#lpg |മസ്റ്ററിംഗ് നിർബന്ധം, ഇല്ലെങ്കിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാനാകില്ലെന്ന് മുന്നറിയിപ്പ്

#lpg |മസ്റ്ററിംഗ് നിർബന്ധം, ഇല്ലെങ്കിൽ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാനാകില്ലെന്ന് മുന്നറിയിപ്പ്
Jun 29, 2024 09:02 AM | By Susmitha Surendran

കൊച്ചി: (truevisionnews.com)  എൽപിജി ഗ്യാസ് സിലിണ്ടർ യഥാർത്ഥ ഉപഭോക്താവിന്‍റെ കൈയ്യിൽ തന്നെ ആണോയെന്ന് പരിശോധിച്ച് ഉറപ്പിക്കാൻ മസ്റ്ററിംഗ് നിർബന്ധമാക്കുകയാണ് കേന്ദ്രസർക്കാർ.

രണ്ട് മാസം പിന്നിടുമ്പോഴും തണുപ്പൻ പ്രതികരണമായതോടെ മസ്റ്ററിംഗ് ഇല്ലെങ്കിൽ സിലിണ്ടർ ബുക്ക് ചെയ്യാനാകില്ലെന്ന മുന്നറിയിപ്പുകളും പുറത്ത് വരുന്നു.

ആധാർ വിവരങ്ങൾ എൽപിജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് ഇലക്ട്രോണിക് കെ വൈ സി അഥവാ മസ്റ്ററിംഗ്. ഇത് വഴി സർക്കാർ ആനുകൂല്യങ്ങൾ മുടക്കമില്ലാതെ കിട്ടാനും തട്ടിപ്പുകൾ തടയാനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

ഉപഭോക്താവ് നേരിട്ടെത്തി ബയോ മെട്രിക് പഞ്ചിംഗ് വഴി വിശദ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. ഗ്യാസ് കണക്ഷൻ ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയും കയ്യിൽ വേണം.

ഒപ്പം ഗ്യാസ് കണക്ഷൻ രജിസ്റ്റർ ചെയ്ത നമ്പറും. രണ്ട് മാസമായി ഇന്ധന കമ്പനികൾ മസ്റ്ററിംഗ് നടപടികൾ തുടങ്ങിയിട്ട്. എന്നാൽ കിട്ടിയത് തണുപ്പൻ പ്രതികരണം.

കൊച്ചിയിലെ ഒരു ഏജൻസിയിൽ 8500 ഉപഭോക്താക്കളിൽ 500 ൽ താഴെ പേർ മാത്രമാണ് മസ്റ്ററിംഗ് പൂർത്തിയാക്കിയത്. മസ്റ്ററിംഗ് ക്യാംപുകൾ നടത്തിയിട്ടും അനക്കമില്ല.

പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പദ്ധതിയിലുള്ളവർ മാത്രം മസ്റ്ററിംഗ് നടത്തിയാൽ മതിയെന്ന പ്രചാരണമാണോ ഇതിന് കാരണമെന്ന സംശയത്തിലാണ് ഇന്ധന കമ്പനികൾ.

ഇതോടെയാണ് അതങ്ങനെ അല്ല എന്ന് വ്യക്തമാക്കി ഇൻഡെൽ, ഭാരത്, എച്ച് പി കമ്പനികൾ രംഗത്തെത്തിയിരിക്കുന്നത്. എല്ലാ ഉപഭോക്താക്കളും എത്രയും വേഗം മസ്റ്ററിംഗ് നടത്തണം. ഉപഭോക്താവ് വിദേശത്തോ മരിച്ച് പോയതോ കിടപ്പ് രോഗിയോ എങ്കിൽ കണക്ഷൻ റേഷൻ കാർഡിലുള്ള മറ്റൊരാളുടെ പേരിലേക്ക് മാറ്റണം.

ഇനി നേരിട്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇന്ധന വിതരണ കമ്പനികളുടെ ആപ്പിലൂടെയും മസ്റ്ററിംഗ് നടത്താം. കമ്പനികളുടെ മൊബൈൽ ആപ്പ്, ആ‌ധാർ ഫേസ് റെക്കഗിനേഷൻ ആപ്പ് എന്നിവ ഡൗൺലോഡ് ചെയ്യണം.

നടപടികൾ ഓകെ എങ്കിൽ മൊബൈലിലേക്ക് മെസേജ് എത്തും. ഇനിയും വൈകിക്കേണ്ട അവസാന തിയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.

