#attack | മകളോട് മോശമായി പെരുമാറിയ 59കാരൻ്റെ മൂക്ക് അടിച്ചു തകര്‍ത്ത സംഭവം: അമ്മക്കെതിരെ പൊലീസ് കേസെടുക്കില്ല

#attack | മകളോട് മോശമായി പെരുമാറിയ 59കാരൻ്റെ മൂക്ക് അടിച്ചു തകര്‍ത്ത സംഭവം: അമ്മക്കെതിരെ പൊലീസ് കേസെടുക്കില്ല
Jun 22, 2024 10:40 PM | By Athira V

പത്തനംതിട്ട: (  www.truevisionnews.com ) മകളോട് മോശമായി പെരുമാറിയ 59 കാരന്റെ മൂക്കിടിച്ചു പൊളിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ കേസെടുക്കില്ല. ഏനാത്ത് പൊലീസിൻ്റേതാണ് തീരുമാനം. സംഭവത്തിൽ അമ്മയുടേത് സ്വയം പ്രതിരോധമായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. കേസിൽ നിയമോപദേശം തേടാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ആക്രമിക്കാൻ വന്നപ്പോൾ അമ്മ സ്വയം പ്രതിരോധം തീർത്തുവെന്നും പ്രതി രാധാകൃഷ്ണപിള്ള അമ്മയെയും മകളെയും ആക്രമിച്ചുവെന്നും പൊലീസ് പറയുന്നു.

സംഭവത്തിൽ ഇന്ന് രാവിലെ വിശദീകരണവുമായി അമ്മ രംഗത്ത് വന്നിരുന്നു. ബസിൽ നിന്ന് ഇറങ്ങിയ ശേഷവും രാധാകൃഷ്ണപിള്ള മകളെയും തന്നെയും ആക്രമിച്ചുവെന്നും സ്വയം പ്രതിരോധിക്കാനാണ് മുഖത്ത് അടിച്ചതെന്നമാണ് അമ്മ പറഞ്ഞത്.

ഒരു പെൺകുട്ടിക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് വരും വഴിയായിരുന്നു ബസിൽ വച്ച് വിദ്യാർഥിനിക്ക് മോശം അനുഭവം ഉണ്ടായത്.

പെൺകുട്ടിയുടെ പിന്നാലെ കൂടിയ 59 കാരൻ രാധാകൃഷ്ണപിള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങിയപ്പോഴും ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു. കുട്ടി ഫോണിൽ വിളിച്ചത് അനുസരിച്ചാണ് അമ്മ അവിടെ എത്തിയത്. അപ്പോൾ അമ്മയ്ക്ക് നേരെയും ആക്രമണം ഉണ്ടായി.

മദ്യലഹരിയിൽ ആയിരുന്ന രാധാകൃഷ്ണപിള്ളയെ പ്രതിരോധിക്കാൻ അമ്മ മുഖത്തടിച്ചു. വീണ്ടും ഇയാൾ ആക്രമിക്കാൻ വന്നപ്പോഴാണ് മൂക്കിന് ഇടിച്ചത്. ഈ ഇടിയിലാണ് മൂക്കിൻ്റെ പാലം തകര്‍ന്നത്. ഇന്നലെ രാത്രി തന്നെ അടൂർ മുണ്ടപ്പള്ളി സ്വദേശിയായ രാധാകൃഷ്ണപിള്ളയെ പോക്സോ കേസ് എടുത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൂക്കിന് പൊട്ടലുണ്ട്.

#mother #wont #be #booked #attacking #man #who #molested #daughter #bus

Next TV

Related Stories
#ObsceneMessage | തനിക്ക് അശ്ലീല മെസേജ് അയച്ചത് യുവാവിന്റെ വീട്ടില്‍ച്ചെന്ന് പറഞ്ഞു; പ്രതികാരമായി പെണ്‍കുട്ടിയുടെ കണ്ണില്‍ക്കുത്തി ആക്രമിച്ച് യുവാവ്

Jun 27, 2024 10:54 PM

#ObsceneMessage | തനിക്ക് അശ്ലീല മെസേജ് അയച്ചത് യുവാവിന്റെ വീട്ടില്‍ച്ചെന്ന് പറഞ്ഞു; പ്രതികാരമായി പെണ്‍കുട്ടിയുടെ കണ്ണില്‍ക്കുത്തി ആക്രമിച്ച് യുവാവ്

തുടര്‍ന്ന് വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് ഈ പരാതിയില്‍ കൊടുവള്ളി പൊലീസ്...

Read More >>
#DEATH | കാസർഗോഡ് തോണി മറിഞ്ഞ് മധ്യവയസ്കന് ദാരുണാന്ത്യം

Jun 27, 2024 10:34 PM

#DEATH | കാസർഗോഡ് തോണി മറിഞ്ഞ് മധ്യവയസ്കന് ദാരുണാന്ത്യം

തോണിയിൽ മീൻ പിടിക്കുന്നതിനിടയിൽ ശക്തമായ കാറ്റിൽ തോണി മറിയുകയായിരുന്നു. സന്ധ്യയോടെയായിരുന്നു...

Read More >>
#heavyrain | കനത്ത മഴ; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

Jun 27, 2024 10:10 PM

#heavyrain | കനത്ത മഴ; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ 4 താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി...

Read More >>
#death | നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ കാറിടിച്ചു; സ്കൂട്ടർ മറിഞ്ഞുവീണ് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു

Jun 27, 2024 10:05 PM

#death | നിർത്തിയിട്ടിരുന്ന സ്‌കൂട്ടറിൽ കാറിടിച്ചു; സ്കൂട്ടർ മറിഞ്ഞുവീണ് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു

റോഡിൽ വീണ ബാബുവിന്റെ തലയ്ക്കും താടിയെല്ലിനും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും...

Read More >>
#tpchandrasekharan |ടി. പി കേസ് പ്രതികളുടെ ശിക്ഷാ ഇളവിനായി നീക്കം നടത്തി, ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് ഉത്തരവിറക്കി

Jun 27, 2024 09:29 PM

#tpchandrasekharan |ടി. പി കേസ് പ്രതികളുടെ ശിക്ഷാ ഇളവിനായി നീക്കം നടത്തി, ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് ഉത്തരവിറക്കി

അനർഹരുടെ പേരുകൾ ഉൾപ്പെടുത്തിയത് ഗുരുതര കൃത്യവിലോപമെന്നാരോപിച്ചാണ് നടപടിയെന്നാണ് ഉത്തരവിലെ പരാമർശം....

Read More >>
Top Stories