#anganvadi | മുകൾ നിലയിലെ അങ്കണവാടിയിൽനിന്ന് കാൽവഴുതി കുഞ്ഞ് തോട്ടിൽ വീണു, ഗുരുതര പരിക്ക്

#anganvadi | മുകൾ നിലയിലെ അങ്കണവാടിയിൽനിന്ന് കാൽവഴുതി കുഞ്ഞ് തോട്ടിൽ വീണു, ഗുരുതര പരിക്ക്
Jun 25, 2024 08:11 AM | By Susmitha Surendran

അടിമാലി(ഇടുക്കി): (truevisionnews.com) മുകൾനിലയിലുള്ള അങ്കണവാടിയിൽനിന്ന് പിഞ്ചുകുഞ്ഞ് കാൽവഴുതി 25 അടി താഴ്ചയിലുള്ള തോട്ടിലേക്ക് വീണു.

ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സാമൂഹിക ക്ഷേമവകുപ്പ് അന്വേഷണം ആരംഭിച്ചു.പള്ളിവാസൻ പഞ്ചായത്തിലെ പന്ത്രണ്ടാംവാർഡിൽ പ്രവർത്തിക്കുന്ന കല്ലാർ വട്ടയാർ അങ്കവാടിയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

കോലേനിപ്പറമ്പിൽ ആന്റപ്പന്റെ മകൾ ജെറീന(മൂന്ന്)യ്ക്കാണ് പരിക്കേറ്റത്. കുട്ടിയെ രക്ഷിക്കാനായി തോട്ടിലേക്ക് എടുത്തുചാടിയ അങ്കണവാടിയിലെ വർക്കർ പ്രീതിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്.

ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.‌‌‌ റോഡിന്റെ നിരപ്പിന് താഴെ ഒരുനിലയും മുകളിലായി രണ്ട് നിലകളുമാണ് കെട്ടിടത്തിനുള്ളത്.

ഏറ്റവും താഴത്തെ നിലയിലായിരുന്നു അങ്കണവാടി മുൻപ് പ്രവർത്തിച്ചിരുന്നത്. 2018-ലെ മഹാപ്രളയത്തിൽ ഈ ഭാഗം വെള്ളംകയറി ഉപയോഗ ശൂന്യമായി. അന്നുമുതൽ അങ്കണവാടി പ്രവർത്തിക്കുന്നത് ഏറ്റവും മുകൾനിലയിലാണ്.

ഒന്നാംനിലയിൽ ആയുർവേദാശുപത്രിയും അങ്കണവാടിയുടെ അടുക്കളയുമുണ്ട്. അടുക്കളയിെലത്തി ഭക്ഷണം കഴിച്ച കുട്ടികൾ അങ്കണവാടി വർക്കറുടെ മേൽനോട്ടത്തിൽ മുകളിലേക്ക് കയറി.

മുകളിലെത്തിയ ജെറീന വെള്ളത്തിൽ ചവിട്ടി കാൽവഴുതി കെട്ടിടത്തിന്റെ സമീപത്ത് കൂടി ഒഴുകുന്ന ചെറിയ കൈത്തോട്ടിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.

ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ജെറീനയുടെ തലയ്ക്കാണ് മുറിവേറ്റത്. ആന്തരിക രക്തസ്രാവം ഉള്ളതിനാലാണ് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പത്തിൽ താഴെ കുട്ടികളാണ് അങ്കണവാടിയിൽ പഠിക്കുന്നത്.

#toddler #slipped #from #upstairs #anganwadi #fell #25feet #deep #ravine.

Next TV

Related Stories
#Lightningstorm  | കണ്ണൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം; 6 വയസുകാരിക്ക് പരിക്ക്, 5 വീടുകൾ തകർന്നു, മരങ്ങൾ കടപുഴകി

Jul 23, 2024 10:46 PM

#Lightningstorm | കണ്ണൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം; 6 വയസുകാരിക്ക് പരിക്ക്, 5 വീടുകൾ തകർന്നു, മരങ്ങൾ കടപുഴകി

ഒപ്പമുണ്ടായിരുന്ന ഒരു വയസ്സുള്ള കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു....

Read More >>
#arrest | 'നാദാപുരത്ത് കെട്ടിടം പൊളിച്ചപ്പോൾ നിധി' ജെസിബി ഡ്രൈവറിട്ട വില ഏഴ് ലക്ഷം, തൃശൂരിൽ 4 ലക്ഷം തട്ടിയ കള്ളക്കഥ

Jul 23, 2024 10:24 PM

#arrest | 'നാദാപുരത്ത് കെട്ടിടം പൊളിച്ചപ്പോൾ നിധി' ജെസിബി ഡ്രൈവറിട്ട വില ഏഴ് ലക്ഷം, തൃശൂരിൽ 4 ലക്ഷം തട്ടിയ കള്ളക്കഥ

ആശുപത്രിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇയാളെ അറസ്റ്റ് ചെയ്യും. നാദാപുരത്തെ ജെസിബി ഡ്രൈവറായ സിറാജുല്‍ ഇസ്ലാമാണ് തട്ടിപ്പിന്റെ...

Read More >>
#drowned | ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു

Jul 23, 2024 10:04 PM

#drowned | ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു

കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുൽത്താനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സലീം...

Read More >>
#bodyfound | പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 23, 2024 09:55 PM

#bodyfound | പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

നാട്ടുകാര്‍ സുബൈൈറിനെ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും ഷിഹാബിനെ രക്ഷിക്കാൻ...

Read More >>
#accident | പേരാമ്പ്രയിൽ ബൈക്ക് ബസിലടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

Jul 23, 2024 09:39 PM

#accident | പേരാമ്പ്രയിൽ ബൈക്ക് ബസിലടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം. എടവരാട് ചേനായി മഠത്തിൽ ഉണ്ണികൃഷ്ണനാണ്...

Read More >>
#StrongWind | തലശ്ശേരിയിൽ ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്ന് ആറ് വയസുകാരിക്ക് പരിക്ക്

Jul 23, 2024 09:35 PM

#StrongWind | തലശ്ശേരിയിൽ ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്ന് ആറ് വയസുകാരിക്ക് പരിക്ക്

വരാന്തയിലിരുന്ന് കളിക്കുമ്പോൾ മേൽക്കൂരയിൽ പാകിയ ഓട് ഇളകി തലയിൽ...

Read More >>
Top Stories