#Vegetableprice | സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു; നൂറില്‍ തൊട്ട് വീണ്ടും തക്കാളി വില

#Vegetableprice | സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു; നൂറില്‍ തൊട്ട് വീണ്ടും തക്കാളി വില
Jun 21, 2024 10:52 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ തക്കാളി വില വീണ്ടും നൂറിലേക്ക്. തിരുവനന്തപുരം ജില്ലയിൽ തക്കാളി നിരക്ക് 100ലേക്ക് എത്തി.

80 രൂപയ്ക്കാണ് ജില്ലയിലെ തക്കാളി വില. കഴിഞ്ഞ ദിവസങ്ങളിൽ 35 രൂപയായിരുന്നു തക്കാളിവില. കോഴിക്കോട് ജില്ലയില്‍ 82 ആണ് തക്കാളിയുടെ വില.

അതേസമയം, മുന്‍പന്തിയില്‍ തുടരുന്നത്‌ ഇഞ്ചിയുടെ നിരക്ക്‌ തന്നെയാണ്‌. കാസര്‍ഗോഡ് ജില്ലയില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ ഇഞ്ചിയുടെ വില 50 രൂപയോളം കുറഞ്ഞു.

അതേസമയം, കണ്ണൂര്‍ ജില്ലയില്‍ ഇഞ്ചി വില നേരിയ തോതില്‍ കൂടിയിട്ടുണ്ട്‌. മറ്റ് ജില്ലകളിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച്‌ പച്ചക്കറി നിരക്കില്‍ കാര്യമായ മാറ്റമൊന്നുമില്ല.

തമിഴ്‌നാട് അതിര്‍ത്തിയിലുള്ള പാലക്കാട് വേലന്താവളം മാര്‍ക്കറ്റില്‍ പച്ചക്കറി എത്തുന്നത് 60 ശതമാനമാണ് കുറഞ്ഞത്. ഇതോടെ പച്ചക്കറി വില വീണ്ടും ഉയരാനാണ് സാധ്യത.

നേരത്തെ പടവലം 15 രൂപയായിരുന്നു വില ഇപ്പോളത് 25 രൂപയായി ഉയര്‍ന്നു. 25 രൂപ വിലയുണ്ടായിരുന്ന വഴുതനങ്ങ 40 രൂപയിലേക്ക് എത്തി.

40 രൂപ വിലയുണ്ടായിരുന്ന കടച്ചക്കയുടെ നിലവിലെ വില 60 രൂപയാണ്. 25 രൂപ വിലയുള്ള വെണ്ട 45 രൂപയിലെത്തി. 30 രൂപ വിലയുള്ള പയര്‍ 80 രൂപ വരെയെത്തി.

തമിഴ്നാട്ടില്‍ നിന്നുള്ള പച്ചക്കറി വരവ് പകുതിയിലേറെ കുറഞ്ഞിരിക്കുന്നു. മഴ കുറവായതിനാല്‍ പച്ചക്കറി ഉല്‍പ്പാദനം കുറഞ്ഞതാണ് തിരിച്ചടി.

ഇതോടെ തക്കാളി മുതലിങ്ങോട്ട് എല്ല പച്ചക്കറികള്‍ക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. പാലക്കാടന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള പച്ചക്കറികളാണിപ്പോള്‍ വേലന്താവളം മാര്‍ക്കറ്റില്‍ കൂടുതലായി എത്തുന്നത്.

എറണാകുളം , തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലേക്ക് ഏറ്റവും കൂടുതല്‍ പച്ചക്കറികള്‍ പോകുന്നത് വേലന്താവളം മാര്‍ക്കറ്റ് വഴിയാണ്.

#Vegetableprices #soaring #state #Tomatoprice #touched #hundred

Next TV

Related Stories
#pushpan | സഹനസൂര്യന് വിട; കൂത്തുപറമ്പ് സമര നായകന്‍ പുഷ്പന്‍ അന്തരിച്ചു

Sep 28, 2024 03:44 PM

#pushpan | സഹനസൂര്യന് വിട; കൂത്തുപറമ്പ് സമര നായകന്‍ പുഷ്പന്‍ അന്തരിച്ചു

1994 നവംബര്‍ 25 ന് ഉണ്ടായ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന്...

Read More >>
#nehrutrophyboatrace | പുന്നമടയുടെ ഓളങ്ങളെ കീറിമുറിച്ച് ആനാരി; ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സിന് തുടക്കം

Sep 28, 2024 03:30 PM

#nehrutrophyboatrace | പുന്നമടയുടെ ഓളങ്ങളെ കീറിമുറിച്ച് ആനാരി; ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സിന് തുടക്കം

ഉച്ചയ്ക്ക് രണ്ടേ കാലിന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തിയതോടെ നെഹ്റു ട്രോഫി വള്ളം കളിക്ക് ഔദ്യോഗിക...

Read More >>
#MLAsatishsail | അർജുന്റെ അന്ത്യയാത്രയിലും കാർവാർ എംഎൽഎ  സതീഷ് സെയിൽ ഒപ്പമുണ്ടായിരുന്നു;അർജുനായി  നന്ദി പറഞ്ഞ് നാട്ടുകാർ

Sep 28, 2024 03:30 PM

#MLAsatishsail | അർജുന്റെ അന്ത്യയാത്രയിലും കാർവാർ എംഎൽഎ സതീഷ് സെയിൽ ഒപ്പമുണ്ടായിരുന്നു;അർജുനായി നന്ദി പറഞ്ഞ് നാട്ടുകാർ

അർജുന്റെ മൃതദേഹം കണ്ടെത്തുന്നതിന് രാവും പകലും ഇല്ലാതെ കഷ്ടപ്പെട്ടവരിൽ മുൻപന്തിയിലായിരുന്നു സതീഷ്...

Read More >>
#heavyrain | കനത്ത  മഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

Sep 28, 2024 03:11 PM

#heavyrain | കനത്ത മഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ സെപ്തംബർ 29, 30 തിയ്യതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും...

Read More >>
#nehrutrophyboatrace | 'ഓളപ്പരപ്പിൽ തുഴയാവേശം; കപ്പിൽ ആര് മുത്തമിടും..'; ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് ഉടൻ

Sep 28, 2024 03:09 PM

Top Stories