എത്തിച്ച് വിപണനം നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.

കുറ്റിക്കാട്ടൂര്‍ ഭാഗത്ത് മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. വാടകവീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടക്കുന്നതായി നാട്ടുകാർക്കും സംശയമുയർന്നിരുന്നു.

തുടര്‍ന്ന് ഈ ഭാഗത്തെ അതിഥി തൊഴിലാളികളെ ഉള്‍പ്പെടെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഏറെ നാളത്തെ നിരീക്ഷണത്തിനൊടുലാണ് അതിഥി തൊഴിലാളികളിലേക്ക് പൊലീസ് എത്തിയത്.

തുടർന്ന് കഴിഞ്ഞ ദിവസം ഇവർ താമസിക്കുന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തവേയാണ് കഞ്ചാവ് പിടിച്ചെടുക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കും.

പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും കഞ്ചാവ് കടത്തിന് കേരളത്തിൽ നിന്നുമുള്ള സഹായം ലഭിക്കുന്നുണ്ടോ എന്നതടക്കം പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.

#Two #guest #workers #arrested #ganja #kozhikkode

Next TV

Related Stories
#jaundice | പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചല്ല; നിലവിൽ ചികിത്സയിലുള്ളത് 38 പേർ -മെഡിക്കൽ സംഘം

Jul 2, 2024 09:09 AM

#jaundice | പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചത് മഞ്ഞപ്പിത്തം ബാധിച്ചല്ല; നിലവിൽ ചികിത്സയിലുള്ളത് 38 പേർ -മെഡിക്കൽ സംഘം

ഇവരെല്ലാം മേയ് 16നു മൂന്നിയൂരിലെ ഓഡിറ്റോറിയത്തിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്തവരാണെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ദേവദാസ്...

Read More >>
#death | അമ്മയെ നോക്കണം, വീട് വെക്കണം; പ്രതീക്ഷയോടെ കാനഡയിൽ പോയ അലിൻ തിരിച്ചെത്തുക ചേതനയറ്റ്, ഒന്നുകാണാൻ കാത്ത് കുടുംബം

Jul 2, 2024 08:52 AM

#death | അമ്മയെ നോക്കണം, വീട് വെക്കണം; പ്രതീക്ഷയോടെ കാനഡയിൽ പോയ അലിൻ തിരിച്ചെത്തുക ചേതനയറ്റ്, ഒന്നുകാണാൻ കാത്ത് കുടുംബം

അച്ഛൻ എട്ട് വർഷം മുമ്പ് മരിച്ചു. അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന് താങ്ങാകുമെന്ന പ്രതീക്ഷയിലാണ് കുടുംബ സ്വത്ത് വിറ്റ് അലിൻരാജ്...

Read More >>
#akgcenterattack | എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞിട്ട് രണ്ട് വർഷം; യൂത്ത് കോൺഗ്രസ് നേതാവ് ഡൽഹിയിൽ പിടിയിൽ

Jul 2, 2024 08:31 AM

#akgcenterattack | എകെജി സെന്ററിലേക്ക് പടക്കമെറിഞ്ഞിട്ട് രണ്ട് വർഷം; യൂത്ത് കോൺഗ്രസ് നേതാവ് ഡൽഹിയിൽ പിടിയിൽ

വിദേശത്തുനിന്നു ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു...

Read More >>
#beaten | പ്ലസ് വണ്ണിൽ ചേർന്ന വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര റാഗിങ്; മർദ്ദനമേറ്റതിനെ തുടർന്ന് ആശുപത്രിയിൽ

Jul 2, 2024 08:24 AM

#beaten | പ്ലസ് വണ്ണിൽ ചേർന്ന വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര റാഗിങ്; മർദ്ദനമേറ്റതിനെ തുടർന്ന് ആശുപത്രിയിൽ

സ്കൂളിൽ പരാതി നൽകുമെന്ന് പറഞ്ഞതിന്‍റെ പേരില്‍, സ്കൂള്‍ വിട്ട് പറത്തിറങ്ങിയപ്പോള്‍ സീനിയർ വിദ്യാർത്ഥികൾ മുഹമ്മദ് ഷിഫിനെ വളഞ്ഞിട്ട്...

Read More >>
#arrest | പുറമെ നോക്കിയാൽ വെറും കോഴിക്കട, അകത്ത് എംസിയുടെയും റോയൽ ആംസിന്റെയും ഒക്കെ അരയുടെ വിൽപ്പന; ഒരാൾ അറസ്റ്റിൽ

Jul 2, 2024 08:13 AM

#arrest | പുറമെ നോക്കിയാൽ വെറും കോഴിക്കട, അകത്ത് എംസിയുടെയും റോയൽ ആംസിന്റെയും ഒക്കെ അരയുടെ വിൽപ്പന; ഒരാൾ അറസ്റ്റിൽ

ഡ്രൈ ഡേയുടെ ഭാഗമായി കുറ്റിച്ചിറ മേഖലയിലെ പരിശോധനക്കിടിയിലാണ് ഇയാള്‍...

Read More >>
Top Stories