Jun 28, 2024 09:47 PM

ദില്ലി : (truevisionnews.com)  കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ വിമർശനം.

ആഴത്തിലുള്ള തിരുത്തല്‍ നടപടികള്‍ വേണമെന്ന് നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ പ്രകടനം നിരാശപ്പെടുത്തുന്നതെന്നാണ് കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച പിബി റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

ദേശീയതലത്തിൽ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായത് കോൺഗ്രസിനൊപ്പം എന്ന പ്രതീതി കേരളത്തിൽ സൃഷ്ടിച്ചുവെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ നേതൃ മാറ്റം നിലവിൽ ചർച്ചയിൽ ഇല്ലെന്നാണ് സിപിഎം വൃത്തങ്ങൾ നല്‍കുന്ന സൂചന. ലോക്സഭ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന്മേലുള്ള ചർച്ച നാളെയും തുടരും.

#Criticism #CPM #central #committee #election #defeat #Kerala.

Next TV

Top Stories