Jun 28, 2024 04:07 PM

കണ്ണൂര്‍: (truevisionnews.com) പാർട്ടിവിട്ട സി.പി.എം. മുൻ ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. മുൻ ജില്ലാ പ്രസിഡന്റുമായ മനു തോമസിനെതിരേ വക്കീല്‍ നോട്ടീസ് അയച്ച് പി. ജയരാജന്റെ മകന്‍ ജെയിന്‍ രാജ്.

അപകീർത്തികരമായ പരാമർശത്തിന് 50 ലക്ഷം രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ക്വട്ടേഷന്‍ സംഘവുമായി ജെയിനിന് ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് നടപടി. ഒരു മാധ്യമത്തോട് പ്രതികരിക്കുന്നതിനിടെയായിരുന്നു മനു ജെയിനിനെതിരേ ആരോപണം ഉന്നയിച്ചത്.

ക്വട്ടേഷൻ സംഘാം​ഗങ്ങളുമായി ജെയിന് ബന്ധമുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത് അദ്ദേഹമാണെന്നും മനു ആരോപിച്ചു. എന്നാൽ, മനു തോമസിന്റെ ആരോപണങ്ങളെല്ലാം ജെയിന്‍ രാജ് തള്ളി.

താന്‍ വിദേശത്ത് മാന്യമായി ജോലിചെയ്ത് ജീവിക്കുകയാണ്. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിത്. തനിക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ച് അച്ഛനേയും പൊതുസമൂഹത്തിന് മുന്നിൽ അവഹേളിക്കുന്നു.

'റെഡ് ആര്‍മി' പേജിന്റെ അഡ്മിന്‍ താനല്ല. 50 ലക്ഷം അല്ലെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കണമെന്നാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നത്.

പാർട്ടി തെറ്റുകൾ തിരുത്താത്തതിനാൽ സ്വയം തിരുത്തുകയാണെന്ന് പ്രഖ്യാപിച്ച് മനു തോമസ് സി.പി.എം. വിട്ടതോടെയാണ് പുതിയ സംഭവങ്ങൾക്ക് തുടക്കമായത്.

സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ പ്രസ്താവനയ്ക്ക് മനു സാമൂഹികമാധ്യമത്തിൽ നൽകിയ മറുപടി ഏറ്റുപിടിച്ച് പി. ജയരാജൻ രംഗത്തെത്തിയതോടെയാണ് വിവാദം മറ്റൊരു തലത്തിലേക്ക് വളർന്നത്.

മണിക്കൂറുകൾക്കുള്ളിൽ പി. ജയരാജന്റെ കുറിപ്പിന് പിന്തുണയുമായി സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയും ടി.പി. കൊലക്കേസ് പ്രതി കെ.കെ. മുഹമ്മദ് ഷാഫിയും രംഗത്തെത്തിയതും വിവാദത്തിന് പുതിയ മാനങ്ങൾ നൽകി.

#Not #admin #RedArmy #father #publicly #insulted #Manu #lawyer #sent #notice PJayarajanjain-raj

Next TV

Top Stories