#drrbindhu | ക്യാമ്പസുകളില്‍ സ്വയംപര്യാപ്ത നൈപുണ്യവികസന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അനുമതിയായി: മന്ത്രി ഡോ. ബിന്ദു

#drrbindhu | ക്യാമ്പസുകളില്‍ സ്വയംപര്യാപ്ത നൈപുണ്യവികസന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അനുമതിയായി: മന്ത്രി ഡോ. ബിന്ദു
Jun 25, 2024 10:18 PM | By Sreenandana. MT

(truevisionnews.com)നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകള്‍ ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൈപുണ്യവികസന കേന്ദ്രങ്ങള്‍ (‘സെന്റര്‍ ഫോര്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സസ് ആന്‍ഡ് കരിയര്‍ പ്ലാനിംഗ്’ – സി.എസ്.ഡി. സി.സി.പി) ആരംഭിക്കാന്‍ അനുമതി ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു അറിയിച്ചു.

പ്രൊഫഷണല്‍ നൈപുണ്യ ഏജന്‍സികളുമായി സഹകരിച്ച് നൈപുണ്യവികസന കോഴ്സുകളും കരിയര്‍ പ്ലാനിംഗും നടത്താനാണ് സ്വയംപര്യാപ്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന നൈപുണ്യവികസന കേന്ദ്രങ്ങള്‍ മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

ഈ അധ്യയനവര്‍ഷം മുതല്‍ ആരംഭിക്കുന്ന നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ഭാഗമായി തയ്യാറാക്കിയ കേരള സ്റ്റേറ്റ് ഹയര്‍ എജ്യൂക്കേഷന്‍ കരിക്കുലം ഫ്രെയിംവര്‍ക്കില്‍ സ്‌കില്‍ എജ്യൂക്കേഷനും വൊക്കേഷണല്‍ എജ്യൂക്കേഷനും കരിക്കുലത്തിന്റെ ഭാഗമാക്കിയിരുന്നു. ഇതനുസരിച്ച്, എല്ലാ വിദ്യാര്‍ത്ഥികളും ഫൗണ്ടേഷന്‍ കോഴ്സുകളുടെ ഭാഗമായി സ്‌കില്‍ കോഴ്സുകള്‍ നിര്‍ബന്ധമായും പൂര്‍ത്തിയാക്കണം.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ നൈപുണ്യവിടവ് നികത്താന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വ്യവസായ സംബന്ധിയായ ഹ്രസ്വകാല കോഴ്സുകള്‍ ആരംഭിക്കാനും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇവ പരിഗണിച്ചാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നൈപുണ്യവികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

നൈപുണ്യവികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ പ്രൊഫഷണല്‍ നൈപുണ്യപരിശീലന ഏജന്‍സികളെ നിര്‍ദ്ദേശിക്കാനും അവയെ സര്‍ക്കാര്‍ അനുമതിയോടെ എംപാനല്‍ ചെയ്യാനും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തി. ‘

അസാപ് കേരള’യെയാണ് പ്രൊഫഷണല്‍ നൈപുണ്യപരിശീലന ഏജന്‍സിയായി എംപാനല്‍ ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. നൈപുണ്യവികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി സമര്‍പ്പിക്കാനും ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തി – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

#Permission #start #self#sufficient #skill #development #centers #campuses: #Minister #Dr.

Next TV

Related Stories
 #fishmaggots | മീൻ കഴിക്കുമ്പോൾ .... പൊരിക്കാൻ ചട്ടിയിലിട്ട മത്സ്യത്തിൽ നിറയെ പുഴുക്കൾ

Jun 30, 2024 10:27 PM

#fishmaggots | മീൻ കഴിക്കുമ്പോൾ .... പൊരിക്കാൻ ചട്ടിയിലിട്ട മത്സ്യത്തിൽ നിറയെ പുഴുക്കൾ

കഴിഞ്ഞ ദിവസം വളയം മേഖലയിൽ വിതരണം ചെയ്ത മത്സ്യത്തിൽ പുഴുക്കളെ...

Read More >>
#arrest | ഭാര്യയുടെ കൈ അടിച്ചു പൊട്ടിച്ചു; ഭർത്താവ് അറസ്റ്റിൽ

Jun 30, 2024 09:33 PM

#arrest | ഭാര്യയുടെ കൈ അടിച്ചു പൊട്ടിച്ചു; ഭർത്താവ് അറസ്റ്റിൽ

കുടുംബവഴക്കിനെ തുടർന്നുണ്ടായ ദേഷ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ...

Read More >>
#suicide | മനോരോഗത്തിനുള്ള ഗുളിക മീൻകറിയിൽ കലർത്തി: വയോധികൻ മരിച്ചു, ഭാര്യയും അമ്മയും ചികിത്സയിൽ

Jun 30, 2024 09:15 PM

#suicide | മനോരോഗത്തിനുള്ള ഗുളിക മീൻകറിയിൽ കലർത്തി: വയോധികൻ മരിച്ചു, ഭാര്യയും അമ്മയും ചികിത്സയിൽ

ഇടക്ക് ഗിരിജക്ക് ചെറുതായി ബോധം വന്നപ്പോൾ മീൻ കറിയിൽ ഗുളിക ഇട്ടതായി മകനോട് സംശയം പറഞ്ഞു....

Read More >>
#founddead | വീട്ടിൽ നിന്നിറങ്ങിയത് ഇന്റര്‍വ്യൂവിന് പോകാൻ, യുവാവ് കടയ്ക്കുള്ളിൽ മരിച്ചനിലയിൽ

Jun 30, 2024 08:54 PM

#founddead | വീട്ടിൽ നിന്നിറങ്ങിയത് ഇന്റര്‍വ്യൂവിന് പോകാൻ, യുവാവ് കടയ്ക്കുള്ളിൽ മരിച്ചനിലയിൽ

ഞായറാഴ്ച രാവിലെ ചേർത്തല റെയിൽ സ്റ്റേഷന് സമീപത്തെ ചെറിയ കടയ്ക്കുള്ളിലാണ് തൂങ്ങി മരിച്ച നിലയിൽ...

Read More >>
#TNPrathapan |'ഒരുനേരം ഭക്ഷണം കഴിക്കാൻ കഷ്ടപ്പെട്ട ബാല്യം, ആരുടെയും ഉള്ള് പിടയും...'; കാന്തപുരത്തെ കുറിച്ച് ടി എൻ പ്രതാപൻ

Jun 30, 2024 08:44 PM

#TNPrathapan |'ഒരുനേരം ഭക്ഷണം കഴിക്കാൻ കഷ്ടപ്പെട്ട ബാല്യം, ആരുടെയും ഉള്ള് പിടയും...'; കാന്തപുരത്തെ കുറിച്ച് ടി എൻ പ്രതാപൻ

ജന്മി-കുടിയാൻ വ്യവസ്ഥിതിയുടെ നാട്ടാചാരങ്ങളാൽ വറുതിയിൽ പിണഞ്ഞുപോയതായിരുന്നു ഉസ്താദിന്റെ...

Read More >>
Top Stories