#honeytrap | ഐ എസ് ആർ ഒ ഉദ്യോ​ഗസ്ഥ ചമഞ്ഞ് തട്ടിപ്പ്; പോലീസുകാരെ ഉൾപ്പെടെ ഹണിട്രാപ്പിൽ കുടുക്കി, യുവതിക്കെതിരെ കേസ്‌

#honeytrap | ഐ എസ് ആർ ഒ ഉദ്യോ​ഗസ്ഥ ചമഞ്ഞ് തട്ടിപ്പ്; പോലീസുകാരെ ഉൾപ്പെടെ ഹണിട്രാപ്പിൽ കുടുക്കി, യുവതിക്കെതിരെ കേസ്‌
Jun 23, 2024 04:16 PM | By Athira V

കാസർഗോഡ്: ( www.truevisionnews.com  )കാസർഗോഡ് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി യുവാക്കളെ മുപ്പത്തിയഞ്ചുകാരി ഹണി ട്രാപ്പിൽ കുടുക്കിയതായി പരാതി. കാസർഗോഡ് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖറിന് എതിരെ പൊലീസ് കേസെടുത്തു. ഐഎസ്ആർഒയിൽ അസിസ്റ്റന്റ് എഞ്ചിനീയർ ചമഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്.

പുല്ലൂർ – പെരിയ സ്വദേശിയായ യുവാവിനെതിരെ മംഗലാപുരത്ത് പീഡനക്കേസ് നൽകി ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരൻ നടത്തുന്ന തട്ടിപ്പ് വിവരങ്ങൾ പുറത്ത് വന്നത്.

ഐ എസ് ആർ ഒയിൽ അസിസ്റ്റന്റ് എഞ്ചിനീയർ ചമഞ്ഞും, ഐഎഎസ് വിദ്യാർത്ഥിനി ചമഞ്ഞുമാണ് യുവാക്കളെ ശ്രുതി വലയിലാക്കിയത്. എല്ലാവർക്കും വിവാഹ വാഗ്ദാനം നൽകി.

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരും ശ്രുതി ചന്ദ്രശേഖരന്റെ തട്ടിപ്പിനിരയായി. തട്ടിപ്പ് വിവരം മനസിലാക്കിയിട്ടും മാനഹാനി ഭയന്ന് പോലീസുകാരിൽ പലരും വിവരം മറച്ചു വച്ചു. പെരിയ സ്വദേശിയായ യുവാവിന്റെ അമ്മയുടെ സ്വർണ്ണമാലയും യുവതി തട്ടിയെടുത്തു. ജയിലിലായ യുവാവിൽ നിന്ന് മാത്രം ശ്രുതി ചന്ദ്രശേഖരൻ തട്ടിയെടുത്തത് അഞ്ചു ലക്ഷം രൂപയാണ്.

വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ യുവതിയ്ക്കെതിരെ മേൽപ്പറമ്പ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.

#35 #year #old #woman #honey #trap #case #kasaragod

Next TV

Related Stories
പോക്സോ കേസെടുക്കാൻ വിസമ്മതിച്ച വനിതാ സ്റ്റേഷൻ എസ്ഐക്കെതിരെ പരാതി; കേസിൽ 70 കാരൻ അറസ്റ്റിൽ

Apr 23, 2025 04:27 PM

പോക്സോ കേസെടുക്കാൻ വിസമ്മതിച്ച വനിതാ സ്റ്റേഷൻ എസ്ഐക്കെതിരെ പരാതി; കേസിൽ 70 കാരൻ അറസ്റ്റിൽ

തുടർന്ന് 70 കാരനായ മോഹനൻ എന്നയാളെ കോന്നി പൊലീസ് അറസ്റ്റ്...

Read More >>
കോഴിക്കോട് വടകരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച്  അപകടം;  യുവാവിന് പരിക്ക്

Apr 23, 2025 04:14 PM

കോഴിക്കോട് വടകരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് പരിക്ക്

കെ എസ് ഇ ബി ജീവനക്കാരനായ ഇരിങ്ങൽ സ്വദേശി നവനീതിനാണ് പരിക്കേറ്റത്...

Read More >>
കോഴിക്കോട് പെട്രോൾ പമ്പിൽ ജോലിക്കിടെ ജീവനക്കാരൻ കുഴഞ്ഞു വീണുമരിച്ചു

Apr 23, 2025 04:11 PM

കോഴിക്കോട് പെട്രോൾ പമ്പിൽ ജോലിക്കിടെ ജീവനക്കാരൻ കുഴഞ്ഞു വീണുമരിച്ചു

ജോലിക്കിടെ ഓഫീസിൽ കുഴഞ്ഞ് വീണ ഇബ്രാഹിമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം...

Read More >>
അങ്കണവാടിയിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിൽ സ്കൂട്ടർ ഇടി‌ച്ച് തെറിപ്പിച്ചു; മൂന്നരവയസുകാരിക്ക് ദാരുണാന്ത്യം

Apr 23, 2025 04:03 PM

അങ്കണവാടിയിൽ നിന്ന് വീട്ടിലേക്കുള്ള വഴിയിൽ സ്കൂട്ടർ ഇടി‌ച്ച് തെറിപ്പിച്ചു; മൂന്നരവയസുകാരിക്ക് ദാരുണാന്ത്യം

വീടിന് സമീപമുള്ള അംഗനവാടിയിൽ നിന്ന് അമ്മ ആൻസിക്കൊപ്പം വീട്ടിലേക്ക് കയറുന്ന വഴിയിലായിരുന്നു അപകടം....

Read More >>
കോട്ടയത്ത് ലോഡ്ജെടുത്തു; കൊലയ്ക്കുശേഷം എത്തിയത് സഹോദരനടുത്തേക്ക്; ആദ്യകേസിലെ ജാമ്യക്കാർ 2 സ്ത്രീകൾ

Apr 23, 2025 03:43 PM

കോട്ടയത്ത് ലോഡ്ജെടുത്തു; കൊലയ്ക്കുശേഷം എത്തിയത് സഹോദരനടുത്തേക്ക്; ആദ്യകേസിലെ ജാമ്യക്കാർ 2 സ്ത്രീകൾ

തൃശ്ശൂർ മാളയിലെ കോഴി ഫാം കെട്ടിടത്തിൽനിന്നാണ് പ്രതിയെ രാവിലെയോടെ പിടികൂടുന്നത്. ഇയാളെ വിശദമായി ചോദ്യം...

Read More >>
പഹല്‍ഗാം ഭീകരാക്രമണം; സൗജന്യ റീഷെഡ്യൂളിംഗിനും റീഫണ്ടിനും അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Apr 23, 2025 03:35 PM

പഹല്‍ഗാം ഭീകരാക്രമണം; സൗജന്യ റീഷെഡ്യൂളിംഗിനും റീഫണ്ടിനും അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

യാത്രക്കാര്‍ക്ക് #SrinagarSupport എന്ന് ഹാഷ്ടാഗ് ടൈപ്പ് ചെയ്ത് എ.ഐ. അധിഷ്ഠിത ചാറ്റ് ബോട്ടായ ടിയ വഴിയോ 080 4666 2222 / 080 6766 2222 എന്ന നമ്പറില്‍ വിളിച്ചോ ബുക്കിംഗുകള്‍...

Read More >>
Top Stories