#ksurendran | മലബാർ സംസ്ഥാനം വേണമെന്ന ആവശ്യം അപകടകരം; കേരളം വിഭജിക്കാൻ നീക്കമുണ്ടായാല്‍ ബിജെപി ചെറുക്കും -കെ.സുരേന്ദ്രന്‍

#ksurendran |  മലബാർ സംസ്ഥാനം വേണമെന്ന ആവശ്യം അപകടകരം; കേരളം വിഭജിക്കാൻ നീക്കമുണ്ടായാല്‍ ബിജെപി ചെറുക്കും -കെ.സുരേന്ദ്രന്‍
Jun 24, 2024 03:31 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com  )കേരളം വിഭജിച്ച് മലബാർ സംസ്ഥാനമാക്കി മാറ്റണമെന്ന സമസ്തയുടെ ആവശ്യം അപകടകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം വിഭജിക്കാൻ നീക്കമുണ്ടായാൽ എന്ത് വില കൊടുത്തും ബിജെപി ചെറുത്ത് നിൽക്കും.

ഭരണ-പ്രതിപക്ഷങ്ങളുടെ അമിതമായ മുസ്ലിം പ്രീണനത്തിന്‍റെ അനന്തരഫലമാണ് ഇത്തരം പ്രസ്താവനകളെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ ആവശ്യം സമസ്ത ഏറ്റെടുത്തിരിക്കുന്നു. ഇനി സിപിഎമ്മിന്‍റേയും കോൺഗ്രസിന്‍റേയും നിലപാട് കൂടി അറിഞ്ഞാൽ മതി. മതത്തിന്‍റെ പേരിൽ മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ തന്നെ ഇനി സംസ്ഥാനമാണ് ഇവർ ആവശ്യപ്പെടുകയെന്ന് ജനസംഘം മുന്നറിയിപ്പ് നൽകിയിരുന്നു.

മുസ്ലിം ലീഗാണ് കേരളത്തെ വെട്ടിമുറിക്കാനുള്ള നീക്കങ്ങൾക്ക് അണിയറയിൽ ചരട് വലിക്കുന്നതെന്ന് വ്യക്തമാണ്. ഇന്ത്യാ വിഭജനത്തിന് കാരണക്കാരായവരുടെ പാരമ്പര്യമാണ് മുസ്ലിം ലീഗ് ഇപ്പോഴും പേറുന്നത്.

കേരളത്തിന് ഒരു മുസ്ലിം മുഖ്യമന്ത്രിയെ ലഭിക്കാനുള്ള സമ്മർദ്ദതന്ത്രമാണോ ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. മലബാറിനോടുള്ള മാറി മാറി ഭരിച്ച സർക്കാരുകളുടെ അവഗണനയ്ക്ക് മുസ്ലിം ലീഗും ഉത്തരവാദികളാണ്.

യുഡിഎഫ് മന്ത്രിസഭയിൽ എല്ലാ കാലത്തും വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ലീഗായിരിന്നിട്ടും പ്ലസ് വൺ സീറ്റിലെ കുറവ് പരിഹരിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല.

മലബാറിനെതിരെയുള്ള അവഗണനയ്ക്കെതിരെയുള്ള സമരത്തിന്‍റെ പേരിൽ മത അജണ്ട തിരുകി കയറ്റാൻ അനുവദിക്കില്ല. മതമൗലികവാദികളുടെ നീക്കങ്ങൾക്കെതിരെ എല്ലാവരും ജാഗ്രത കാണിക്കണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

#ksurendran #against #demand #malabar #state

Next TV

Related Stories
#KKShailaja | അൻവറിന്‍റെ കൈയ്യും കാലും വെട്ടുമെന്ന സഖാക്കളുടെ മുദ്രാവാക്യം കേട്ടില്ല -കെ.കെ ശൈലജ

Sep 28, 2024 08:07 PM

#KKShailaja | അൻവറിന്‍റെ കൈയ്യും കാലും വെട്ടുമെന്ന സഖാക്കളുടെ മുദ്രാവാക്യം കേട്ടില്ല -കെ.കെ ശൈലജ

സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി മോഹൻദാസ് വർഗീയവാദിയാണെന്ന് വരെ അൻവർ...

Read More >>
#niyaspulikkalakath |  'രാജാവ് നഗ്നനാണ്..', അൻവറിന് പരോക്ഷ പിന്തുണയുമായി സിപിഐ ജില്ലാ കൗൺസിൽ അംഗം നിയാസ് പുളിക്കലത്ത്

Sep 26, 2024 11:55 AM

#niyaspulikkalakath | 'രാജാവ് നഗ്നനാണ്..', അൻവറിന് പരോക്ഷ പിന്തുണയുമായി സിപിഐ ജില്ലാ കൗൺസിൽ അംഗം നിയാസ് പുളിക്കലത്ത്

രാജാവ് നഗ്നനാണ്. എന്ന തലക്കെട്ടിൽ ആണ് നിയാസ് പുളിക്കലകത്തിന്‍റെ എഫ്ബി...

Read More >>
#cpm  | 'അൻവറിന്റെ നിലപാടുകൾ പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌' -സി പി എം

Sep 22, 2024 01:48 PM

#cpm | 'അൻവറിന്റെ നിലപാടുകൾ പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌' -സി പി എം

നിലപാടുകൾ തിരുത്തി പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽനിന്ന് അൻവര്‍ പിന്തിരിയണമെന്നും സെക്രട്ടേറിയറ്റ്...

Read More >>
#PMASalam | ‘സുവ്യക്തമായ ഒരു വാചകത്തെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ല'! കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ ഉറക്കെ വിളിച്ചുപറയുന്നത് അതാണ്; പി എം എ സലാം

Sep 22, 2024 01:33 PM

#PMASalam | ‘സുവ്യക്തമായ ഒരു വാചകത്തെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ല'! കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ ഉറക്കെ വിളിച്ചുപറയുന്നത് അതാണ്; പി എം എ സലാം

മാധ്യമങ്ങൾ തന്നെ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചു. അതിൽ എവിടെയും അൻവറിനെ മുസ്ലിംലീഗിലേക്ക് സ്വാഗതം ചെയ്യുന്നു എന്നൊരു...

Read More >>
#PVAnwar | 'ആരും ഒരു ചുക്കും ചെയ്യാനില്ല...! ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്'; വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അന്‍വര്‍

Sep 21, 2024 07:55 PM

#PVAnwar | 'ആരും ഒരു ചുക്കും ചെയ്യാനില്ല...! ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്'; വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അന്‍വര്‍

ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും,പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ഒപ്പമുണ്ട്, അത് മതി തനിക്കെന്നും അന്‍വര്‍...

Read More >>
Top Stories