#VSivankutty | പരീക്ഷ നടത്തിപ്പില്‍ കേരളം രാജ്യത്തിനു മാതൃക; കേന്ദ്രം മറുപടി പറയണം - മന്ത്രി ശിവന്‍കുട്ടി

#VSivankutty | പരീക്ഷ നടത്തിപ്പില്‍ കേരളം രാജ്യത്തിനു മാതൃക; കേന്ദ്രം മറുപടി പറയണം - മന്ത്രി ശിവന്‍കുട്ടി
Jun 20, 2024 04:57 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) യുജിസി - നെറ്റ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതോടെ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.

‘‘317 നഗരങ്ങളിലായി 9 ലക്ഷത്തിലധികം പേരാണു പരീക്ഷ എഴുതിയത്. ഇതിനു മറുപടി പറയേണ്ട ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിന് തന്നെയാണ്.

ഇത്രയും തന്നെ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ വിജയകരമായി കേരളം നടത്തി ഫലം പ്രഖ്യാപിച്ചത് രാജ്യം കണ്ടതാണ്.

പരീക്ഷാ തീയതി ഏറെ നേരത്തെ പ്രഖ്യാപിച്ചു. പരീക്ഷകള്‍ കൃത്യമായി നടത്തി. ചോദ്യപേപ്പറുകള്‍ രഹസ്യമായി അച്ചടിച്ചു. ട്രഷറികളില്‍ സൂക്ഷിച്ചു.

ഫലപ്രദമായി മൂല്യനിര്‍ണയം നടത്തി. നേരത്തെ പ്രഖ്യാപിച്ചതിലും മുമ്പേ തന്നെ ഫലപ്രഖ്യാപനം നടത്തി. ഉപരിപഠനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി.

ഒരു പരാതിപോലും ആര്‍ക്കും ഉണ്ടായിട്ടില്ല. വിദ്യാര്‍ഥികളോടും രക്ഷിതാക്കളോടും ഉള്ള ഉത്തരവാദിത്വമാണു സംസ്ഥാന സര്‍ക്കാര്‍ നിറവേറ്റിയത്.

പരീക്ഷാ നടത്തിപ്പില്‍ രാജ്യത്തിനു തന്നെ മാതൃകയാണ് കേരളം’’ – മന്ത്രി പറഞ്ഞു.

#Kerala #model #country #conducting #exams #Center #answer #Minister #VSivankutty

Next TV

Related Stories
#Fire | പാലക്കാട് സോഫ കമ്പനിയിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

Sep 28, 2024 12:27 PM

#Fire | പാലക്കാട് സോഫ കമ്പനിയിൽ തീപിടുത്തം; ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

രാവിലെ ആറ് മണിയോടെ സമീപവാസികളാണ് പുക ഉയരുന്നത് ആദ്യം...

Read More >>
#arjundeath | അർജുനെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം

Sep 28, 2024 12:14 PM

#arjundeath | അർജുനെ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി; വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കാരം

ആയിരങ്ങള്‍ അന്തിമോപചാരമര്‍പ്പിച്ചശേഷമാണ് അര്‍ജുന്‍റെ മൃതദേഹം ചിതയിലേക്ക്...

Read More >>
#ksrtc | ശീതീകരിച്ച വിശ്രമ കേന്ദ്രം സന്ദർശിച്ച് കെഎസ്‌ആർടിസി മാനേജിംഗ് ഡയറക്ടർ പി. എസ്. പ്രമോജ് ശങ്കർ; ഉദ്‌ഘാടനം അല്പസമയത്തിനകം

Sep 28, 2024 12:04 PM

#ksrtc | ശീതീകരിച്ച വിശ്രമ കേന്ദ്രം സന്ദർശിച്ച് കെഎസ്‌ആർടിസി മാനേജിംഗ് ഡയറക്ടർ പി. എസ്. പ്രമോജ് ശങ്കർ; ഉദ്‌ഘാടനം അല്പസമയത്തിനകം

വിശ്രമ കേന്ദ്രത്തിന്റെ ഔദ്യോഗിക ഉത്ഘാടനം അല്പസമയത്തിനകം ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ...

Read More >>
#IshwarMalpe | ജാതി മത ഭേതമന്യേ കേരളത്തിലെ ആളുകളെല്ലാം അര്‍ജുനായി പ്രാര്‍ത്ഥിച്ചു, ആ പ്രാര്‍ത്ഥന ഫലിച്ചു -ഈശ്വര്‍ മാല്‍പേ

Sep 28, 2024 11:53 AM

#IshwarMalpe | ജാതി മത ഭേതമന്യേ കേരളത്തിലെ ആളുകളെല്ലാം അര്‍ജുനായി പ്രാര്‍ത്ഥിച്ചു, ആ പ്രാര്‍ത്ഥന ഫലിച്ചു -ഈശ്വര്‍ മാല്‍പേ

കുത്തിയൊഴുകുന്ന ഗംഗാവലി പുഴയിലേക്ക് ഒന്നും പ്രതിബന്ധങ്ങള്‍ ഒന്നും നോക്കാതെയാണ് മാല്‍പെ എടുത്ത് ചാടിയതെന്ന് ലോറിയുടമ മനാഫ്...

Read More >>
#Arjundeath | ഇനി ഓർമ്മകളുടെ ആഴങ്ങളിൽ...; അർജുന് നാടിൻറെ യാത്രാമൊഴി, സംസ്കാര ചടങ്ങുകൾ ആരംഭിച്ചു

Sep 28, 2024 11:36 AM

#Arjundeath | ഇനി ഓർമ്മകളുടെ ആഴങ്ങളിൽ...; അർജുന് നാടിൻറെ യാത്രാമൊഴി, സംസ്കാര ചടങ്ങുകൾ ആരംഭിച്ചു

ഒരു കിലോമീറ്ററോളം നീളത്തിലാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരുടെ വരി. സംസ്കാരം അൽപസമയനത്തിനകം വീട്ടുവളപ്പിൽ...

Read More >>
Top Stories