അതിന് ശേഷം മസ്റ്ററിംഗ് ഇല്ലെങ്കിൽ ബുക്കിംഗ് അനുവദിക്കില്ലെന്ന് വിതരണ കമ്പനികളിൽ നിന്ന് സൂചനയും പുറത്ത് വരുന്നുണ്ട്. നിലവിൽ ഉപഭോക്താക്കൾക്ക് നൽകി വരുന്ന പല ആനുകൂല്യങ്ങളും,സബ്സിഡികളും മസ്റ്ററിംഗിന് ശേഷം ഉണ്ടാകുമോ എന്ന ചർച്ചയും സജീവമായി ഉയരുകയാണ്.

#Mustering #mandatory #warning #gas #cylinder #cannot #booked #not

Next TV

Related Stories
#police |ട്രെയിനിൽ നിന്നും വീണ യുവാവിന് രക്ഷകരായി പൊലീസ്

Jul 1, 2024 11:49 AM

#police |ട്രെയിനിൽ നിന്നും വീണ യുവാവിന് രക്ഷകരായി പൊലീസ്

വാളയാർ സ്റ്റേഷനിൽ നിന്നും 4 Km മാറി വനമേഖലയ്ക്ക് സമീപത്തു നിന്നാണ് യുവാവിനെ...

Read More >>
#smstreet | മിഠായിത്തെരുവില്‍, 'വന്നോളീ..ന്ന്' പറഞ്ഞ് വഴിതടഞ്ഞാല്‍ പോലീസ് പിടിവീഴും

Jul 1, 2024 11:44 AM

#smstreet | മിഠായിത്തെരുവില്‍, 'വന്നോളീ..ന്ന്' പറഞ്ഞ് വഴിതടഞ്ഞാല്‍ പോലീസ് പിടിവീഴും

ആളുകളെ തോന്നുംപോലെ വിളിച്ചുകൊണ്ടുപോകുന്നതും ഇടക്ക് ദ്വയാര്‍ത്ഥ പ്രയോഗം വരുന്നതും വലിയ വിവാദമായ പശ്ചാത്തലത്തിലാണ്...

Read More >>
 #GaneshKumar  |  'കെഎസ്ആർടിസി ജീവനക്കാരുടെ സുരക്ഷ പ്രധാനം, കണ്ടക്ടറെ അസഭ്യം പറഞ്ഞ സംഭവത്തിൽ കർശന നടപടി'; ഗണേഷ്കുമാർ

Jul 1, 2024 11:09 AM

#GaneshKumar | 'കെഎസ്ആർടിസി ജീവനക്കാരുടെ സുരക്ഷ പ്രധാനം, കണ്ടക്ടറെ അസഭ്യം പറഞ്ഞ സംഭവത്തിൽ കർശന നടപടി'; ഗണേഷ്കുമാർ

ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടെന്ന ഒറ്റ കാരണത്തിലാണ് യാത്രക്കാരൻ തന്നെ അസഭ്യം പറഞ്ഞതെന്നും ആക്രമിക്കാൻ ശ്രമിച്ചതെന്നും കെഎസ്ആർടിസി അടൂർ...

Read More >>
#wallcollapsed |  വടകര മുക്കാളി ദേശീയപാതയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു; ഗതാഗതം സ്തംഭിച്ചു

Jul 1, 2024 11:03 AM

#wallcollapsed | വടകര മുക്കാളി ദേശീയപാതയിൽ സംരക്ഷണ ഭിത്തി ഇടിഞ്ഞു; ഗതാഗതം സ്തംഭിച്ചു

മീത്തലെ മുക്കാളിയില്‍ കിഴക്ക് ഭാഗത്തെ കുന്നിടിഞ്ഞ് മണ്ണ് റോഡിലേക്ക്...

Read More >>
#bodyfound  |  മകന്റെ ഭാര്യ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ വയോധികൻ ഭാരതപ്പുഴയിൽ മരിച്ചനിലയിൽ

Jul 1, 2024 10:46 AM

#bodyfound | മകന്റെ ഭാര്യ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ വയോധികൻ ഭാരതപ്പുഴയിൽ മരിച്ചനിലയിൽ

ദേശമംഗലം പഞ്ചായത്തിലെ ഭാരതപ്പുഴയിൽ ചെങ്ങനംകുന്നു കടവിലാണ് മൃതദേഹം...

Read More >>
Top Stories