#chiefminister | മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനവിരോധമുണ്ടാക്കി, ഭരണവിരുദ്ധ വികാരം മനസ്സിലാക്കാനായില്ല; പത്തനംതിട്ടയിലും വിമർശനം

#chiefminister | മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനവിരോധമുണ്ടാക്കി, ഭരണവിരുദ്ധ വികാരം മനസ്സിലാക്കാനായില്ല; പത്തനംതിട്ടയിലും വിമർശനം
Jun 22, 2024 09:09 AM | By ADITHYA. NP

പത്തനംതിട്ട:(www.truevisionnews.com) സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ പെരുമാറ്റം ജനവിരോധത്തിന് കാരണമായെന്നും ഭരണവിരുദ്ധ വികാരം മനസ്സിലാക്കാനായില്ലെന്നുമാണ് വിമർശനം ഉയർന്നത്.

നേതാക്കളുടെ മക്കൾ കച്ചവടം നടത്തി പണം ഉണ്ടാക്കുന്നു എന്ന പ്രചാരണം അപമതിപ്പുണ്ടാക്കി. പെൻഷൻ കുടിശ്ശിക ഒരു വിഭാഗത്തെ എതിരാക്കിയെന്നും വിമർശനമുണ്ട്.

നവകേരള സദനത്തിനായുള്ള ഉള്ള പണപ്പിരിവിൽ വ്യക്തതയില്ലാത്തത് ക്ഷീണമായി മാറിയെന്നും വകുപ്പ് കൈകാര്യം ചെയ്യുന്നതിലും ജനങ്ങളോട് ഇടപെടുന്നതിലും മന്ത്രിമാർ തികഞ്ഞ പരാജയമാണെന്നും വിമർശനം ഉയർന്നു.

മന്ത്രി വിഎൻ വാസവൻ, കേന്ദ്ര കമ്മിറ്റി അംഗം ടിഎം തോമസ് ഐസക്ക് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലത്തെ നേതൃയോഗം. ഈ യോ​ഗത്തിലാണ് വിമർശനമുണ്ടായത്.

#cpm #pathanamthitta #district #secretariat #criticized #chief #minister #pinarayi #vijayan

Next TV

Related Stories
വ്യാജ വൗച്ചറുകളുണ്ടാക്കി പഞ്ചായത്ത് ഫണ്ടിൽ നിന്നും പണം തട്ടി; മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് ആറ് വർഷം കഠിന തടവ്

May 29, 2025 11:41 PM

വ്യാജ വൗച്ചറുകളുണ്ടാക്കി പഞ്ചായത്ത് ഫണ്ടിൽ നിന്നും പണം തട്ടി; മുൻ പഞ്ചായത്ത് സെക്രട്ടറിക്ക് ആറ് വർഷം കഠിന തടവ്

വ്യാജ വൗ​ച്ച​റു​ക​ളു​ണ്ടാ​ക്കി പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ന്ന്​ പ​ണം ത​ട്ടി​യ കേ​സി​ൽ റാ​ന്നി-​അ​ങ്ങാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ...

Read More >>
തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയി; ഭാര്യ അന്വേഷിച്ചെത്തിയപ്പോള്‍ കണ്ടത് ഭര്‍ത്താവിൻ്റെ മൃതദേഹം

May 28, 2025 09:33 PM

തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയി; ഭാര്യ അന്വേഷിച്ചെത്തിയപ്പോള്‍ കണ്ടത് ഭര്‍ത്താവിൻ്റെ മൃതദേഹം

തിരുവല്ലയില്‍ മീന്‍ പിടിക്കാന്‍ പോയ 49കാരന്‍ തോട്ടില്‍ മരിച്ച...

Read More >>
Top Stories