#cannabissale | 3000 ന് വാങ്ങി 25000 ന് വിൽക്കും! കെഎസ്ആർടിസി സ്റ്റാൻഡിനടുത്തെ ബാറിന്‍റെ പാർക്കിംഗ് ഏരിയയിൽ കച്ചവടം, പിടിവീണു

#cannabissale | 3000 ന് വാങ്ങി 25000 ന് വിൽക്കും! കെഎസ്ആർടിസി സ്റ്റാൻഡിനടുത്തെ ബാറിന്‍റെ പാർക്കിംഗ് ഏരിയയിൽ കച്ചവടം, പിടിവീണു
Jun 25, 2024 06:38 AM | By ADITHYA. NP

കൊച്ചി:(www.truevisionnews.com) ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ രണ്ടേകാൽ കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ.

ഒഡീഷ കണ്ടമാൽ സ്വദേശി രാഹുൽ ഡിഗൽ (29) നെയാണ് പെരുമ്പാവൂർ എ എസ് പി യുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.

പെരുമ്പാവൂർ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപമുള്ള ബാറിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് കഞ്ചാവ് കൈമാറ്റത്തിന് എത്തിയ പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്.

ഒഡീഷയിൽ നിന്ന് 3000 രൂപയ്ക്ക് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം എത്തിച്ച് ഇവിടെ കിലോയ്ക്ക് 25000 രൂപയ്ക്ക് വിൽപ്പന നടത്തിവരികയായിരുന്നു പ്രതിയെന്ന് വ്യക്തമായിട്ടുണ്ട്.

ശനിയാഴ്ചയാണ് രാഹുൽ ഡിഗൽ നാട്ടിലെത്തിയത്. കാൽക്കിലോ, അരക്കിലോ പാക്കറ്റുകളിലാക്കിയായിരുന്നു കച്ചവടം. അതിഥി തൊഴിലാളികൾക്കിടയിലാണ് പ്രധാനമായി വിൽപ്പന നടത്തിവന്നിരുന്നത്.

ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവർ നിരീക്ഷണത്തിലാണെന്ന് പൊലീസ് വ്യക്തമാക്കി.ജില്ലാ പൊലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണം സംഘം നടത്തിയ പരിശോധനയിൽ കഴിഞ്ഞ മാസം മാറമ്പിള്ളിയിൽ നിന്ന് 16 കിലോ കഞ്ചാവും, ജൂൺ മാസത്തിൽ മുടിക്കലിൽ നിന്നും അഞ്ചരക്കിലോ കഞ്ചാവും, കഴിഞ്ഞ ദിവസം മാറമ്പിള്ളി പാലത്തിന് സമീപത്ത് നിന്ന് ഒരു കിലോ കഞ്ചാവും പിടികൂടിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഒഡീഷ സ്വദേശികളെയും, ഒരു മൂർഷിദാബാദ് സ്വദേശിയേയും അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂർ എ എസ് പി മോഹിത് റാവത്ത്, ഇൻസ്പെക്ടർ എം കെ രാജേഷ്, എ എസ് ഐ പി എ അബ്ദുൾ മനാഫ്, സീനിയർ സി പി ഒ മാരായ മനോജ് കുമാർ, കെ എ അഫ്സൽ, ബെന്നി ഐസക്ക്, എം കെ നിഷാദ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

#kerala #cannabis #sale #latest #news #brought #spending #3000 #selling #25000 #man #caught #bar #parking #perumbavoor

Next TV

Related Stories
മോഷ്ടിച്ച ഫോൺ കള്ളൻ വിറ്റു; കോഴിക്കോട് തൂണേരി സ്വദേശിക്ക് കാശ് പോയി, പൊലീസ് ഫോൺ ഉടമയ്ക്ക് നൽകി

Mar 25, 2025 04:53 PM

മോഷ്ടിച്ച ഫോൺ കള്ളൻ വിറ്റു; കോഴിക്കോട് തൂണേരി സ്വദേശിക്ക് കാശ് പോയി, പൊലീസ് ഫോൺ ഉടമയ്ക്ക് നൽകി

നഷ്ടപ്പെട്ടതും കളവു പോയതുമായ നിരവധി മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമകൾക്ക്...

Read More >>
രണ്ട് ദിവസം വിയർക്കും; 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, ഉയർന്ന താപനില മുന്നറിയിപ്പ്

Mar 25, 2025 04:36 PM

രണ്ട് ദിവസം വിയർക്കും; 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു, ഉയർന്ന താപനില മുന്നറിയിപ്പ്

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു....

Read More >>
വന്ദേഭാരതിന് നേരെ കല്ലേറിഞ്ഞ പ്രതിയെ പിടികൂടി, പരസ്പര വിരുദ്ധമായ മൊഴികൾ, മാനസികാരോഗ്യകേന്ദ്രത്തിലെത്തിച്ചു

Mar 25, 2025 04:29 PM

വന്ദേഭാരതിന് നേരെ കല്ലേറിഞ്ഞ പ്രതിയെ പിടികൂടി, പരസ്പര വിരുദ്ധമായ മൊഴികൾ, മാനസികാരോഗ്യകേന്ദ്രത്തിലെത്തിച്ചു

യാള്‍ ഹിന്ദി സംസാരിക്കുന്നയാളാണെന്നും ചന്ദ്രു എന്നാണ് പേര് പറഞ്ഞെങ്കിലും പരസ്പര ബന്ധമില്ലാതെയാണ് സംസാരിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍...

Read More >>
ബോയ്സ് ഹോസ്റ്റലിലേക്ക് പാഴ്സൽ; കവറിൽ 105 മിഠായികൾ, ടെട്രാ ഹൈഡ്രോ കനാമിനോൾ ലഹരിയുമായി മൂന്ന് പേർ പിടിയിൽ

Mar 25, 2025 03:08 PM

ബോയ്സ് ഹോസ്റ്റലിലേക്ക് പാഴ്സൽ; കവറിൽ 105 മിഠായികൾ, ടെട്രാ ഹൈഡ്രോ കനാമിനോൾ ലഹരിയുമായി മൂന്ന് പേർ പിടിയിൽ

വട്ടപ്പാറയിലെ സ്വകാര്യ ബോയ്സ് ഹോസ്റ്റലിൽ അഡ്രസിലാണ് പാഴ്സൽ...

Read More >>
കണ്ണൂരിൽ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കി, യുവാവിനെതിരെ കേസ്

Mar 25, 2025 02:38 PM

കണ്ണൂരിൽ യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കി, യുവാവിനെതിരെ കേസ്

സൗഹൃദം നടിച്ച് ഭർത്താവിന്റെ ബന്ധുവായ പ്രതി 2017 ജൂലായ് ഒന്നാം തീയതി പരാതിക്കാരിയുടെ വീട്ടിൽ വെച്ച് ബലാത്സംഗം...

Read More >>
Top Stories

Entertainment News