#KMuralidharan | കെപിസിസി-യുഡിഎഫ് നേതൃയോ​ഗങ്ങളിൽ നിന്നും കെ.മുരളീധരൻ വിട്ടുനിൽക്കും

#KMuralidharan | കെപിസിസി-യുഡിഎഫ് നേതൃയോ​ഗങ്ങളിൽ നിന്നും കെ.മുരളീധരൻ വിട്ടുനിൽക്കും
Jun 20, 2024 10:38 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) കെപിസിസി-യുഡിഎഫ് നേതൃയോ​ഗങ്ങളിൽനിന്നും കെ.മുരളീധരൻ വിട്ടുനിൽക്കും.

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള നേതൃയോ​ഗങ്ങളാണ് വ്യാഴാഴ്ച ചേരുന്നത്. മുരളി തിരുവനന്തപുരത്ത് തുടരുന്നുണ്ടെങ്കിലും യോ​ഗങ്ങളിൽ പങ്കെടുക്കില്ല.

കഴിഞ്ഞ കുറച്ചുദിവസമായി അദ്ദേഹം തലസ്ഥാനത്തുണ്ട്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് മുരളീധരൻ ഉദ്ദേശിക്കുന്നത് എന്നാണ് വിവരം.

നേരത്തെ മത്സരിച്ചിരുന്ന വട്ടിയൂർക്കാവിൽ ശ്രദ്ധകേന്ദ്രീകരിച്ച്, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങളുമായി പോകാനാണ് തീരുമാനം എന്നാണ് അറിയുന്നത്.

തൃശ്ശൂരിലെ തോൽവിക്ക് പിന്നാലെ, പൊതുരം​ഗത്തുനിന്ന് തൽകാലം വിട്ടുനിൽക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

മുരളിയെ അനുനയിപ്പിക്കാൻ നേതാക്കൾ നടത്തിയ ശ്രമങ്ങളും ഫലം കണ്ടിരുന്നില്ല. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നേരിട്ടെത്തി ചർച്ച നടത്തിയിയെങ്കിലും അനുനയത്തിന് മുരളീധരൻ തയ്യാറായിരുന്നില്ല.

അതേസമയം, തിരഞ്ഞെടുപ്പിനുശേഷം നടക്കുന്ന വിശാലമായ നേതൃയോ​ഗമായതിനാൽ നേതാക്കൾ തമ്മിലുള്ള അതൃപ്തി പരസ്യമാകുന്ന വേദികൂടിയാകും ഇത്. തൃശ്ശൂരിലേയും പാലക്കാട്ടേയും തോൽവി സംബന്ധിച്ച വിമർശനങ്ങളും യോ​ഗങ്ങളിൽ ഉയരും.

#KMuralidharan #stayaway #KPCC #UDF #leadership #meetings

Next TV

Related Stories
#niyaspulikkalakath |  'രാജാവ് നഗ്നനാണ്..', അൻവറിന് പരോക്ഷ പിന്തുണയുമായി സിപിഐ ജില്ലാ കൗൺസിൽ അംഗം നിയാസ് പുളിക്കലത്ത്

Sep 26, 2024 11:55 AM

#niyaspulikkalakath | 'രാജാവ് നഗ്നനാണ്..', അൻവറിന് പരോക്ഷ പിന്തുണയുമായി സിപിഐ ജില്ലാ കൗൺസിൽ അംഗം നിയാസ് പുളിക്കലത്ത്

രാജാവ് നഗ്നനാണ്. എന്ന തലക്കെട്ടിൽ ആണ് നിയാസ് പുളിക്കലകത്തിന്‍റെ എഫ്ബി...

Read More >>
#cpm  | 'അൻവറിന്റെ നിലപാടുകൾ പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌' -സി പി എം

Sep 22, 2024 01:48 PM

#cpm | 'അൻവറിന്റെ നിലപാടുകൾ പാര്‍ട്ടി ശത്രുക്കള്‍ക്ക്‌ ഗവണ്‍മെന്റിനേയും, പാര്‍ട്ടിയെയും അക്രമിക്കാനുള്ള ആയുധങ്ങളായി മാറുകയാണ്‌' -സി പി എം

നിലപാടുകൾ തിരുത്തി പാർട്ടിയെ ദുർബലപ്പെടുത്താനുള്ള സമീപനത്തിൽനിന്ന് അൻവര്‍ പിന്തിരിയണമെന്നും സെക്രട്ടേറിയറ്റ്...

Read More >>
#PMASalam | ‘സുവ്യക്തമായ ഒരു വാചകത്തെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ല'! കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ ഉറക്കെ വിളിച്ചുപറയുന്നത് അതാണ്; പി എം എ സലാം

Sep 22, 2024 01:33 PM

#PMASalam | ‘സുവ്യക്തമായ ഒരു വാചകത്തെ വളച്ചൊടിക്കുന്നത് മാധ്യമനീതിയല്ല'! കൂടെക്കിടന്ന് രാപ്പനി അറിഞ്ഞ അൻവർ ഉറക്കെ വിളിച്ചുപറയുന്നത് അതാണ്; പി എം എ സലാം

മാധ്യമങ്ങൾ തന്നെ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചു. അതിൽ എവിടെയും അൻവറിനെ മുസ്ലിംലീഗിലേക്ക് സ്വാഗതം ചെയ്യുന്നു എന്നൊരു...

Read More >>
#PVAnwar | 'ആരും ഒരു ചുക്കും ചെയ്യാനില്ല...! ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്'; വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അന്‍വര്‍

Sep 21, 2024 07:55 PM

#PVAnwar | 'ആരും ഒരു ചുക്കും ചെയ്യാനില്ല...! ഒരു ഗ്യാലറിയും കണ്ടല്ല ഈ പണിക്കിറങ്ങിയത്'; വാര്‍ത്താസമ്മേളനത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി അന്‍വര്‍

ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളും,പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരും ഒപ്പമുണ്ട്, അത് മതി തനിക്കെന്നും അന്‍വര്‍...

Read More >>
#PVAnwar |  'ഇ.എം.എസ് പഴയ കോൺഗ്രസുകാരനല്ലേ'? 'തന്നെ ചവിട്ടിപ്പുറത്താക്കിയാലും മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല' -പി വി അൻവർ

Sep 21, 2024 07:38 PM

#PVAnwar | 'ഇ.എം.എസ് പഴയ കോൺഗ്രസുകാരനല്ലേ'? 'തന്നെ ചവിട്ടിപ്പുറത്താക്കിയാലും മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല' -പി വി അൻവർ

മുഖ്യമന്ത്രിയ്ക്ക് പി.ശശിയെ വിശ്വാസമാണെന്നും തനിക്ക് ആ വിശ്വാസമില്ലെന്നും അദ്ദേഹം...

Read More >>
Top Stories