#arrest | വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുക്കാൻ ശ്രമം; കേസിൽ രണ്ട് പേർ അറസ്റ്റിൽ

#arrest | വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുക്കാൻ ശ്രമം; കേസിൽ രണ്ട് പേർ അറസ്റ്റിൽ
Jun 26, 2024 07:39 AM | By VIPIN P V

കൊല്ലം: (truevisionnews.com) കൊല്ലം ആയൂരിൽ വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ.

ഇളമാട് സ്വദേശി തോമസ്, ചെറുവക്കൽ സ്വദേശി എബി ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണ് കവർച്ചാ ശ്രമം നടന്നത്.

ഇളമാട് സ്വദേശിയായ ബിനു ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ വേണ്ടി ആയൂരിൽ ബസ് കാത്തുനിൽക്കുമ്പാഴായിരുന്നു ആക്രമണം.

ഇവിടേക്കെത്തിയ തോമസും എബി ജോസഫും ബിനുവിനോട് പണം ആവശ്യപ്പെട്ടു. പണം നൽകില്ലെന്ന് പറഞ്ഞതോടെ പ്രതികൾ ചേർന്ന് ബിനുവിനെ ആക്രമിച്ചു.

പണവും മൊബൈൽ ഫോണും കൈക്കലാക്കാൻ നോക്കി. ബിനു ബഹളം വച്ചതോടെ പ്രദേശത്തുണ്ടായിരുന്നവർ ഓടിയെത്തി.

തുടർന്ന് നാട്ടുകാർ പ്രതികളെ തടഞ്ഞുവെച്ചു. തുടർന്ന് ചടയമംഗലം പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ബിനുവിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

#Assault #passerby #attempt #steal #mobilephone #money #Two #people #arrested #ase

Next TV

Related Stories
#death | പയ്യന്നൂരിൽ നെഞ്ചുവേദനയെ തുടർന്ന് യുവാവ് മരിച്ചു

Sep 20, 2024 10:55 PM

#death | പയ്യന്നൂരിൽ നെഞ്ചുവേദനയെ തുടർന്ന് യുവാവ് മരിച്ചു

നെഞ്ച് വേദനയെ തുടർന്ന് ഇന്ന് വൈകുന്നേരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു....

Read More >>
#theft | കണ്ണൂരിൽ  പട്ടാപ്പകൽ വീട് കുത്തിതുറന്ന് പണവും ആഭരണങ്ങളും കവർന്നു

Sep 20, 2024 10:03 PM

#theft | കണ്ണൂരിൽ പട്ടാപ്പകൽ വീട് കുത്തിതുറന്ന് പണവും ആഭരണങ്ങളും കവർന്നു

ക്വാട്ടേർസിന്റെ പിറക് വശത്തെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്ത്...

Read More >>
#wayanaddisaster | തീരുമാനമെടുക്കാതെ കേന്ദ്രം; വയനാട്ടിൽ ആദ്യ ഘട്ട പുനരധിവാസത്തിന് കേരളം ചോദിച്ചത് 1202 കോടി

Sep 20, 2024 09:27 PM

#wayanaddisaster | തീരുമാനമെടുക്കാതെ കേന്ദ്രം; വയനാട്ടിൽ ആദ്യ ഘട്ട പുനരധിവാസത്തിന് കേരളം ചോദിച്ചത് 1202 കോടി

വിശദമായ മെമ്മോറാണ്ടം നൽകിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച...

Read More >>
#bodyfound | കാണാതായ യുവാവിന്റെ മൃതദേഹം ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Sep 20, 2024 09:26 PM

#bodyfound | കാണാതായ യുവാവിന്റെ മൃതദേഹം ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പേഴ്‌സും ഫോണുമെല്ലാം വീട്ടില്‍ വച്ചിട്ടാണ് രാഹുല്‍...

Read More >>
#Nipah | ആശ്വാസമായി നിപ;  ഇന്ന് പുറത്തു വന്ന 20 പേരുടെ പരിശോധന ഫലം നെഗറ്റീവ്

Sep 20, 2024 08:54 PM

#Nipah | ആശ്വാസമായി നിപ; ഇന്ന് പുറത്തു വന്ന 20 പേരുടെ പരിശോധന ഫലം നെഗറ്റീവ്

സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്....

Read More >>
#founddead | റെയിൽവേ സ്റ്റേഷൻ്റെ സ്ഥലത്ത് യുവാവ് മരിച്ച നിലയിൽ, അന്വേഷണം

Sep 20, 2024 08:48 PM

#founddead | റെയിൽവേ സ്റ്റേഷൻ്റെ സ്ഥലത്ത് യുവാവ് മരിച്ച നിലയിൽ, അന്വേഷണം

യുവാവ് കൊല്ലപ്പെട്ടതാണെന്ന സംശയത്തിൽ പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് പ്രാഥമിക അന്വേഷണം തുടങ്ങിയെന്ന് പൊലീസ്...

Read More >>
Top Stories